ഓട്ടിസം ബാധിതരെ തിരികെകൊണ്ടുവരാം

ഓട്ടിസം ബാധിതരെ തിരികെകൊണ്ടുവരാം

ഓട്ടിസം ബാധിച്ച കുട്ടികളെ സംസാരിപ്പിക്കാന്‍ ഏറ്റവും കാര്യക്ഷമമായ ചികിത്സാമാര്‍ഗ്ഗമാണ് പിആര്‍ടി

ഓട്ടിസം ബാധിച്ച ഒരു കുട്ടിയെ വളര്‍ത്തുന്നത് ധാരാളം വെല്ലുവിളികളുണ്ട്. പല മാതാപിതാക്കള്‍ക്കും, അവരുടെ കുട്ടിയുമായി എങ്ങനെ ആശയവിനിമയം നടത്താമെന്ന് അറിയില്ല. അത് പഠിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഓട്ടിസം പ്രധാനമായും ഒരു ഭാഷാ തകരാറാണ്, എല്ലായ്‌പ്പോഴും ചില ആശയവിനിമയപ്രശ്‌നങ്ങള്‍ ഇതില്‍ ഉണ്ടായിരിക്കും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ 25 നും 40 നും ഇടയില്‍ പേര്‍ സ,ംസാരിക്കാന്‍ കഴിയാത്തവരാണെന്ന് സ്പീച്ച്-ലാംഗ്വേജ് പാത്തോളജിസ്റ്റ് സൂസന്‍ ബെര്‍കോവിറ്റ്‌സ് പറയുന്നു. അതായത് ഓട്ടിസം ബാധിതരായ പല കുട്ടികള്‍ക്കും ചില വാക്കുകള്‍ സംസാരിക്കാനാകും കഴിവുകളുണ്ട്, പക്ഷേ അവരുടെ ആശയവിനിമയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അത് എല്ലായ്‌പ്പോഴും പര്യാപ്തമല്ല. ആംഗ്യങ്ങളിലൂടെയും ശരീരഭാഷയിലൂടെയാണ് അവര്‍ അതു മറികടക്കാന്‍ ശ്രമിക്കുന്നത്. അവരെ പരിശീലിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പരാജയപ്പെടുന്നു. കാരണം ഇതിനെ പലരും വളരെ വികാരപരമായി സമീപിക്കുന്നു.

മാതാപിതാക്കളും ഓട്ടിസമുള്ള കുട്ടിയും തമ്മിലുള്ള പരസ്പര കൈമാറ്റത്തിന്റെ അഭാവം അവരുടെ ബന്ധത്തെ സാരമായി ബാധിക്കുമെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് വക്താവും ന്യൂറോ ഡെവലപ്‌മെന്റല്‍ പീഡിയാട്രീഷ്യനുമായ ഡോ.ലിസ ഷുല്‍മാന്‍ പറയുന്നു. കുട്ടിയുടെ ആശയവിനിമയത്തിനു പരിമിതികളുള്ള സാഹചര്യങ്ങളില്‍ ഇത് പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട വിഷയമാണ്. കുട്ടിയുടെ പെരുമാറ്റം പ്രതീക്ഷയ്ക്കു വിരുദ്ധമാകുമ്പോള്‍, മാതാപിതാക്കള്‍ സമ്മര്‍ദ്ദത്തിലാകുന്നു. അതിനാല്‍, മികച്ച ചികിത്സാ മാര്‍ഗങ്ങള്‍ തേടുന്നത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും നിര്‍ണായകമാണ്. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്ഡി) ഉള്ള കുട്ടികളെ അവരുടെ ഭാഷാ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു തെറാപ്പിയിലേക്ക് പുതിയ ഗവേഷണം വിരല്‍ ചൂണ്ടുന്നു. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ഗ്രേസ് ജെംഗോക്സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ രണ്ടിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള ഓട്ടിസം ബാധിതരായ 48 കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു പകുതി പേരെ പ്രതികരണ ചികിത്സയ്ക്കും ബാക്കിയുള്ളവരില്‍ മുന്‍പുള്ള ചികിത്സകള്‍ തുടരുകയും ചെയ്തു. പഠനം അവസാനിപ്പിച്ചപ്പോള്‍ പിആര്‍ടി ഗ്രൂപ്പിലെ കുട്ടികള്‍ മറ്റ് പഠന പങ്കാളികളേക്കാള്‍ കൂടുതല്‍ നന്നായി സംസാരിക്കുന്നതായി കണ്ടെത്തി.

