2019 ആദ്യ പകുതിയില്‍ ലോജിസ്റ്റിക്‌സ് ലീസിംഗ് 13 ദശലക്ഷം ചതുരശ്ര അടികടന്നു

2019 ആദ്യ പകുതിയില്‍ ലോജിസ്റ്റിക്‌സ് ലീസിംഗ് 13 ദശലക്ഷം ചതുരശ്ര അടികടന്നു
  • വര്‍ഷാവര്‍ഷം 31% വളര്‍ച്ചയെന്ന് സിബിആര്‍ഇ റിപ്പോര്‍ട്ട്
  • മുംബൈയ്ക്കും ചെന്നേയ്ക്കും ബംഗളൂരുവിനും കുതിപ്പ്

ന്യൂഡെല്‍ഹി,: ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ സിബിആര്‍ഇ 2019 ആദ്യ പകുതിയിലെ ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാര്‍ക്കറ്റ് റിവ്യൂപുറത്തിറക്കി. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ലോജിസ്റ്റിക്‌സ് ലീസിംഗ് 13 ദശലക്ഷം ചതുരശ്രഅടി മറികടന്നുകൊണ്ട് വര്‍ഷാവര്‍ഷം 31% ത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 60% ത്തിലധികം ലീസിംഗ് പ്രവര്‍ത്തനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രംഗത്തെ മൊത്തം പ്രവര്‍ത്തനങ്ങളുടെ ഒഴുക്ക് 2020വരെ ഏകദേശം 60 ദശലക്ഷം ചതുരശ്ര അടിയായിരിക്കുമെന്നും വിതരണത്തിന്റെ കുറഞ്ഞത് 22 ദശലക്ഷം ചതുരശ്ര അടിയെങ്കിലും പ്രമുഖ കമ്പനികളില്‍ നിന്നുള്ളതായിരിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡില്‍ ഈസ്റ്റ് & ആഫ്രിക്ക മേഖലകളുടെ ചെയര്‍മാനും സിഇഒയുമായ അന്‍ഷുമാന്‍ മാഗസിന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പറഞ്ഞു.

2018 രണ്ടാം പകുതിക്ക് സമാനമായി ലോജിസ്റ്റിക്‌സ് രംഗത്തെ ഉണര്‍വിന് നേതൃത്വം വഹിച്ചത് ചെറുകിട ഇടപാടുകാരാണ് (50,000 ചതുരശ്രഅടി). 2019 ആദ്യ പകുതിയില്‍ ലീസിംഗ് പ്രവര്‍ത്തനത്തിന്റെ ഏകദേശം 38% ആണ് ഈ മേഖലയുടെ സംഭാവന. ഇടത്തരം ഇടപാടുകളുടെ (50,000 ചതുരശ്രഅടിമുതല്‍ 100,000 ചതുരശ്രഅടി വരെ) വിഹിതം 2018 രണ്ടാം പകുതിയിലെ 26%ത്തില്‍ നിന്ന് 2019 ആദ്യ പകുതിയില്‍ 32% ആയി ഉയര്‍ന്നു. വന്‍കിട ഇടപാടുകള്‍ (100,000 ചതുരശ്രഅടിയിലധികം) 2019 ആദ്യ പകുതിയില്‍ ലീസിംഗ് പ്രവര്‍ത്തനത്തിന്റെ 30 ശതമാനം ആണിത്.

2018 ആദ്യ പകുതിയില്‍ ആഭ്യന്തര കോര്‍പറേറ്റുകള്‍ക്കു നേടാന്‍ കഴിഞ്ഞ 67% ശതമാനം വളര്‍ച്ച എന്നത് നടപ്പുവര്‍ഷം 85% ശതമാനത്തിലെത്തി. മാത്രമല്ല ഈ വര്‍ഷം ഇതുവരെ 15 ദശലക്ഷം ചതുരശ്ര അടിയാണ് പുതുതായി കൂട്ടി ചേര്‍ക്കപ്പെട്ടത് സിആര്‍ബിഇ ഇന്ത്യ, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍( അഡ്‌വൈസറി & ട്രാന്‍സാക്ഷന്‍) ജാസ്മിന്‍ സിംഗ് പറഞ്ഞു.

