ഐഐടി ഹൈദരാബാദിന്റെ ഹൃദ്രോഗ സെന്‍സര്‍

ഐഐടി ഹൈദരാബാദിന്റെ ഹൃദ്രോഗ സെന്‍സര്‍

ഹൃദ്രോഗം വേഗത്തിലും കൃത്യമായും കണ്ടുപിടിക്കാനുള്ള ഉപകരണം ഇന്ത്യ കണ്ടുപിടിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദിലെ ഗവേഷകരാണ് ഉയര്‍ന്ന വേഗത, സംവേദനക്ഷമത, കൃത്യത എന്നിവയുള്ള ഹൃദ്രോഗസെന്‍സര്‍ ഉപകരണം വികസിപ്പിച്ചത്.

ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഉദ്യമം. ഇതിന്റെ സമഗ്രപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത പഠനറിപ്പോര്‍ട്ട് ജേണല്‍ ഓഫ് മെറ്റീരിയല്‍സ് കെമിസ്ട്രി ബിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിനുറ്റുകള്‍ക്കുള്ളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നിര്‍ണ്ണയിക്കാനോ പ്രവചിക്കാനോ ഉപകരണം സഹായിക്കുമെന്നാണ് അവകാശവാദം. മറ്റ് രോഗങ്ങള്‍ കണ്ടെത്തുന്നതിനും ഇത് സഹായിക്കും. രോഗലക്ഷണങ്ങളായി ശരീരത്തില്‍ പുറത്തുവിടുന്ന പ്രത്യേക രാസവസ്തുക്കളാണ് സെന്‍സറുകള്‍ പരിശോധിക്കുകയെന്ന് ഗവേഷണ സംഘത്തിന്റെ തലവന്‍ രേണു ജോണ്‍ പറഞ്ഞു. രോഗങ്ങളെ പ്രതിനിധീകരിക്കുന്ന ഈ ജൈവ തന്മാത്രകള്‍ സെന്‍സറുകളിലൂടെ തിരിച്ചറിയപ്പെടുന്നു. കാര്‍ഡിയാക് ട്രോപോണിനുകള്‍ അല്ലെങ്കില്‍ സിടിഎന്‍സ് ഹൃദ്രോഗത്തിന്റെ ബയോ മാര്‍ക്കറുകളാണ്, അവ ഉല്‍പ്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ രക്തപ്രവാഹത്തില്‍ പരമ്പരാഗതമായി കണ്ടെത്തിയിട്ടുണ്ട്. ആന്റിബോഡിയുടെ പ്രതിപ്രവര്‍ത്തനം അളക്കാന്‍ കഴിയുന്ന ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഒപ്റ്റിക്കല്‍ സിഗ്‌നലിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന ഒരു ട്രാന്‍സ്ഫ്യൂസറുമായി സെന്‍സിംഗ് ഘടകത്തെ സംയോജിപ്പിക്കുന്ന ഉപകരണങ്ങളാണ് ബയോസെന്‍സറുകള്‍. പരമ്പരാഗത ബയോസെന്‍സിംഗില്‍ എലിസ, കെമിലുമിനസെന്റ് ഇമ്മ്യൂണോആസെ, റേഡിയോ ഇമ്മ്യൂണോസെ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്നു. രേണു ജോണും സംഘവും ഹൃദ്രോഗികളുടെ ബ്ലഡ് സീറം ഉപയോഗിച്ച് മൈക്രോ ഫഌയിഡിക് ബയോസെന്‍സറുകളുടെ പ്രകടനം പരിശോധിക്കുകയും ഫലങ്ങള്‍ പരമ്പരാഗത കെമിലുമിനെസെന്‍സ് പരിശോധനകളുമായി താരതമ്യം ചെയ്യുകയും ചെയ്തു. ഹൃദയ ധമനികള്‍ അടഞ്ഞുണ്ടാകുന്ന കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ് നമ്മള്‍ ഹൃദ്രോഗം എന്നു പൊതുവെ പറയാറ്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം ആണ്.

Comments

comments

Categories: Health