ശുഭാപ്തിവിശ്വാസം എത്രത്തോളമാകാം

ശുഭാപ്തിവിശ്വാസം എത്രത്തോളമാകാം

മാറാരോഗികള്‍ ശുഭാപ്തിവിശ്വാസികളെന്ന പോലെ യാഥാര്‍ത്ഥ്യബോധമുള്ളവരുമായിരിക്കണം

ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം വേണമെന്ന് നാം പലപ്പോഴും കേള്‍ക്കാറുള്ള കാര്യമാണ്. എന്നാല്‍ എല്ലാസാഹചര്യത്തിലും അത് പാലിക്കാന്‍ നമുക്കാകണമെന്നില്ല, പലഘട്ടങ്ങളിലും അങ്ങനെ പറ്റാറില്ലെന്നതാണ് വാസ്തവം. എന്നാല്‍, പോസിറ്റീവിറ്റിയില്‍ മുഴുകിയ ഒരു സംസ്‌കാരത്തിലാണ് നാം ജീവിക്കുന്നത്. ശുഭാപ്തിവിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍, തിരഞ്ഞെടുക്കാനായി എണ്ണമറ്റ പ്രചോദക പുസ്തകങ്ങള്‍ എന്നിവയടക്കം ഇന്ന് പോസിറ്റീവ് ആകാന്‍ പ്രേരിപ്പിക്കുന്ന നിരവധി ഘകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. മനുഷ്യര്‍ വൈകാരിക സൃഷ്ടികളാണ്, വൈവിധ്യമാര്‍ന്ന വികാരങ്ങള്‍ അനുഭവിക്കാന്‍ പ്രാപ്തരാണു നാം ഓരോരുത്തരും.

സന്തോഷത്തിന്റെ മുഖംമൂടി ധരിക്കുകയും ക്ലേശത്തിലൂടെ കടന്നു പോകുമ്പോഴും ലോകത്തിന് സന്തോഷകരമായ ഒരു സന്ദേശം കൊടുക്കുകയും ചെയ്യുന്ന നിലപാട് പ്രശംസനീയം തന്നെ. പുഞ്ചിരിയോടെ കഠിനമായ സമയങ്ങളിലൂടെ കടന്നുപോകുന്ന ആളുകള്‍ അവരുടെ ധൈര്യത്തിന്റെ പേരില്‍ വളരെയധികം പ്രശംസിക്കപ്പെടുന്നു. നേരെമറിച്ച്, നിരാശ, സങ്കടം, വിഷാദം, കോപം, ദുഖം എന്നിവ പ്രകടിപ്പിക്കുന്ന ആളുകള്‍ പലപ്പോഴും ദുര്‍ബലരായി പരിഗണിക്കപ്പെടുന്നു. പോസിറ്റീവ് സംസ്‌കാരം നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള അനുമാനങ്ങളും മാറ്റുന്നു. നമുക്ക് ആത്മവിശ്വാസമുള്ളവരില്‍ വേഗത്തില്‍ രോഗം സുഖപ്പെടുമെന്ന് പൊതുവെ കരുതപ്പെടുന്നു. രോഗികളില്‍ വികസിക്കുന്ന നിഷേധാത്മനിലപാടിനു കാരണം അവരിലെ ഊര്‍ജ്ജത്തെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവായിരിക്കും.

രോഗികളില്‍ പോസിറ്റീവിറ്റിയിലൂടെ സ്വയം സുഖപ്പെടുത്തുക, അല്ലെങ്കില്‍ കടന്നു പോകുന്ന കാര്യങ്ങളെക്കുറിച്ച് നിരന്തരം നല്ല മനോഭാവം പുലര്‍ത്തുക എന്നത് നമ്മുടെ ജോലിയായി മാറുന്നു. അതായത് യഥാര്‍ത്ഥത്തിലുള്ള തോന്നലുകളെ മറയ്ക്കുക എന്നര്‍ത്ഥം. പല ജീവിതവിജയപുസ്തകങ്ങൡലും ഈയൊരു പോസിറ്റിവിറ്റി കാണാന്‍ സാധിക്കും. പുസ്തകങ്ങള്‍ വായിച്ച് ജീവിതത്തില്‍ ജീവിതവിജയം കൈവരിക്കുന്നതിനെക്കുറിച്ചും ചെറിയ കാര്യങ്ങള്‍ക്കു വിഷമിക്കരുത്, എന്ന് ആവര്‍ത്തിച്ചും മനസിനെ പറഞ്ഞു പഠിപ്പിക്കുന്നത് ഈ സ്വാധീനഫലമായാണ്. സമാന ആശയമുള്ള പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ആനന്ദം പകരുന്നതിനെക്കുറിച്ച് പോഡ്കാസ്റ്റുകള്‍ ശ്രദ്ധിക്കുകയും ചെയ്തു.

