നാലര ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി വിറ്റാര ബ്രെസ്സ

നാലര ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി വിറ്റാര ബ്രെസ്സ

2016 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചതുമുതല്‍ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റ് ഭരിക്കുന്നത് വിറ്റാര ബ്രെസ്സയാണ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ വിറ്റാര ബ്രെസ്സ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വില്‍പ്പന നാലര ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുകി ഇന്ത്യ പ്രഖ്യാപിച്ചു. ആദ്യ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന നേടാന്‍ എസ്‌യുവി 12 മാസം മാത്രമാണ് എടുത്തത്. എന്നാല്‍ അടുത്ത ഒരു ലക്ഷം യൂണിറ്റ് വില്‍ക്കുന്നതിന് 20 മാസവും മൂന്നാമത്തെ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പന കരസ്ഥമാക്കുന്നതിന് 28 മാസവും വേണ്ടിവന്നു. നാലാമത്തെ ഒരു ലക്ഷം യൂണിറ്റ് വിറ്റാര ബ്രെസ്സ വില്‍ക്കുന്നതിന് 35 മാസമാണ് എടുത്തത്.

2016 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ സെഗ്‌മെന്റ് ഭരിക്കുന്നത് മാരുതി സുസുകി വിറ്റാര ബ്രെസ്സയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന എസ്‌യുവിയാണ് വിറ്റാര ബ്രെസ്സ. 2018 ഒക്‌റ്റോബറിലാണ് വിറ്റാര ബ്രെസ്സ ഏറ്റവുമധികം വിറ്റുപോയത്. 15,082 യൂണിറ്റ്. ഏറ്റവും കുറവ് പ്രതിമാസ വില്‍പ്പന നടന്നത് 2019 ജൂലൈയില്‍. 5,302 യൂണിറ്റ് മാത്രം. യൂട്ടിലിറ്റി വാഹന സെഗ്‌മെന്റില്‍ 25.46 ശതമാനം വിഹിതം നേടാന്‍ മാരുതി സുസുകിയെ സഹായിച്ചത് വിറ്റാര ബ്രെസ്സയാണ്. മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ പരിഷ്‌കരിച്ച പതിപ്പ് 2020 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം നടത്തും.

Comments

comments

Categories: Auto