ഒരു കുട്ടിയെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതിന് അവരുടെ തന്നെ പ്രചോദനത്തെ ആശ്രയിക്കുന്നതിനെയാണ് പിആര്‍ടി ചികിത്സയെന്നു പറയുന്നത്. ഉദാഹരണത്തിന്, ഒരു കുട്ടി നിലത്ത് ഒരു കളിപ്പാട്ടത്തോട് താല്‍പര്യം പ്രകടിപ്പിക്കുന്നതായി തോന്നുകയാണെങ്കില്‍, ചികിത്സകന്‍ ആ കളിപ്പാട്ടം എടുത്ത് അതിന്റെ പേര് ഉപയോഗിച്ച് കുട്ടിയുടെ പേര് ആവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കും. കുട്ടി അങ്ങനെ ചെയ്യുമ്പോള്‍, അതിനുള്ള പ്രതിഫലമെന്ന നിലയില്‍ വസ്തു അവന് നല്‍കുന്നു. ഈ പഠനത്തില്‍, പങ്കെടുക്കുന്നവര്‍ ആദ്യ 12 ആഴ്ചയില്‍ 10 മണിക്കൂര്‍ പ്രതിവാര തെറാപ്പിക്ക് വിധേയമായി. വീട്ടില്‍ തെറാപ്പി എങ്ങനെ നടത്തുമെന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ഓരോ ആഴ്ചയും ഒരു മണിക്കൂര്‍ പരിശീലനം ലഭിച്ചു. രണ്ടാമത്തെ 12 ആഴ്ചകളില്‍ കുട്ടികള്‍ക്ക് അഞ്ച് മണിക്കൂര്‍ പ്രതിവാര തെറാപ്പി ലഭിച്ചു. ഇത്തരത്തിലുള്ള കുട്ടികളെ പരിശീലിപ്പിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ചികിത്സാലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍, കുട്ടി പരിശീലനത്തെ എതിര്‍ക്കുകയോ അസ്വസ്ഥരാകുകയോ ചെയ്യാം. ചികിത്സയില്‍ കുട്ടിയുടെ താല്‍പ്പര്യങ്ങള്‍ ഉപയോഗിച്ച് അവനെ പ്രചോദിതരാക്കുന്നുവെന്ന് ഉറപ്പാക്കണം.

ഓട്ടിസം ബാധിച്ച കുട്ടികളെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന തെറാപ്പിക്ക് പുറമേ, നേരത്തെയുള്ള ഇടപെടലും പ്രധാനമാണ്. ഓട്ടിസം ബാധിച്ച കൊച്ചുകുട്ടികളെ അവരുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പിആര്‍ടിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇടപെടലില്‍ മികച്ച ഫലങ്ങള്‍ നേടുന്നതിന് പ്രചോദനം പ്രധാനമാണ്. കുട്ടിയുടെ സംഭാഷണ വികസനം മെച്ചപ്പെടുത്താന്‍ മാതാപിതാക്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയമെന്നും പരിശോധിക്കേണ്ടതുണ്ട്. കുട്ടിയുടെ സംഭാഷണ വികാസത്തെക്കുറിച്ച് ഉത്കണ്ഠയുള്ള മാതാപിതാക്കള്‍ക്ക്, പരിചയസമ്പന്നനായ ഒരു പ്രൊഫഷണലിനെഏര്‍പ്പെടുത്താം. പെരുമാറ്റ പുരോഗതിയില്‍ കാലതാമസമുള്ള കുട്ടികള്‍ക്കായി നേരത്തെയുള്ള പരിശീലനപരിപാടികള്‍ ഉണ്ട്. പല പദ്ധതികളിലും ആവശ്യമായ പെരുമാറ്റ ചികിത്സകളും സ്പച്ച് തെറാപ്പിയും പ്രദാനം ചെയ്യുന്നു.

Comments

comments

Categories: Health
Tags: Autism