ഇത്തരത്തില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് മാറാരോഗങ്ങളെ പുഞ്ചിരിയോടെ കാണുന്നത്. പോസിറ്റിവിറ്റി സംസ്‌കാരം ഉയര്‍ത്താനും സഹായകരമാക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്, വൈകല്യങ്ങളും വിട്ടുമാറാത്ത രോഗങ്ങളും അഭിമുഖീകരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ദോഷകരമാണുതാനും. മാറാരോഗങ്ങളുടെ ലക്ഷണങ്ങളും, കുറ്റബോധവും പരാജയബോധവും പോസിറ്റിവ് സംസ്‌കാരത്തിന്റെ സന്ദേശങ്ങളെ ആന്തരികവഴികളുമായി ബന്ധപ്പെടുത്തുന്നു. വിട്ടുമാറാത്ത രോഗത്തെ അഭിമുഖീകരിക്കക്കുമ്പോള്‍ പോസ്റ്റീവ് മനോഭാവത്തോടും പുഞ്ചിരിയോടും കൂടി വേദന മറച്ചുവെച്ച് സ്വാഭാവിക മനുഷ്യവികാരങ്ങളെ നിഷേധിക്കണമെന്ന് രോഗിയോട് ആവശ്യപ്പെടുന്നു.

എന്നാല്‍, രോഗികള്‍ മറ്റുള്ളവരില്‍ നിന്ന് ഉള്‍വലിയാന്‍ തുടങ്ങുകയും മൂകരാകുകയും മറ്റുള്ളവരുമായി ആശയവിനവിമയം നടത്താന്‍ വിമുഖത കാട്ടുകയും ചെയ്യുന്നു. കോപവും സങ്കടവും നിരാശയും മറച്ചുവെച്ച് നിഷേധാത്മകത ഒരു ഭാരമാക്കി മാറ്റി സ്വയം പീഡനം ഏറ്റുവാങ്ങാനും അവര്‍ തയാറാകുന്നു. പോസിറ്റീവായിരിക്കാന്‍ ആഗ്രഹിക്കാത്തപ്പോള്‍ പോലും തന്റെ മനോഭാവം മാറ്റാന്‍ ആരെങ്കിലും എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് രോഗി ആഗ്രഹിക്കുന്നു. മുഴുവന്‍ വികാരങ്ങളും ആരോടെങ്കിലും പ്രകടിപ്പിക്കാനും അവര്‍ ആഗ്രഹിക്കുന്നു. പോസിറ്റിവിറ്റി സംസ്‌കാരം ചുമത്തിയ സന്ദേശങ്ങള്‍ അനാവരണം ചെയ്യേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസം പുലര്‍ത്താതിരിക്കാന്‍ ഇത് സാധാരണമാണെന്നും തികച്ചും ശരിയാണെന്നും ബോധപൂര്‍വ്വം ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്ന വിചാരവും വരുന്നു. കാരണം നമ്മില്‍ ഓരോരുത്തര്‍ക്കം, പ്രത്യേകിച്ചും കഷ്ടപ്പെടുമ്പോള്‍, നമ്മുടെ വികാരങ്ങളുടെയും അനുഭവങ്ങളുടെയും പൂര്‍ണ്ണമായ സ്‌പെക്ട്രത്തിനു സാക്ഷ്യം വഹിക്കാന്‍ അര്‍ഹതയുണ്ട്, കാരണം അത് നമ്മെ മനുഷ്യരാക്കുന്നു.

Comments

comments

Categories: Health