ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടായി ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍

ടൂറിസം മേഖലക്ക് മുതല്‍ക്കൂട്ടായി ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍

ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് അന്വര്‍ത്ഥമാക്കി കേരളത്തിന്റെ പ്രശസ്തി ലോകമെമ്പാടും വ്യാപിപ്പിക്കുന്നതില്‍ ഇവിടുത്തെ അതിഥി സംസ്‌കാരം വഹിച്ച പങ്ക് വളരെ വലുതാണ്. ‘അതിഥി ദേവോ ഭവ’ എന്ന തത്വത്തെ മുറുകെ പിടിച്ചുകൊണ്ടാണ് ടൂറിസം മേഖലയില്‍ കേരളം മുന്നോട്ട് കുതിക്കുന്നത്.ആതിഥ്യ മര്യാദയില്‍ അധിഷ്ഠിതമായി ഇത്തരത്തില്‍ ഒരു ടൂറിസം സംസ്‌കാരം വളര്‍ത്തിയെടുക്കുകയാണ് കൊല്ലം ആസ്ഥാനമായ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍

എടുത്തു പറയാന്‍ ഒട്ടേറെ കാഴ്ചകളുള്ള കടലോര ജില്ലയാണ് കൊല്ലം. കേരളത്തിലെ ഏറ്റവും മനോഹരമായ കടല്‍ത്തീരങ്ങളില്‍ ഒന്നാണ് കൊല്ലം ജില്ലയുടേത്. തെക്കന്‍ കേരളത്തില്‍ അതിവേഗം വളരുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നായി കൊല്ലം മാറുന്നതിനു പിന്നില്‍ ഈ കടല്‍ത്തീരങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.കേരളത്തിലെ ഏറ്റവും മനോഹരമായ കടത്തീരനഗരമായ കൊല്ലത്തിന് തിലകക്കുറിയാകുകയാണ് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍.ഒരേ സമയം കടലിന്റെയും കായലിന്റെയും സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള ലൊക്കേഷനാണ് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലിന്റെ പ്രത്യേകത. അറബിക്കടല്‍, അഷ്ടമുടിക്കായല്‍, കൊല്ലം ബീച്ച്, തുറമുഖം,കൊല്ലത്തിന്റെ നഗരസൗന്ദര്യം ഇവയെല്ലാം ക്വയിലോണ്‍ ബീച്ച് ഹോട്ടലിന്റെ കയ്യെത്തും ദൂരത്താണ്. കൊല്ലം ജില്ല കാണാനായെത്തിയ വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് കേരളത്തില്‍ ഏത് ദിശയിലേക്ക് സഞ്ചരിക്കുന്നതിനും ഏത് യാത്ര മാര്‍ഗം സ്വീകരിക്കുന്നതിനും സൗകര്യപ്രദമായ സ്ഥലത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാണ് പ്രവര്‍ത്തനം തുടങ്ങിയ കാലം തൊട്ട് ഇന്നുവരെ ഈ സ്ഥാപനം വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട വാസസ്ഥലമായി തുടരുന്നതും.

‘കൊല്ലം കണ്ടവന് ഇല്ലം വേണ്ട’ എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. കൊല്ലം ജില്ലയുടെ കാഴ്ചകള്‍ കാണാനെത്തിയ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ ന്യായമായ ഒരു പ്രയോഗമാണത്. നാടും നഗരവും ഉപേക്ഷിച്ച് കൊല്ലം ജില്ലയുടെ പ്രകൃതി സുന്ദരമായ മടിത്തട്ടിലേക്ക് ചേക്കേറാന്‍ ഇവിടെയെത്തുന്ന ഓരോ വിനോദസഞ്ചാരിയും മനസ്സ് കൊണ്ട് ആശിക്കും.കൊല്ലം ജില്ലയെ ടൂറിസത്തിനു പുറത്ത് പ്രശസ്തമാക്കുന്നത് പൗരാണികമായ കശുവണ്ടി വ്യവസായമാണ്.പാരമ്പര്യത്തനിമ പേറുന്ന, സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ കശുവണ്ടി വ്യവസായത്തിനപ്പുറം കൊല്ലം ജില്ലയെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാക്കി മാറ്റുന്നത് ഇവിടുത്തെ ജലസ്രോതസ്സുകളുടെ സാമിപ്യമാണ്.ഒരേ സമയം അറബിക്കടലിന്റെയും അഷ്ടമുടിക്കായലിന്റെയും കൊല്ലം ബീച്ചിന്റെയും സാമിപ്യം ഈ കൊല്ലത്തെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

