അരാംകോ ഇടപാട് റിലയന്‍സിന്റെ കടം കുറയ്ക്കും

അരാംകോ ഇടപാട് റിലയന്‍സിന്റെ കടം കുറയ്ക്കും

ന്യൂഡെല്‍ഹി: റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍സ് (ഒ2സി) ബിസിനസിന്റെ 20% ഓഹരികള്‍ സൗദി അരാംകോയ്ക്ക് വില്‍ക്കാനുള്ള തീരുമാനം കമ്പനിയുടെ അറ്റ കടബാധ്യത കുറയ്ക്കാനും ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്താനും സഹായിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസിന്റെ നിരീക്ഷണം. റിലയന്‍സിന്റെ റിഫൈനറിയും പെട്രോകെമിക്കല്‍സ് വിഭാഗവും ഇന്ധന വിപണന ബിസിനസിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 51% ഓഹരിയും ഉള്‍പ്പെടുന്ന ഒ2സി ബിസിനസിന്റെ മൂല്യം 75 ബില്യണ്‍ യുഎസ് ഡോളറാണെന്നാണ് മൂഡീസ് വിലയിരുത്തുന്നത്. ഇന്ധന വിപണന ബിസിനസിന്റെ 49 ശതമാനം ഓഹരികള്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിന് ഭാരത് പെട്രോളിയത്തിന് വില്‍ക്കാന്‍ കരാറായെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഇടപാടുകളിലൂടെ നേടുന്ന തുക റിലയന്‍സിന്റെ അറ്റ കടബാധ്യത 16 ബില്യണ്‍ കുറയ്ക്കാന്‍ ഉപകരിക്കും. 2021 മാര്‍ച്ച് മാസത്തോടെ കടബാധ്യത പൂര്‍ണമായി ഇല്ലാതാക്കാനാണ് ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനം വരെയുള്ള കണക്കനുസരിച്ച് 1,54,478 കോടി രൂപയാണ് റിലയന്‍സ് ഗ്രൂപ്പിന്റെ അറ്റ കടബാധ്യത.

Categories: Business & Economy, Slider
Tags: Aramco, Reliance