സ്‌കൂട്ടറുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ടിവിഎസ്

സ്‌കൂട്ടറുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ടിവിഎസ്

സ്‌കൂട്ടി പെപ് പ്ലസ്, സെസ്റ്റ് 110 എന്നീ രണ്ട് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ക്കാണ് ഇളവ് നല്‍കുന്നത്

ന്യൂഡെല്‍ഹി : രക്ഷാബന്ധന്‍ ഉല്‍സവം പ്രമാണിച്ച് രണ്ട് സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് ടിവിഎസ് മോട്ടോര്‍ കമ്പനി ഇളവ് പ്രഖ്യാപിച്ചു. സ്ത്രീകള്‍ കൂടുതലായി താല്‍പ്പര്യപ്പെടുന്ന സ്‌കൂട്ടി പെപ് പ്ലസ്, സെസ്റ്റ് 110 എന്നീ രണ്ട് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. നിലവിലെ വിലയിന്‍മേല്‍ 2,000 രൂപയുടെ ഇളവ് ലഭിക്കും. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഓട്ടോമാറ്റിക് സ്‌കൂട്ടറാണ് ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്.

നിലവില്‍ സ്‌കൂട്ടി പെപ് പ്ലസ് സ്‌കൂട്ടറിന് 42,277 രൂപയും സ്‌കൂട്ടി സെസ്റ്റ് 110 സ്‌കൂട്ടറിന് 48,523 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഈ വിലയിന്‍മേലാണ് ഇളവ് നല്‍കുന്നത്. ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ഉല്‍സവ നാളുകളില്‍ സഹോദരിക്ക് ഒരു സ്‌കൂട്ടി വാങ്ങി നല്‍കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇത് നല്ല അവസരമാണ്.

87.8 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 5 എച്ച്പി പരമാവധി കരുത്തും 5.8 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഭാരം കുറഞ്ഞ സ്‌കൂട്ടറാണെന്ന പ്രത്യേകതയാണ് സ്‌കൂട്ടി പെപ് പ്ലസിനെ സ്ത്രീകള്‍ക്കിടയില്‍ ജനപ്രിയമാക്കിയത്. 95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടറിന്റെ ഭാരം. റൈഡിംഗ് സുഗമമാക്കുന്നത് കൂടാതെ ഇടുങ്ങിയ സ്ഥലങ്ങളിലും ഗതാഗത സാഹചര്യങ്ങളിലും കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും. സ്‌കൂട്ടി പെപ് പ്ലസ് സ്‌കൂട്ടറിന്റെ രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ സവിശേഷതയാണ്.

കൂടുതല്‍ കരുത്തും റൈഡിംഗ് ഡൈനാമിക്‌സും താല്‍പ്പര്യപ്പെടുന്ന വനിതകളെയാണ് ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 ലക്ഷ്യമിടുന്നത്. ഈ സ്‌കൂട്ടറിലെ 109.7 സിസി എന്‍ജിന്‍ 7.9 എച്ച്പി കരുത്തും 8.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 98.5 കിലോഗ്രാമാണ് ഭാരം. 5 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

Comments

comments

Categories: Auto
Tags: Scooters, TVS