ടൂറിസം രംഗത്ത് കൊല്ലത്തിന്റെ സാധ്യതകള്‍ അനന്തമാണ് എന്ന വസ്തുത കണ്ടറിഞ്ഞാണ് കെ ശ്രീകുമാര്‍ എന്ന ധീഷണാശാലി ജില്ലയുടെ ഹൃദയഭാഗത്തായി ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ എന്ന പേരില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് തുടക്കം കുറിച്ചത്.ഏറെ ചിന്തിച്ച്, കൊല്ലത്തിനു തിലകക്കുറിയായി മാറുന്ന രീതിയില്‍ വ്യത്യസ്തമായ ഡിസൈനുകളും ആശയങ്ങളുമായിട്ടായിരുന്നു ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലിന്റെ തുടക്കം. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് രംഗത്ത് നീണ്ട 40 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ശ്രീകുമാര്‍ ടൂറിസം ഇന്ഡസ്ട്രിയിലേക്കിറങ്ങുമ്പോള്‍ ഈ മേഖലയുടെ പള്‍സ് തൊട്ടറിയുന്നതിന് മടിച്ചില്ല.നിക്ഷേപം ഒരിക്കലും നഷ്ടം വരുത്തുന്ന ഒന്നാകരുത് എന്ന തീരുമാനത്തിന് പുറമേ, ബിസിനസ് രംഗത്തെ വിജയം , സംസ്ഥാന ടൂറിസം രംഗത്തിന്റെ വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ കൂടി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു.തന്‍ കൈവച്ച മേഖലകളില്‍ ഒന്നും തന്നെ പരാജയം രുചിക്കാത്ത വ്യക്തി എന്ന നിലയില്‍ ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയിലും അദ്ദേഹം തന്റെ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.

കിടയറ്റ സൗകര്യങ്ങള്‍

ലോകത്തിലെ ഏതൊരു പഞ്ചനക്ഷത്ര ഹോട്ടലിനോടും കിടപിടിക്കത്തക്ക സൗകര്യങ്ങളോടെയാണ് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഒന്നിനും യാതൊരു കുറവും ഉണ്ടാകരുത് എന്ന ചിന്ത ഹോട്ടലിന്റെ നിര്‍മാണ വേള മുതല്‍ക്ക് ശ്രീകുമാറിനുണ്ടായിരുന്നു. അതിനാല്‍ സൗകര്യങ്ങളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായില്ല. 95 മുറികളും 8 ആയുര്‍വേദ സ്പാകളും അഞ്ച് കോണ്‍ഫറന്‍സ് ഹാളുകളും 1500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററും എല്ലാവിധ സൗകര്യങ്ങളോടും കൂടി ഇവിടെ ഒരുക്കിയിരിക്കുന്നു. തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഓരോ മുറികളുടെയും ഇന്റീരിയറും എക്സ്റ്റീരിയറും ചെയ്തിരിക്കുന്നത്. ഈ ഹോട്ടലിന്റെ ഏത് മുറിയില്‍ ഇരുന്നാലും അറബിക്കടലിന്റെയും അഷ്ടമുടിക്കായലിന്റെയും കൊല്ലം തുറമുഖത്തിന്റെയും കൊല്ലം ബീച്ചിന്റെയും കൊല്ലം നഗരത്തിന്റെയും ദൃശ്യങ്ങള്‍ ഒരേ പോലെ ആസ്വദിക്കാന്‍ കഴിയും എന്നതാണ് ഒരു പ്രധാന പ്രത്യേകത.ഹോട്ടലിന്റെ മുറികളില്‍ നിന്നാല്‍ അറബിക്കടലിലെ ലൈറ്റ് ഹൌസിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കുവാന്‍ സാധിക്കും. കേരളത്തിലെ മറ്റൊരു ഹോട്ടലിനും ഇല്ലാത്ത പ്രത്യേകതയാണിത്. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട വാസസ്ഥലമാകുന്നു.

