പാര്‍ക്കുകള്‍ മാനസികാരോഗ്യത്തിന് നല്ലത്

പാര്‍ക്കുകള്‍ മാനസികാരോഗ്യത്തിന് നല്ലത്

ഹരിതാഭയുള്ള സ്ഥലങ്ങള്‍ക്കോ ഉദ്യാനങ്ങള്‍ക്കോ അടുത്തു താമസിക്കുന്നത് മാനസികാരോഗ്യത്തിനു നല്ലതാണെന്ന് പഠനം. നഗരങ്ങളില്‍ താമസിക്കുന്നവര്‍ പാര്‍ക്കുകള്‍, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ മൈതാനങ്ങള്‍ എന്നിവയ്ക്ക് 300 മീറ്ററിനുള്ളില്‍ താമസിക്കുന്നത് കൂടുതല്‍ സന്തോഷം, മൂല്യബോധം, ജീവിത സംതൃപ്തി എന്നിവ പ്രദാനം ചൈയ്യുമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

ബ്രിട്ടണില്‍ 25,518 ആളുകളുടെ വാര്‍ഷിക പോപ്പുലേഷന്‍ സര്‍വേയില്‍ (എപിഎസ്) നിന്നുള്ള ഡാറ്റ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. തുറന്ന പൂക്കളും പച്ചപ്പുമുള്ള സ്ഥലങ്ങളുടെ സാമീപ്യം ആളുകളില്‍ മെച്ചപ്പെട്ട മാനസിക ക്ഷേമമുണ്ടാക്കുമത്രേ. മാനസികാരോഗ്യത്തെക്കുറിച്ചോ ജീവിത സംതൃപ്തി പോലുള്ള ഒരൊറ്റ വശങ്ങളെക്കുറിച്ചോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ധാരാളം ഗവേഷണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ സന്തോഷം, ജീവിത സംതൃപ്തി, മൂല്യം എന്നിവ കണക്കിലെടുത്ത് ബഹുമുഖ മാനസിക ക്ഷേമത്തെ പരിഗണിക്കുന്ന രീതിയാണ് ഈ ഗവേഷണത്തെ വ്യത്യസ്തമാക്കുന്നതെന്ന് വാര്‍വിക് സര്‍വകലാശാലയിലെ വിക്ടോറിയ ഹോള്‍ഡന്‍ പറഞ്ഞു. അപ്ലൈഡ് ജിയോഗ്രഫി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍,വീടിന് ചുറ്റുമുള്ള ഹരിത ഇടത്തിന്റെ അളവ് വ്യക്തിയുടെ ജീവിത സംതൃപ്തി, സന്തോഷം, മൂല്യവത്തായ വികാരങ്ങള്‍ എന്നിവയെ ശക്തമായി സ്വാധീനിക്കുമെന്ന് കണ്ടെത്തി. വീടിന്റെ 300 മീറ്ററിനുള്ളിലെ ഹരിത ഇടം പ്രദേശവാസികളുടെ മാനസികാരോഗ്യത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഘടകമാണെന്ന് തെളിഞ്ഞു. തൊഴില്‍, വരുമാനം, പൊതു ആരോഗ്യം തുടങ്ങിയ ജീവിതശൈലി ഘടകങ്ങളേക്കാള്‍ ഹരിത ഇടത്തിന്റെ സാമീപ്യം പ്രധാനമാണെന്നും പഠനം കണ്ടെത്തി. നൂതന സ്റ്റാറ്റിസ്റ്റിക്കല്‍, മാപ്പിംഗ് രീതികള്‍ സംയോജിപ്പിച്ചുകൊണ്ട്, ഹരിത ഇടത്തിന്റെ പ്രഭാവം യഥാര്‍ത്ഥവും ഗണ്യവുമാണെന്ന് സംഘത്തിനു തെളിയിക്കാനായി്. അടിസ്ഥാനപരമായി എല്ലാവരും സദാ ഊഹിച്ച കാര്യങ്ങള്‍ സത്യമാണെന്നാണ് ഇതു വഴി തെളിയിക്കാനായതെന്ന് ഷെഫീല്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ സ്‌കോട്ട് വീച്ച് പറഞ്ഞു.

Comments

comments

Categories: Health