സമൂഹമാധ്യമങ്ങള്‍ കൗമാരമനസിനു ദോഷകരം

സമൂഹമാധ്യമങ്ങള്‍ കൗമാരമനസിനു ദോഷകരം

ഗുണപരമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിലൂടെ സമൂഹമാധ്യമ ഉപയോഗം കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം പറയുന്നു

സോഷ്യല്‍ മീഡിയ ഉപയോഗം വിഷാദരോഗം വര്‍ധിപ്പിക്കുന്നതായി വിവിധ പഠനങ്ങള്‍ പറയുന്നു. കൗ മാരക്കാരായ പെണ്‍കുട്ടികളിലാണിത് പ്രത്യേകിച്ച് വ്യാപിക്കുന്നത്. സാധാരണഗതിയില്‍ വിദഗ്ധര്‍ കരുതിയതിനേക്കാള്‍ സങ്കീര്‍ണ്ണമാണിതെന്നാണ് ഒരു പുതിയ പഠനത്തില്‍ പറയുന്നത്. ഇംഗ്ലണ്ടിലെ 13 നും 16 നും ഇടയില്‍ പ്രായമുള്ള പതിനായിരത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ഗവേഷണത്തിന്റെ ഫലം ദി ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് ഹെല്‍ത്ത് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. സോഷ്യല്‍ മീഡിയ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. സൈബര്‍ ഭീഷണികളും അപമാനങ്ങളും വര്‍ദ്ധിക്കുന്നത് അവരുടെ ഉറക്കവും കായികശേഷിയും കുറയ്ക്കുന്നു.

സോഷ്യല്‍ മീഡിയ ഉപോഗത്തിലൂടെ മാത്രമായി ദോഷം വരുത്തുന്നില്ലെന്ന് ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു, എന്നാല്‍ പതിവ് ഉപയോഗം ഉറക്കത്തെയും കായിക പ്രവര്‍ത്തനങ്ങളെയും പോലുള്ള മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയേക്കാം. കൂടാതെ ഇത് ദോഷകരമായ ഉള്ളടക്കത്തിലേക്ക് യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കും. മോശം അനുഭവങ്ങളും സൈബര്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രധാനമെന്ന് യുസിഎല്‍ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തിലെ ഗവേഷകന്‍ റസ്സല്‍ വിനര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയെ മാത്രം കുറ്റപ്പെടുത്താനാകില്ല; പകരം, സൈബര്‍ ഭീഷണിപോലുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പെണ്‍കുട്ടികളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും വ്യായാമത്തെയും അകറ്റുന്നതായി മനസിലാക്കാം. അതാണ് അസ്വസ്ഥതകള്‍ക്കും മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്.

സൈബര്‍ ഭീഷണികളോട് പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ഉറക്കവും വ്യായാമപ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ കെട്ടിപ്പടുക്കുന്നതും ശാരീരികവും മാനസികവുമായ ഉപദ്രവങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമാണ്. ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ മാനസികാരോഗ്യത്തെ മറ്റ് കാരണങ്ങളാണ് ബാധിക്കുന്നത്. അതിനാല്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. 2013-2015 കാലത്ത് കൗമാരക്കാരുമായി നടത്തിയ അഭിമുഖത്തില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ട്വിറ്റര്‍, സ്നാപ്ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയുടെ ഉപയോഗം പരിശോധിച്ചു. ദിവസേന മൂന്നു തവണയില്‍ കൂടുതല്‍ പതിവായി ഉപയോഗിച്ചതായി കണക്കാക്കി. 2014 ലും 2015 ലും ഗവേഷകര്‍ കൗമാരക്കാരുടെ മാനസിക ക്ലേശത്തെക്കുറിച്ചും അവരുടെ വ്യക്തിപരമായ ക്ഷേമത്തെക്കുറിച്ചും ജീവിത സംതൃപ്തി, സന്തോഷം, ഉത്കണ്ഠ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ചോദിച്ചു. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പതിവായുള്ള സോഷ്യല്‍ മീഡിയ ഉപയോഗം കൂടുതല്‍ മാനസിക ക്ലേശങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്തി.

പെണ്‍കുട്ടികള്‍ക്കിടയിലാണ് ദോഷഫലം കൂടുതല്‍, സോഷ്യല്‍ മീഡിയ കൂടുതല്‍ പരിശോധിക്കുന്തോറും അവരുടെ മാനസിക ക്ലേശങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തി. പെണ്‍കുട്ടികളിലെ മാനസിക ക്ലേശങ്ങളെ 60% സ്വാധീനിക്കുന്നത് ഉറക്കക്കുറവും സൈബര്‍ ഭീഷണികമൂലമുള്ള പ്രശ്‌നങ്ങളുമാണ്. കായിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും അവരെ ബാധിക്കുന്നു. എന്നാല്‍ ആണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, മാനസിക ഘടകങ്ങളില്‍ പതിവായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന്റെ 12% മാത്രമേ ഈ ഘടകങ്ങള്‍ സ്വാധീനിക്കുന്നുള്ളൂ. സോഷ്യല്‍ മീഡിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മാസം, കാനഡയില്‍ നിന്നുള്ള ഗവേഷണങ്ങള്‍ കാണിക്കുന്നത് ഉയര്‍ന്ന തോതിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം കൗമാരക്കാരില്‍ വര്‍ദ്ധിച്ച വിഷാദ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുവെന്നാണ്.

ഈ പഠനത്തിലൂടെ മനസിലാക്കാന്‍ കഴിയുന്നത് സോഷ്യല്‍ മീഡിയ അനിവാര്യമല്ലെന്നാണ്. ഇത് ഒരു പ്രധാന വ്യത്യാസമാണെന്ന് ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ആന്‍ ഡെസ്‌മെറ്റ് പറയുന്നു. ആരോഗ്യകരമായ ജീവിതശൈലിയുടെയും സൈബര്‍ ഭീഷണിയുടെയും വ്യത്യാസം മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍, സാമൂഹിക ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നതുപോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ഗുണപരമായ ഫലങ്ങള്‍ കൂടുതല്‍ സ്വാംശീകരിക്കുകയാണു വേണ്ടതെന്ന് അവര്‍ പറയുന്നു.

Comments

comments

Categories: Health
Tags: social media