ചന്ദ്രയാന്‍-3 ന് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു

ചന്ദ്രയാന്‍-3 ന് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നു

ചന്ദ്രയാന്‍-2 ലെ വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് രാവിലെ 1.40 ന് പ്രവര്‍ത്തനമാരംഭിക്കും

ചെന്നൈ: ചന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് വിജയകരമായി അടുക്കുന്നതിനിടെ മൂന്നാം ചാന്ദ്ര ദാത്യത്തെക്കുറിച്ച് സൂചന നല്‍കി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍-3 സജീവ പരിഗണനയിലുണ്ടെന്നും പദ്ധതി തയാറാക്കി വരികയാണെന്നും ബഹിരാകാശ ഏജന്‍സിയുടെ മേധാവി ഡോ. കെ ശിവന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ആദ്യ മൂണ്‍ ലാന്‍ഡിംഗ് ദൗത്യമായ ചന്ദ്രയാന്‍-2 ആഗോള ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ചൈന്നെയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചന്ദ്രനിലിറങ്ങുന്നതിനായി ചന്ദ്രയാന്‍-2 ലെ ലാന്‍ഡറായ ‘വിക്രം’, സെപ്റ്റംബര്‍ ഏഴിന് രാവിലെ 1.40 ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 1.55 ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡര്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ലാന്‍ഡറിനുള്ളിലെ ‘പ്രഗ്യാന്‍’ എന്ന റോവര്‍ പിന്നീട് പുറത്തേക്കുരുണ്ട് പര്യവേക്ഷണങ്ങള്‍ നടത്തും.

ഐഎസ്ആര്‍ഒ സ്ത്രീ-പുരുഷന്‍ വിവേചനം കാണിക്കാറില്ലെന്നും കഴിവ് മാത്രമാണ് അവസരവും അംഗീകാരവും നേടിക്കൊടുക്കുന്നതെന്നും ഡോ. ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍-2 ന്റെ പ്രോജക്റ്റ് ഡയറക്റ്റര്‍ എം വനിത എന്ന ശാസ്ത്രജ്ഞയാണ്.

Comments

comments

Categories: FK News

Related Articles