ഇന്ത്യന്‍ കമ്പനിയായ ക്യൂര്‍.ഫിറ്റ് ദുബായില്‍ യോഗ സ്റ്റുഡിയോ ആരംഭിച്ചു

ഇന്ത്യന്‍ കമ്പനിയായ ക്യൂര്‍.ഫിറ്റ് ദുബായില്‍ യോഗ സ്റ്റുഡിയോ ആരംഭിച്ചു

ഈ വര്‍ഷം അവസാനത്തോടെ ദുബായില്‍ പത്ത് കള്‍ട്ട്.ഫിറ്റ് സെന്ററുകളും ആരംഭിക്കും

ദുബായ്: ഇന്ത്യയിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സ്റ്റാര്‍ട്ടപ്പായ ക്യൂര്‍.ഫിറ്റ് ദുബായില്‍ ആദ്യ അന്താരാഷ്ട്ര യോഗ സ്റ്റുഡിയോ ആരംഭിച്ചു. മൈന്‍ഡ.ഫിറ്റ് എന്ന പേരില്‍ മിര്‍ഡിഫിലെ ഷൊറൂഖ് കമ്മ്യൂണിറ്റി സെന്ററിലാണ് യോഗ സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

യോഗയിലൂടെ ശാരീരിക, മാനസിക ആരോഗ്യം ലക്ഷ്യമിട്ട് കൊണ്ടുള്ള വാം അപ്, ഫുള്‍ ബോഡി വര്‍ക്കൗട്ട്, കൂള്‍ ഡൗണ്‍ സെഷനുകള്‍ക്ക് വിദഗ്ധരുടെ സംഘമാണ് നേതൃത്വം നല്‍കുന്നത്. സെട്രെസ് കുറച്ച് ഏകാഗ്രതയും മൂഡും മെച്ചപ്പെടുത്തുക, പൊസിറ്റീവ് എനര്‍ജി വളര്‍ത്തിയെടുത്ത് നല്ല ഉറക്കവും മെച്ചപ്പെട്ട ജീവിത നിലവാരവും നേടാന്‍ ആളുകളെ സഹായിക്കുക എന്നിവയാണ് ഈ യോഗ സ്റ്റുഡിയോയുടെ ലക്ഷ്യങ്ങള്‍.

ദുബായില്‍ ആദ്യ മൈന്‍ഡ്.ഫിറ്റ് സെന്റര്‍ ആരംഭിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ക്യൂര്‍.ഫിറ്റ് സഹ സ്ഥാപകനായ അങ്കിത് നാഗ്‌റോയ് പറഞ്ഞു. 2019ഓടെ ദുബായില്‍ പത്ത് കള്‍ട്ട് സെന്ററുകള്‍ ആരംഭിക്കാനാണ് പദ്ധതിയെന്നും അങ്കിത് വ്യക്തമാക്കി.

കള്‍ട്ട്.ഫിറ്റ്, ഈറ്റ്.ഫിറ്റ്, മൈന്‍ഡ്.ഫിറ്റ്, കെയര്‍.ഫിറ്റ് തുടങ്ങിയ സംരംഭങ്ങളിലൂടെ ആരോഗ്യപൂര്‍ണമായ ജീവിതം പ്രചരിപ്പിക്കുക എന്നതാണ് ക്യൂര്‍.ഫിറ്റിന്റെ ലക്ഷ്യം. ഈ വര്‍ഷം ആദ്യം കമ്പനിയുടെ ഫിറ്റ്‌നെസ് സ്റ്റുഡിയോ ആയ കള്‍ട്ട്.ഫിറ്റ് ദുബായിലെ പാം സ്ട്രിപ്പ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

Comments

comments

Categories: Arabia