ഹോങ്കോംഗ് ആഗോള മാന്ദ്യത്തിന് കാരണമായേക്കും

ഹോങ്കോംഗ് ആഗോള മാന്ദ്യത്തിന് കാരണമായേക്കും

സംഘര്‍ഷങ്ങള്‍ ചൈനയ്‌ക്കൊപ്പം ഏഷ്യ ഭൂഖണ്ഡത്തെ മൊത്തത്തില്‍ ബാധിക്കുമെന്ന് കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്

കേംബ്രിഡ്ജ്: ഹോങ്കോംഗിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലോക സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് യുഎസ് സാമ്പത്തിക വിദഗ്ധയും ഹാര്‍വാഡ് സര്‍വകലാശാല പ്രൊഫസറുമായ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്. ഹോങ്കോംഗിലെ സംഘര്‍ഷങ്ങള്‍ ചൈനയ്‌ക്കൊപ്പം ഏഷ്യ ഭൂഖണ്ഡത്തെ മൊത്തത്തില്‍ ബാധിക്കുമെന്നും ബ്ലൂബെര്‍ഗ് ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ റെയ്ന്‍ഹാര്‍ട്ട് അഭിപ്രായപ്പെട്ടു. ‘ഇവ പ്രാദേശിക പ്രത്യാഘാതങ്ങള്‍ മാത്രമല്ല ഉണ്ടാക്കുക, ആഗോളതലത്തില്‍ പരിണിതഫലങ്ങളുണ്ടാക്കും,’ അവര്‍ പറഞ്ഞു.

അടുത്തിടെ ബോസ്റ്റണ്‍ ഫെഡറല്‍ റിസര്‍വ് ബാങ്ക് പ്രസിഡന്റ് എറിക് റോസന്‍ഗ്രെനും ഹോങ്കോംഗിലെ പ്രതിസന്ധി ആഗോളതലത്തില്‍ ആശങ്കപ്പെടുത്തുന്നെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഹോങ്കോംഗിന് പ്രത്യേക വാണിജ്യ പരിഗണന നല്‍കുന്ന 1992 ലെ നിയമം തയാറാക്കിയ യുഎസ് സെനറ്റിലെ ഭരണകക്ഷി നേതാവ് മിത്ച്ച മക്കോണെല്‍, സ്വയം ഭരണാധികാരം നഷ്ടപ്പെടുന്ന പക്ഷം ആ രാജ്യവുമായുള്ള പ്രത്യേക വാണിജ്യ ബന്ധത്തില്‍ പുനപരിശോധനയുണ്ടാകുമെന്നും സൂചിപ്പിക്കുകയുണ്ടായി. മൂന്നു മാസമായി ഹോങ്കോംഗില്‍ ചൈനീസ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ചൈനയിലെ മാന്ദ്യവും യുഎസ്-ചൈന വാണിജ്യയുദ്ധവും കാരണം സമ്മര്‍ദത്തിലായിരുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇത് കൂടുതല്‍ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy