ബെംഗളുരുവില്‍ റോബോട്ട് റെസ്‌റ്റോറന്റ് തുറന്നു

ബെംഗളുരുവില്‍ റോബോട്ട് റെസ്‌റ്റോറന്റ് തുറന്നു

ബെംഗളുരു: ഐടി നഗരമെന്നു പേരുകേട്ട ബെംഗളുരുവില്‍ ആദ്യ റോബോട്ട് റെസ്‌റ്റോറന്റ് തുറന്നു. ഇന്തോ-ഏഷ്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന ഈ റെസ്‌റ്റോറന്റില്‍ വിളമ്പുന്നത് റോബോട്ടുകളാണ്. അഞ്ച് റോബോട്ടുകളാണു ഭക്ഷണം വിളമ്പാനുള്ളത്. ചെന്നൈയിലും കോയമ്പത്തൂരിലും വിജയിച്ചതിനു ശേഷമാണു ബെംഗളുരുവിലെത്തുന്നതെന്ന് റെസ്‌റ്റോറന്റ് ഉടമകള്‍ അറിയിച്ചു.

ഈ റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ ഉപഭോക്താവ് ഇരിക്കുന്ന ടേബിളില്‍ ഒരു മെനു കാര്‍ഡും ടാബ്‌ലെറ്റും ഉണ്ടാകും. ഈ ടാബ്‌ലെറ്റിലാണ് ഓര്‍ഡര്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്തു കഴിയുമ്പോള്‍ ഭക്ഷണങ്ങളുമായി റോബോട്ട് എത്തും. ഈ റോബോട്ടിന് ഉപഭോക്താക്കളുമായി ഇന്ററാക്റ്റ് ചെയ്യാനുള്ള അഥവാ സമ്പര്‍ക്കം പുലര്‍ത്താനുള്ള കഴിവുണ്ട്. ഈ റോബോട്ടുകളെ ജന്മദിനാശംസകള്‍, വിവാഹ വാര്‍ഷികദിനാശംസകള്‍ എന്നിവ നേരാന്‍ പാകത്തില്‍ പ്രോഗ്രാം ചെയ്തിട്ടുമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ കൈകാര്യം ചെയ്യാന്‍ റെസ്‌റ്റോറന്റിലെ മറ്റ് മനുഷ്യ ജീവനക്കാര്‍ക്കു പരിശീലനം നല്‍കിയിട്ടുണ്ട്. റോബോട്ടുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന ചെറിയ പ്രശ്‌നങ്ങളെ പോലും കൈകാര്യം ചെയ്യാന്‍ വിധത്തിലാണു പരിശീലനം നല്‍കിയിരിക്കുന്നത്.

ബെംഗളുരുവിലെ ഇന്ദിരാനഗറിലുള്ള 100ഫീറ്റ് റോഡിലാണ് റോബോട്ട് റെസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. 50 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യം ഈ റെസ്‌റ്റോറന്റിലുണ്ട്. 3,700 സ്‌ക്വയര്‍ഫീറ്റിലാണ് റെസ്‌റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഈ റെസ്‌റ്റോറന്റിന്റെ ഉടമ വെങ്കടേഷ് രാജേന്ദ്രനാണ്. 2017ല്‍ ചെന്നൈയിലാണു വെങ്കടേഷ് റോബോട്ട് റെസ്‌റ്റോറന്റ് ആദ്യം ആരംഭിച്ചത്. പിന്നീട് കോയമ്പത്തൂരിലും ആരംഭിച്ചു. രണ്ടിടത്തും വന്‍ വിജയമായിരുന്നു. തുടര്‍ന്നാണു ബെംഗളുരുവിലേക്ക് പ്രവേശിച്ചത്.

Comments

comments

Categories: FK News