പതിനഞ്ച് ലക്ഷം ബൊലേറോ പിക്ക്അപ്പ് നിര്‍മ്മിച്ച് മഹീന്ദ്ര

പതിനഞ്ച് ലക്ഷം ബൊലേറോ പിക്ക്അപ്പ് നിര്‍മ്മിച്ച് മഹീന്ദ്ര

15 ലക്ഷമെന്ന എണ്ണം തികഞ്ഞ ബൊലേറോ പിക്ക്അപ്പ് മുംബൈ കാന്ദിവലീ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു

ന്യൂഡെല്‍ഹി : മഹീന്ദ്ര ഇതുവരെ നിര്‍മ്മിച്ചത് പതിനഞ്ച് ലക്ഷം ബൊലേറോ പിക്ക്അപ്പ്. 15 ലക്ഷമെന്ന എണ്ണം തികഞ്ഞ ബൊലേറോ പിക്ക്അപ്പ് മഹീന്ദ്രയുടെ മുംബൈ കാന്ദിവലീ പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു. 15 ലക്ഷം യൂണിറ്റ് ബൊലേറോ പിക്ക്അപ്പ് എന്ന നാഴികക്കല്ല് താണ്ടിയത് അഭിമാന നിമിഷമാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പ്രതികരിച്ചു. ഉപയോക്താക്കള്‍ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

മഹീന്ദ്ര വാഹനങ്ങളില്‍ ഏറ്റവുമധികം വിറ്റുപോകുന്നതാണ് ബൊലേറോ പിക്ക്അപ്പ് നിര. ബൊലേറോ പിക്ക്അപ്പ്, ബൊലേറോ മാക്‌സിട്രക്ക് പ്ലസ്, ബൊലേറോ ക്യാംപര്‍, ഇംപീരിയോ എന്നീ നാല് വ്യത്യസ്ത മോഡലുകള്‍ ഉള്‍പ്പെടുന്നതാണ് മഹീന്ദ്രയുടെ ബൊലേറോ പിക്ക്അപ്പ് നിര. 4 വീല്‍ ഡ്രൈവ്, സിബിസി (കൗള്‍ ബോഡി ഷാസി), സിഎന്‍ജി തുടങ്ങിയ പ്രത്യേക വകഭേദങ്ങളും വില്‍ക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പിക്ക്അപ്പ് സെഗ്‌മെന്റിലെ ലീഡറാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. വിപുലമായ സെയില്‍സ്, സര്‍വീസ് ശൃംഖല മഹീന്ദ്രയുടെ നേട്ടമാണ്.

1,700 കിലോഗ്രാമാണ് ബൊലേറോ പിക്ക്അപ്പ് എന്ന മോഡലിന്റെ പേലോഡ് ശേഷി. 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ്, സിബിസി, സിഎന്‍ജി വേരിയന്റുകളില്‍ ലഭിക്കും. 63 എച്ച്പി കരുത്തും 195 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എം2ഡിഐസിആര്‍ ഡീസല്‍ എന്‍ജിനാണ് ബൊലേറോ മാക്‌സി ട്രക്ക് പ്ലസ് മോഡലിന് കരുത്തേകുന്നത്. മഹീന്ദ്രയുടെ ഡിഐ എന്‍ജിനാണ് ബൊലേറോ ക്യാംപര്‍ ഉപയോഗിക്കുന്നത്. 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കും. ഇംപീരിയോ മോഡല്‍ ഉപയോഗിക്കുന്ന ഡിഐ എന്‍ജിന്‍ 74 എച്ച്പി കരുത്തും 220 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.

Comments

comments

Categories: Auto