പ്രധാനമന്ത്രി ഇന്ന് യുഎഇയില്‍

പ്രധാനമന്ത്രി ഇന്ന് യുഎഇയില്‍

യുഎഇയിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് സയീദ് സ്വീകരിക്കും

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ശക്തമായ നിക്ഷേപ ഒഴുക്ക് ദൃശ്യമാകുന്നുണ്ട്. ഊര്‍ജം, അടിസ്ഥാന സൗകര്യ, ഭവനം, ഹൈവേ, എയര്‍പോര്‍ട്ട്, ലോജിസ്റ്റിക്്‌സ്, പ്രതിരോധം എന്നീ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം

-നവ്ദീപ് സിംഗ് സുരി

അബുദാബി: ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. ഫ്രാന്‍സിലെ സമ്പര്‍ശനം പൂര്‍ത്തിയാക്കിയാണ് മോദി യുഎഇയിലെത്തുക. യുഎഇയിലെ പരമോന്നത ബഹുമതിയായ ഓഡര്‍ ഓഫ് സയീദ് പ്രധാനമന്ത്രി സ്വീകരിക്കും. അബുദാബി കിരീടാവകാശി ഷേക്ക് മൊഹന്നദ് ബിന്‍ സയീദ് അല്‍ നഹ്യാനുമായി ഉഭയകക്ഷി, പ്രാദേശീക, അന്താരാഷ്ട്ര വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും. മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്‍ഷികം പ്രമാണിച്ച് യുഎഇ തയാറാക്കിയ സ്റ്റാംപിന്റെ പ്രകാശനവും സന്ദര്‍ശനത്തിനിടെ നടക്കും. റൂപേ കാര്‍ഡുകള്‍ യുഎഇയില്‍ ലഭ്യമാക്കാനുള്ള പദ്ധതിക്കും തുടക്കമാകുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി അറിയിച്ചു. ഭൂട്ടാനു ശേഷം റൂപേ കാര്‍ഡ് ലഭ്യമാക്കുന്ന രണ്ടാമത്തെ രാജ്യമാകും യുഎഇ. നിര്‍ണായക വ്യാപാര ചര്‍ച്ചകളും സന്ദര്‍ശനത്തിനിടെ നടക്കും. കഴിഞ്ഞ വര്‍ഷം ഉഭയക്ഷി വ്യാപാരം 60 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 30 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയും അത്ര തന്നെ ഇറക്കുമതിയുമാണ് നടന്നതെന്ന് സുരി പറഞ്ഞു.

Comments

comments

Categories: Current Affairs
Tags: Modi, Modi in uae

Related Articles