മനം നിറക്കുന്ന കാഴ്ചകള്‍ ഒട്ടേറെ

കൊല്ലം ജില്ലയെ മറക്കാനാവാത്ത വിധത്തില്‍ ആസ്വദിക്കുന്നതിനുള്ള കാഴ്ചകള്‍ ഇവിടെ ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നു. കൊല്ലം ജില്ലയുടെ പ്രൗഢ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാനും ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയുന്ന രീതിയിലുള്ള സ്ഥലത്താണ് ഹോട്ടലിന്റെ സ്ഥാനം. പ്രൗഢിയുടെ ഭാഗമായ തങ്കശ്ശേരിക്കോട്ടയും അധിനിവേശത്തിന്റെ കഥകള്‍ പറയുന്ന പോര്‍ട്ടുഗീസ് കോളനിയും നഗര മധ്യത്തിലെ ചരിത്ര അവശേഷിപ്പുകളായി ഇന്നും നിലനില്‍ക്കുന്നു. ഇതിനു പുറമേ ഇപ്പോള്‍ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന ജഡായുപ്പാറ, കൊല്ലം ജില്ലയുടെ ഹൃദയസ്പന്ദനമായ തെന്മല ഇക്കോ ടൂറിസം വില്ലേജ് എന്നിവയും സഞ്ചാരികളെ ആകര്ഷിച്ചുകൊണ്ട് അരികത്തായുണ്ട്.ഹണിമൂണ്‍ ടൂറിസത്തിനു പറ്റിയ ഡെസ്റ്റിനേഷനായി കൊല്ലം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.ഹണിമൂണ്‍ സ്യൂട്ട് , റോയല്‍ സ്യൂട്ട്, എക്‌സിക്യൂറ്റീവ് സ്യൂട്ട് , പ്രീമിയം , ഡീലക്‌സ് എന്നീ രീതികളില്‍ മുറികള്‍ തരാം തിരിച്ചിരിക്കുന്നു. തീര്‍ത്തും പ്രണയാര്‍ദ്രമായ അന്തരീക്ഷത്തിലാണ് ഹണിമൂണ്‍ സ്യൂട്ട് ഒരുക്കിയിരിക്കുന്നത് . വൃത്താകൃതിയില്‍ ഉള്ള കട്ടില്‍ ഹണിമൂണ്‍ സ്യൂട്ടിന്റെ പ്രത്യേകതയാണ്. തീര്‍ത്ഥാടന ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കായി ശബരിമലയുടെയും മാതാ അമൃതാനന്ദമയി മഠത്തിന്റെയും സാമിപ്യം ഉണ്ട്.

ബിസിനസ് ടൂറിസത്തിനു ചേര്‍ന്നയിടം

ഇന്ന് അതിവേഗം വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണല്ലോ ബിസിനസ് ടൂറിസം. ബിസിനസ് ടൂറിസത്തെ പ്രൊമോട്ട് ചെയ്യുന്നതിന് വേണ്ട സകല സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. പ്രോഡക്റ്റ് ലോഞ്ചിംഗ് , കോണ്‍ഫറന്‍സുകള്‍, ബിസിനസ് മീറ്റിങ്ങുകള്‍ , പാര്‍ട്ടികള്‍ തുടങ്ങിയവക്ക് ഉതകുന്ന സൗകര്യങ്ങള്‍ ഇവിടെയുണ്ട്. വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന നിലക്കും മികച്ച സ്ഥലമാണ് ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍.വിവാഹസത്കാരങ്ങള്‍ക്കായുള്ള പ്രത്യേക ഹാളുകളും ഇവിടെ ഉണ്ട്. 1500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററിന് പുറമെ 500 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയും കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഹോട്ടലിനു മാറ്റ് കൂട്ടുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൊല്ലത്തിന്റെ മണ്ണില്‍ സ്ഥാനം പിടിച്ചു തുടങ്ങുന്നതിനും ഏറെ മുന്‍പായിരുന്നു ശ്രീകുമാര്‍ തന്റെ സ്വപ്‌ന പദ്ധതി കൊല്ലത്തിന്റെ മണ്ണില്‍ അവതരിപ്പിക്കുന്നത്.അതിനാല്‍ തന്നെ കൊല്ലത്തിന്റെ വികസനത്തില്‍ നിര്‍ണായകമായ ഒരു പങ്ക് വഹിക്കാന്‍ ഈ പഞ്ചനക്ഷത്ര ഹോട്ടലിന് കഴിഞ്ഞു.

”ടൂറിസം രംഗത്ത് അനന്തമായ സാധ്യതകള്‍ ഉള്ളതിനാല്‍ ഈ പദ്ധതി വഴിക്കും എന്ന ശുഭപ്രതീക്ഷ എനിക്കുണ്ടായിരുന്നു, അതിനാല്‍ കഠിനാധ്വാനത്തിലൂടെയാണ് ഇത്തരത്തില്‍ ഒരു സംരംഭം കൊല്ലത്തിന്റെ മണ്ണില്‍ പണിതുയര്‍ത്തിയത് . ഈ സ്ഥാപനം യാഥാര്‍ഥ്യമാക്കുന്നതിനായി നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടതായി വന്നിരുന്നു.എന്നാല്‍ ഏത് മേഖലയില്‍ നിക്ഷേപം നടത്തിയാലും വിജയിക്കണം എന്ന വാശിയുടെ പുറത്തായിരുന്നു എന്റെ പ്രവര്‍ത്തങ്ങള്‍.ഏതു ബിസിനസ് ചെയ്താലും ആരെയും വെറുപ്പിക്കാതെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം. കേരളത്തിലെ സംരംഭകര്‍ തങ്ങളുടെ ബിസിനസ് നയമായി സ്വീകരിക്കേണ്ടതും ഇത് തന്നെയാണ്” ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ മാനേജിംഗ് ഡയറക്റ്റര്‍ കെ ശ്രീകുമാര്‍ പറയുന്നു.

