പഴയകാല കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കായി തെരഞ്ഞെടുക്കുന്ന അമ്മമാരുടെ എണ്ണത്തില്‍ വര്‍ധനവ്

പഴയകാല കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കായി തെരഞ്ഞെടുക്കുന്ന അമ്മമാരുടെ എണ്ണത്തില്‍ വര്‍ധനവ്

ഇലക്ട്രോണിക് ഉപകരണങ്ങളോട് കുട്ടികള്‍ക്കുള്ള ആസക്തി വലിയ വെല്ലുവിളി

ദുബായ്: കുട്ടികള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ കളിപ്പാട്ടം തെരഞ്ഞെടുക്കലില്‍ ഏറെ മാറ്റങ്ങളുണ്ടായതായി ദുബായ് ആസ്ഥാനമായുള്ള മമംസ്‌വേള്‍ഡിന്റെ സഹസ്ഥാപക ലീന ഖലീല്‍. മക്കള്‍ക്ക് വേണ്ടി പഴയകാല കളിക്കോപ്പുകളും മരം കൊണ്ടുണ്ടാക്കിയ പാവകളും തെരഞ്ഞെടുക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ വളരെയേറെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഓണ്‍ലൈനായി കളിപ്പാട്ടങ്ങള്‍ വാങ്ങുന്ന മാതാപിതാക്കളുടെ എണ്ണം കൂടിയെന്നും ലീന പറഞ്ഞു.

കളിപ്പാട്ടങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അമ്മമാരും കുട്ടികളും വ്യത്യസ്ത രീതിയിലാണ് ചിന്തിക്കുക. കളിപ്പാട്ടങ്ങളുടെ കടയില്‍ പോയി കളിക്കോപ്പുകള്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും കുട്ടികളായിരിക്കും അവ തെരഞ്ഞെടുക്കുക, മറിച്ച് ഓണ്‍ലൈനായി വാങ്ങുന്നവ മാതാപിതാക്കളുടെ തെരഞ്ഞെടുപ്പ് ആയിരിക്കും. അതിനാല്‍ തന്നെ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങുന്ന കളിപ്പാട്ടങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കും.

ഓണ്‍ലൈനായി സമയം ചിലവഴിക്കാതെ കളിപ്പാട്ടങ്ങളിലൂടെയും കളികളിലൂടെയും എങ്ങനെ സമയം ആസ്വാദ്യകരമാക്കാമെന്ന് കുട്ടികള്‍ക്ക് മനസിലായലേ അവര്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അകലുകയുള്ളൂ. ഇക്കാര്യത്തില്‍ അമ്മമാര്‍ കൂടുതല്‍ ജാഗ്രതയുള്ളവരാണ്. പഴയകാല കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കായി തെരഞ്ഞെടുക്കുന്ന അമ്മമാര്‍ ഏറെയാണ്. എന്നാല്‍ അത്തരം കളിപ്പാട്ടങ്ങള്‍ വീട്ടില്‍ ഉണ്ടാകുമ്പോഴും കുട്ടികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സമയം ചിലവഴിക്കുന്നത് തുടരുമോ എന്ന ആശങ്ക ബാക്കിയാണെന്ന് ലീന പറയുന്നു.

കളിപ്പാട്ടങ്ങള്‍ക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങള്‍

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്ന് ലീന സമ്മതിക്കുന്നു. ഇന്നത്തെ കാലത്ത് അത് വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും എല്ലാ വീടുകളിലും ഈ പ്രശ്‌നമുണ്ടെന്നും ലീന പറഞ്ഞു.

അഞ്ചുവയസിനും 16 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളുള്ള 7,000ത്തോളം മാതാപിതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് പശ്ചിമേഷ്യ,യൂറോപ്പ് എന്നീ മേഖലകളില്‍ നോര്‍ടണ്‍ നടത്തിയ പഠനത്തില്‍ സൗദി അറേബ്യയിലെ കുട്ടികള്‍ ദിവസവും ശരാശരി രണ്ട് മണിക്കൂര്‍ 42 മിനിട്ട് മൊബീല്‍ ഉപകരണങ്ങളില്‍ ചിലവഴിക്കുന്നതായാണ് കണ്ടെത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗത്തില്‍ സര്‍വേ നടത്തിയ 10 രാജ്യങ്ങളില്‍ മൂന്നാംസ്ഥാനത്താണ് സൗദി. സൗദി അറേബ്യയിലും യുഎഇയിലും സര്‍വേയില്‍ പ്രതികരിച്ച പകുതിയിലധികം മാതാപിതാക്കളും മൊബീല്‍ഫോണ്‍ ഉപയോഗം കുട്ടികളുടെ ഉറക്കത്തെ ബാധിച്ചതായി സമ്മതിച്ചു. ഈ രണ്ട് രാജ്യങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊരു വിഭാഗം ആളുകളും ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ തങ്ങള്‍ ഏറെ ആശങ്കയുള്ളവരാണെന്നും അറിയിച്ചു.

ഒരു ദിവസം രണ്ട് മണിക്കൂറില്‍ താഴെ മാത്രമേ കുട്ടികള്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സമയം ചിലവഴിക്കാവൂ എന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നിര്‍ദ്ദേശിക്കുന്നത്. കൂടുതല്‍ വായന, പണ്ടുകാലത്തെ വിനോദങ്ങള്‍ എന്നീ മാര്‍ഗങ്ങളിലൂടയേ കുട്ടികളെ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് അകറ്റാനാവൂ എന്നും ലീന പറയുന്നു.

Comments

comments

Categories: Arabia
Tags: Toys

Related Articles