അഴിമതിയും ഭീകരവാദവും നേരിടുന്നതിന് പ്രഥമ പരിഗണന: മോദി

അഴിമതിയും ഭീകരവാദവും നേരിടുന്നതിന് പ്രഥമ പരിഗണന: മോദി

നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് എക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്ത രാജ്യം ഇന്ത്യ

പാരീസ്: അഴിമതി, സ്വജനപക്ഷപാതം, കുടുംബ രാഷ്ട്രീയം, പൊതു മുതല്‍ കൊള്ളയടിക്കല്‍, തീവ്രവാദം എന്നിവക്കെതിരെ തന്റെ സര്‍ക്കാര്‍ മുന്‍പൊരിക്കലും നടന്നിട്ടില്ലാത്ത രീതിയിലുള്ള നടപടികളെടുത്തിട്ടുണ്ടെന്നും അഴിമതി, പൊതുമുതല്‍ നശിപ്പിക്കല്‍, ഭീകരവാദം എന്നിവ തടയുന്നതിനാണ് മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനോടനുബന്ധിച്ച് ഫ്രാന്‍സിലെത്തിയ അദ്ദേഹം പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു.

മുസ്ലീം സ്ത്രീകളുടെ ക്ഷേമത്തിനായി മുത്തലാഖ് നിരോധിച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജന്‍ധന്‍ പദ്ധതിയിലൂടെ ലോകത്ത് ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ബാങ്ക് എക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്ത രാജ്യവും ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുള്ള രാജ്യവും ഇന്ത്യയായിരിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശക്തമായ സാംസ്‌കാരിക പാരമ്പര്യമുള്ള രാഷ്ട്രത്തെ സംബന്ധിച്ച് താല്‍ക്കാലിക പദവികള്‍ ഭാരമാണെന്നും കശ്മീരിന്റെ പേരില്‍ ഏഴ് പതിറ്റാണ്ട് ഈ ഭാരം വഹിക്കേണ്ടി വന്നെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. കശ്മീരില്‍ ഇന്ത്യ എടുത്ത നടപടിയെ ഐക്യരാഷ്ട്ര സഭയിലടക്കം ഫ്രാന്‍സ് പിന്തുണച്ചിരുന്നു.

Comments

comments

Categories: Current Affairs
Tags: Modi