രുചിപ്പെരുമയിലും മുന്നില്‍

സഞ്ചാരികള്‍ക്കായി ഇനിയും ഒട്ടേറെ സൗകര്യങ്ങള്‍ ശ്രീകുമാര്‍ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ തയ്യാറാക്കിയിട്ടുണ്ട്. യാത്ര ചെയ്യുകയെന്നാല്‍ വ്യത്യസ്തമായ രുചികള്‍ ആസ്വദിക്കുക എന്ന് കൂടിയാണല്ലോ, അതിനാല്‍ വിഭവസമൃദ്ധമായ ഒരു റെസ്റ്റോറന്റും ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നു.ബഌക് ഗോള്‍ഡ് കഫെ എന്ന പേരിലുള്ള മള്‍ട്ടി കുസിന്‍ റെസ്റ്റോറന്റില്‍ നിന്നും കടല്‍വിഭവങ്ങളുടെയും കായല്‍ പുഴ മല്‍സ്യങ്ങളുടെയും രുചി ആവോളം ആസ്വദിക്കാന്‍ സാധിക്കും. ഇനി തായ്, ചൈനീസ്, കോണ്ടിനെന്റല്‍ രുചികളാണ് വേണ്ടത് എങ്കില്‍ അതും തയ്യാര്‍. മാര്‍ക്കോപോളോ എക്‌സിക്യൂട്ടീവ് ബാര്‍, നാടന്‍ കള്ളിന്റെ രുചി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കുട്ടനാട് എന്ന പേരിലെ വൈന്‍ ഷോപ്പ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫെ ഡെ വാസ്‌കോ എന്ന കോഫീ ഷോപ്പ്, ക്യൂ ഷോപ്പ് എന്ന പേരിലുള്ള എത്‌നിക് ആന്‍ഡ് ഓര്‍ഗാനിക് സ്റ്റോര്‍, റൂഫ്‌ടോപ് എക്‌സിക്യൂട്ടീവ് ലോഞ്ച് എന്നിങ്ങനെ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ നിരവധിയാണ്.

കായികപ്രേമികള്‍ക്കായി ബീച്ച് ക്രിക്കറ്റ്, ബീച്ച് ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ തുടങ്ങിയ വിനോദങ്ങള്‍ക്കായുള്ള സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു. ഹോട്ടലിലെ റോയല്‍ സ്യുട്ടിന്റെ നിര്‍മിതി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.രാജാവിന്റെ അന്തപുരത്തിന് സമാനമായി കടല്‍ കാഴ്ചകളിലേക്ക് കണ്ണ് തുറക്കുന്ന രീതിയിലാണ് റോയല്‍ സ്യൂട്ടിന്റെ നിര്‍മിതി. രാജാവിനെ പോലെ താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ മുറി കണ്ണടച്ച് തെരഞ്ഞെടുക്കാം. പ്രധാനമായും ബിസിനസ് ക്ലാസില്‍പ്പെട്ട ആളുകളെ ഉദ്ദേശിച്ചുള്ളതാണ് എക്‌സിക്യൂട്ടീവ് മുറികള്‍.

ആതിഥേയ രംഗത്ത് ഒരു പതിറ്റാണ്ട് പൂര്‍ത്തീകരിച്ച ദി ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍ ലാഭകരമായ ഒട്ടേറെ പാക്കേജുകള്‍ സഞ്ചാരികള്‍ക്കായി നല്‍കുന്നുണ്ട്. ഒരിക്കലെങ്കിലും ഇവിടെ താമസിച്ചവര്‍ പിന്നീട് ഒരിക്കലും ഈ ഹോട്ടല്‍ മറക്കില്ല എന്ന ഉറപ്പ് ശ്രീകുമാറിനുണ്ട്. തങ്ങള്‍ നല്‍കുന്ന ആതിഥ്യ മര്യാദ തന്നെയാണ് അതിനുള്ള കാരണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഒരു സംരംഭകന്റെ വിജയമാണത്.ഇതിനാല്‍ തന്നെ നിരവധി റിപ്പീറ്റ് ടൂറിസ്റ്റുകളെയും ഹോട്ടലിനു ലഭിക്കുന്നു.

Categories: Top Stories