വ്യാപാരികള്‍ പ്ലാസ്റ്റിക് ബഹിഷ്‌കരിക്കുന്നു

വ്യാപാരികള്‍ പ്ലാസ്റ്റിക് ബഹിഷ്‌കരിക്കുന്നു

ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകള്‍ക്കാണ് നിരോധനം

ന്യൂഡെല്‍ഹി: സ്വാതന്ത്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ സന്ദേശം ഉള്‍ക്കൊണ്ട് ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യമെമ്പാടുമുള്ള മൊത്തക്കച്ചവടക്കാരും വിതരണക്കാരും ചില്ലറ വ്യാപാരികളും പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ ബഹിഷ്‌കരിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റേതാണ് (സിഎഐടി) തീരുമാനം. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും സിഎഐടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്കുകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കണമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിക്കണമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദി അഭ്യര്‍ത്ഥിച്ചിരുന്നു. കടയുടമകള്‍ ഉപഭോക്താക്കള്‍ക്ക് പരിസ്ഥിതി സൗഹൃദ ബാഗുകള്‍ നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. 2014 ലെ സ്വാതന്ത്ര്യ ദിന പ്രസംഗഹത്തിലാണ് മോദി, സ്വച്ഛ് ഭാരത് ദൗത്യത്തിനായുള്ള ആഹ്വാനം നടത്തിയിരുന്നത്.

ഒക്ടോബര്‍ രണ്ട് മുതല്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്താന്‍ റെയില്‍വേയും തീരുമാനിച്ചിരുന്നു. വ്യാപാരികള്‍ കൂടി സഹകരിക്കുന്നതോടെ ഇത് വലിയ മുന്നേറ്റമായി മാറിയേക്കും. ഇത്തരം പ്ലാസ്റ്റിക്കുകള്‍ക്ക് പാര്‍ലമെന്റ് പരിസരത്ത് നേരത്തെ തന്നെ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: FK News
Tags: Plastic