ആഴ്ചയില്‍ രണ്ട് എണ്ണമെന്ന നിരക്കില്‍ കടവുകളെ കടത്തുന്നതായി റിപ്പോര്‍ട്ട്

ആഴ്ചയില്‍ രണ്ട് എണ്ണമെന്ന നിരക്കില്‍ കടവുകളെ കടത്തുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: അനധികൃതമായി കടത്തുന്ന രണ്ട് കടുവകളെയെങ്കിലും ഓരോ ആഴ്ചയില്‍ അധികൃതര്‍ പിടികൂടുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഇത് കൊല്ലപ്പെടുന്ന കടുവകളുടെ എണ്ണത്തിന്റെ ചെറിയ ഭാഗം മാത്രമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈല്‍ഡ് ലൈഫ് ട്രേഡ് മോണിറ്ററിംഗ് നെറ്റ്‌വര്‍ക്കായ ട്രാഫിക് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ജൈവ വൈവിധ്യത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പശ്ചാത്തലത്തില്‍ വന്യമൃഗങ്ങളുടെയും സസ്യങ്ങളുടെയും വ്യാപാരത്തില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സര്‍ക്കാരിതര സംഘടനയാണ് ട്രാഫിക്. സുസ്ഥിര വന്യജീവി വ്യാപാരം പ്രോത്സാഹിപ്പിക്കുകയും വന്യജീവികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളെയും കടത്തലിനെയും പ്രതിരോധിക്കുകയും ചെയ്യുന്നു ട്രാഫിക്. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൂട്ടായ്മയുടെ കണ്‍വെന്‍ഷന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ ഈ മാസം 17 മുതല്‍ 28 വരെ നടക്കുന്നുണ്ട്.183 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ വച്ചാണ് ട്രാഫിക് സംഘടന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കടുവകളെ അവയുടെ മാംസത്തിനും തൊലിക്കും മറ്റ് അവയവങ്ങള്‍ക്കും വേണ്ടി വളര്‍ത്തുന്ന ഫാമുകള്‍ അഥവാ കൃഷിയിടങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇത്തരം ഫാമുകളില്‍നിന്നും ചത്തു ജീര്‍ണിച്ച കടുവകളുടെ ശവശരീരം, തൊലി, എല്ല് എന്നിവ പിടിച്ചെടുത്ത സംഭവങ്ങള്‍ 2012നു ശേഷം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ചൈന ഉള്‍പ്പെടുന്ന രാജ്യങ്ങളില്‍ ക്യാപ്റ്റീവ് ബ്രീഡിംഗ് സംവിധാനങ്ങള്‍ ഉള്ളത് കടുവകളുടെ സംരക്ഷണ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നു ഗവേഷകര്‍ പറയുന്നു. ഇത് ആഭ്യന്തര വിപണികളില്‍ ആവശ്യം വര്‍ധിപ്പിക്കുമെന്നു ഗവേഷകര്‍ പറയുന്നു. ബോട്ടാണിക് ഗാര്‍ഡന്‍, സൂ, വൈല്‍ഡ് റിസര്‍വ് തുടങ്ങിയ നിയന്ത്രിത പരിതസ്ഥിതിയില്‍ സസ്യങ്ങളെയോ മൃഗങ്ങളെയോ പരിപാലിക്കുന്ന പ്രക്രിയയാണു ക്യാപ്റ്റീവ് ബ്രീഡിംഗ്. ട്രാഫിക് സംഘടനയുടെ കണക്ക്പ്രകാരം വനത്തില്‍ 4,000 കടുവകളും ഫാമുകളില്‍ 7,000 കടുവകളുമുണ്ടെന്നാണ്. 32 രാജ്യങ്ങളില്‍നിന്നായി 2000നും 2018നുമിടയില്‍ 2,395 കടുവകളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

Comments

comments

Categories: World
Tags: tiger

Related Articles