മെദാന്തയെ വാങ്ങാന്‍ മണിപ്പാല്‍

മെദാന്തയെ വാങ്ങാന്‍ മണിപ്പാല്‍

മെദാന്ത ഹോസ്പിറ്റല്‍ ഗ്രൂപ്പിനെ വാങ്ങാനുള്ള മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ ശ്രമങ്ങള്‍ക്ക് സിംഗപ്പൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനം ടെമാസെകിന്റെ പിന്തുണ. 300 മില്യണ്‍ ഡോളര്‍ അഥവാ 2,100 കോടി രൂപ നല്‍കിയാണ് മണിപ്പാല്‍ ഹോസ്പിറ്റല്‍സ് മേദാന്തയെ വാങ്ങാന്‍ തീരുമാനിച്ചത്. ഒന്‍പത് മാസത്തിലേറെയായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ 5,500-6,000 കോടി രൂപയ്ക്ക് മെഡാന്റയെ സ്വന്തമാക്കാനാണ് മണിപ്പാല്‍ ശ്രമിച്ചിരുന്നത്. ഒരു കരാര്‍ ഇപ്പോള്‍ അവസാന ഘട്ടത്തിലെത്തിയിട്ടും ഇടപാട് പൂര്‍ത്തികരിക്കാനാകാത്ത് സാഹചര്യത്തിലാണ് ടെമാസെക്കിനെ സമീപിച്ചത്. 3,500 കിടക്കകള്‍ കൈകാര്യം ചെയ്യുന്ന മണിപ്പാല്‍ ഹെല്‍ത്തിന്റെ മൂല്യം രണ്ടു ബില്യണ്‍ ഡോളറിനടുത്തായിരിക്കുമെന്നാണു കണക്കാക്കുന്നത്. ഇരുകമ്പനികളിലും 18% ഓഹരികള്‍ സ്വന്തമാക്കിയിട്ടുള്ള ടെമാസെക് ഒരു മധ്യസ്ഥന്റെ റോളിലാണിപ്പോള്‍. ഈ വര്‍ഷം ആദ്യം 3,500 കോടി രൂപയുടെ ഘടനാപരമായ ധനസഹായത്തിനായി മണിപ്പാല്‍ പ്രമുഖ നിക്ഷേപകരായ ബ്ലാക്ക്‌സ്റ്റോണുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ടെമാസെക് ശക്തമായി ഇടപെടുന്നു. ഐസിഐസിഐ ബാങ്ക് ആണ് അസറ്റ് ഫിനാന്‍സിംഗ് നടത്തുന്നത്. ഓഹരി വര്‍ദ്ധിപ്പിക്കുന്നതിനായി മൂന്നോ നാലോ മാസമായി ടെമാസെക് മണിപ്പാലുമായി ചര്‍ച്ച നടത്തിവരികയാണെന്നും അവര്‍ ഇതിനകം ഇടപാടില്‍ ഏര്‍പ്പെട്ടിരുന്നതിനാലാണ് ഇപ്പോള്‍ ധനസഹായം നല്‍കുന്നതെന്നുമാണു റിപ്പോര്‍ട്ട്. ഇടപാട് നടന്നാല്‍, മണിപ്പാലിലെ അധിക ഓഹരികള്‍ക്കായി ടെമാസെക് മെദാന്തയിലെ ഓഹരികള്‍ വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളറിനടുത്ത് നിക്ഷേപമുള്ള ടെമാസെക്കിന്റെ എല്ലാ ഓഹരികളും മാറ്റിയ ശേഷം മണിപ്പാലില്‍ 30-35 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കും. മണിപ്പാല്‍ ഗ്രൂപ്പിന്റെ രഞ്ജന്‍ പൈക്ക് 44-45 ശതമാനം ഓഹരിയാണുള്ളത്. നിലവില്‍ മണിപ്പാലില്‍ 22% ഓഹരിയുള്ള ടിപിജി ക്യാപിറ്റല്‍ റൗണ്ടില്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.

Comments

comments

Categories: Health
Tags: Medanta