ചര്‍ച്ച ഇനി പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രം: ഇന്ത്യ

ചര്‍ച്ച ഇനി പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രം: ഇന്ത്യ

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ്. ഇന്ത്യക്കെതിരെ അന്താരാഷ്ട്ര വാതിലുകളില്‍ മുട്ടിവിളിക്കുകയാണ് ഒരു അയല്‍രാജ്യം. ഭീകരത അവസാനിപ്പിച്ചാലേ പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളൂ. ചര്‍ച്ചകള്‍ നടന്നാല്‍ അത് പാക് അധീന കശ്മീരിനെ കുറിച്ചായിരിക്കും

-രാജ്‌നാഥ് സിംഗ്‌

ന്യൂഡെല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ ശ്രമം തുടരുന്നതിനിടെ സുപ്രധാന നയം മാറ്റം പ്രഖ്യാപിച്ച് ഇന്ത്യ. കശ്മീര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനി പാകിസ്ഥാന്‍ കൈയടക്കി വെച്ചിരിക്കുന്ന കശ്മീരിനെ (പിഒകെ) കുറിച്ച് ആവാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവിച്ചു. ഭീകരത അവസാനിപ്പിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാറാണ് എന്നാല്‍ അത് പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്‌നാഥ് സിംഗ് ഹരിയാനയിലെ പഞ്ച്കുലയില്‍ വ്യക്തമാക്കി. പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കും ചര്‍ച്ചയെന്ന നിലപാട് ഇന്ത്യ ആദ്യമായാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

ബാലാകോട്ടില്‍ നടത്തിയത് പോലെ വലിയ ആക്രമണത്തിന് ഇന്ത്യ തയാറെടുക്കുന്നെന്ന് പാക് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിംഗ് പറഞ്ഞു. ആണവായുധം ആദ്യ പ്രയോഗിക്കില്ലെന്ന നയം ഭാവിയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിംഗ് പൊഖ്‌റാനില്‍ വെച്ച് പ്രസ്താവിച്ചിരുന്നു.

Comments

comments

Categories: Current Affairs, Slider