രക്തസമ്മര്‍ദ്ദ നിര്‍ണയത്തില്‍  42% രോഗികള്‍ക്കും തെറ്റുപറ്റാം

രക്തസമ്മര്‍ദ്ദ നിര്‍ണയത്തില്‍  42% രോഗികള്‍ക്കും തെറ്റുപറ്റാം

ഇന്ത്യക്കാരില്‍ ബിപി പരിശോധനയില്‍ പകുതിയോളം പേര്‍ക്കും തെറ്റായ രോഗനിര്‍ണയം നടത്തുന്നതായി റിപ്പോര്‍ട്ട്. 19,000 ഇന്ത്യക്കാരില്‍ നടത്തിയ ഒരു പഠനത്തില്‍, പങ്കെടുത്തവരില്‍ 42% പേര്‍ക്കും രോഗം കണ്ടെത്താനാകാത്ത അവസ്ഥകളായി വൈറ്റ് കോട്ട് സിന്‍ഡ്രോമും മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനും ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇത് രക്തസമ്മര്‍ദ്ദത്തെ സംബന്ധിച്ചിടത്തോളം തെറ്റായ രോഗനിര്‍ണയത്തിനുള്ള സാധ്യത ഉണ്ടാക്കുന്നു. വൈറ്റ് കോട്ട് സിന്‍ഡ്രോമില്‍ ഒരു രോഗിയുടെ രോഗനിര്‍ണയവേളയില്‍ ഉണ്ടാകുന്ന ഉത്കണ്ഠ അസാധാരണമായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു, അതേസമയം ആശുപത്രിയില്‍ രോഗനിര്‍ണയം സാധാരണ നിരക്കില്‍ കാണപ്പെടുമെങ്കിലും വീട്ടില്‍ നടത്തുന്ന രോഗനിര്‍ണയത്തില്‍ മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ സംഭവിക്കാം. മുംബൈയില്‍ തിങ്കളാഴ്ച പുറത്തിറക്കിയ ഇന്ത്യന്‍ ഹാര്‍ട്ട് സ്റ്റഡിയില്‍ പങ്കെടുത്തവരില്‍ 24%ത്തിന് (4,485 പേര്‍ക്ക്) വൈറ്റ് കോട്ട് രക്താതിമര്‍ദ്ദവും 18 ശതമാനം പേര്‍ക്ക് മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷനും ഉണ്ടെന്നു കണ്ടെത്തി. ആഗോളതലത്തില്‍ വൈറ്റ് കോട്ട് രക്താതിമര്‍ദ്ദം, മാസ്‌ക്ഡ് രക്താതിമര്‍ദ്ദം എന്നിവ യഥാക്രമം 10-15 ശതമാനവും 8-12 ശതമാനവുമാണെന്ന് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കാര്‍ഡിയോളജിസ്റ്റ് ഡോ. ഉപേന്ദ്ര കൗള്‍ പറഞ്ഞു. മുംബൈയില്‍ 1,643 രോഗികളില്‍ പഠനം നടത്തിയപ്പോള്‍ 38.2% പേര്‍ക്ക് വൈറ്റ് കോട്ട് സിന്‍ഡ്രോം (22.8%), മാസ്‌ക്ഡ് ഹൈപ്പര്‍ടെന്‍ഷന്‍ (15.4%) എന്നിവ കാരണം തെറ്റായ രോഗനിര്‍ണയം നടത്താനുള്ള സാധ്യതയുണ്ടെന്നു കണ്ടെത്തി. ഫലങ്ങള്‍ രോഗികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ബ്രയാന്‍ പിന്റോ പറഞ്ഞു. ഇവര്‍ക്ക് ശ്രദ്ധ ആവശ്യമാണ്. കാരണം ചിലര്‍ക്ക് തെറ്റായി മരുന്ന് നല്‍കാം, മറ്റു ചിലര്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ളപ്പോള്‍ ലഭിക്കുകയുമില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യക്കാര്‍ക്ക് രാവിലത്തെതിനേക്കാള്‍ വൈകുന്നേരങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കണ്ടെത്തല്‍. രോഗികള്‍ക്ക് പ്രമേഹം പോലുള്ള വ്യത്യസ്ത രോഗാവസ്ഥകള്‍ കൂടി ഉണ്ടാകാമെന്നതിനാല്‍് കാലിഡേറ്റഡ് ഉപകരണങ്ങളുടെ ഉപയോഗം പ്രധാനമാകുന്നു.

Comments

comments

Categories: Health