സപ്ലൈയുടെ കാര്യത്തില്‍ 2018 അവസാനപാദത്തെ അപേക്ഷിച്ച് 2019 ആദ്യപാദത്തില്‍ 54% അധിക വളര്‍ച്ച നേടാന്‍ കഴിഞ്ഞു. 11 ദശലക്ഷം ചതുരശ്ര അടി പ്രൊജക്ടാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ മുബൈ, ചെന്നൈ, അഹമ്മബദാബാദ് എന്നിവടങ്ങളില്‍ 65% ജോലികളാണ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. പ്രസ്തുത മേഖലയില്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ പോര്‍ട്ട് ഫോളിയോ വികസിപ്പിക്കുന്നത് 2019 ആദ്യ പകുതിയില്‍ തന്നെ വ്യക്തമാണ്.

വാടകയ്ക്കു നല്‍കുന്നവരുടെ സുസ്ഥിരമായ വികസന പദ്ധതികളാണ് കൂടുതല്‍ സ്ഥലം വാടകയ്ക്കു പോകാന്‍ അവസരമൊരുക്കിയത്. എന്‍സിആറില്‍ എന്‍എച്ച് 1, എന്‍എച്ച് 8 മേഖലകളില്‍ 5-40% വളര്‍ച്ചയാണ് നേടിയത്. ബംഗളൂരു കിഴക്കന്‍പടിഞ്ഞാറ് ഇടനാഴികളില്‍ 3-24 ശതമാനവും ഹൈദരാബാദ് തെക്കുവടക്ക് ഇടനാഴികളില്‍ 12-18 ശതമാനവും ശതമാനം ചെന്നൈ പടിഞ്ഞാറന്‍ ഇടനാഴി 5-7 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

  • ആവശ്യകതയില്‍ വന്‍ വര്‍ധന. ആദ്യ പകുതിയില്‍ ലീസിന് പോയത് 13 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ്
  • 2019 ആദ്യപകുതിയിലെ വളര്‍ച്ചയില്‍ 56 ശതമാനവും വഹിച്ചത് മൂന്നാംകക്ഷി ലോജിസ്റ്റിക്‌സ് കമ്പനികള്‍. മുന്‍വര്‍ഷം ഇത് 31%
  • പ്രാദേശിക ഇടപാടുകരാണ് കൂടുതല്‍, 86 % ആവശ്യകതയും ഇവരില്‍ നിന്ന്
  • ലീസിംഗ് പ്രവര്‍ത്തനങ്ങളില്‍ 38% ചെറുകിട ഇടപാടുകള്‍ (50,000 സ്‌ക്വയര്‍ ഫീറ്റിന് താഴെ). ഇടത്തരം ഇടപാടുകള്‍ (50,000-100,000 സ്‌ക്വയര്‍ഫീറ്റ്) 32%
  • നഗരങ്ങളില്‍ 11 മില്യണ്‍ സ്‌ക്വയര്‍ഫീറ്റ് അധികമായി വിതരണത്തിനെത്തി. 2018 രണ്ടാം പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 50% വര്‍ധന. മുംബൈ, ചെന്നൈ, അഹമ്മദാബാദ്, എന്‍സിആര്‍ എന്നീ മേഖലകള്‍ പ്രധാനം

ആവശ്യകത ഇവരില്‍ നിന്ന്( 2019 ആദ്യപകുതി-H1 2019)

3പിഎല്‍

ഇ-കൊമേഴ്‌സ്

റീട്ടെയ്ല്‍

കൂടുതല്‍ ആവശ്യകത (മേഖലാടിസ്ഥാനത്തില്‍)

ആഭ്യന്തര കോര്‍പ്പറേറ്റുകള്‍

ഏഷ്യ-പസിഫിക്

ഗള്‍ഫ്, ആഫ്രിക്ക

അമേരിക്ക

വളര്‍ച്ചയെ നയിച്ച നഗരങ്ങള്‍

മുംബൈ

ചെന്നൈ

ബംഗളൂരു

Comments

comments

Categories: Business & Economy