മുട്ടത്തോടില്‍ നിന്ന് ശസ്ത്രക്രിയക്ക് അസംസ്‌കൃതവസ്തു

മുട്ടത്തോടില്‍ നിന്ന് ശസ്ത്രക്രിയക്ക് അസംസ്‌കൃതവസ്തു

അസ്ഥി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വലിയതോതില്‍ മാറ്റം വരുത്താനാകുന്ന രാസവസ്തു ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗവേഷകരും ജലന്ധറിലെ ഡോ. അംബേദ്കര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) വികസിപ്പിച്ചെടുത്തിരിക്കുന്നു. മുട്ടത്തോടില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഐ-ട്രൈക്കാല്‍സിയം ഫോസ്‌ഫേറ്റ് (ഐ-ടിസിപി) ഉപയോഗിച്ചാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. വലിയ അളവില്‍ കാത്സ്യം ധാതുക്കളും (95.1 ശതമാനം) ചെറിയ അളവില്‍ പ്രോട്ടീനുകളും വെള്ളവും അടങ്ങിയതാണ് മുട്ടത്തോടുകള്‍. അസ്ഥി വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് ഗ്രാഫ്റ്റ് മെറ്റീരിയലുകള്‍ക്കായുള്ള നിരവധി നാളുകളായുള്ള ഗവേഷണമാണ് ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്കെത്തിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തില്‍, ഒടിഞ്ഞതും പൊടിഞ്ഞതുമായ അസ്ഥികള്‍ രോഗിയില്‍ നിന്നു മാറ്റി സ്ഥാപിക്കുകയാണു ചെയ്യുന്നത്. ഇതിന് സാധാരണ പ്ലാസ്റ്റര്‍ ഓഫ് പാരീസ് പോലുള്ള കാല്‍സ്യം അടങ്ങിയ കൃത്രിമ വസ്തുക്കളോ ഫോസ്‌ഫേറ്റ് സംയുക്തങ്ങളായ ഹൈഡ്രോക്‌സിപറ്റൈറ്റ്, കാല്‍സ്യം ഫോസ്‌ഫേറ്റ് എന്നിവയോ ആണ് ഉപയോഗിക്കാറുള്ളത്. 1668 ല്‍ ഡച്ച് സര്‍ജനായ വാന്‍ മീക്രെന്‍ വിജയകരമായി അസ്ഥി മാറ്റിവയ്ക്കല്‍ നടത്തിയതില്‍പ്പിന്നെ 50 ലധികം ബദല്‍ വസ്തുക്കള്‍ അസ്ഥിമാറ്റല്‍ ശസ്ത്രക്രിയയില്‍ പരീക്ഷിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെടാത്ത രാസ അവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ സിന്തറ്റിക് രാസവസ്തുക്കള്‍ അസ്ഥി മാറ്റിസ്ഥാപിക്കാനുള്ള വസ്തുക്കളായി ഉപയോഗിക്കുന്നതില്‍ അപകടം നിനില്‍ക്കുന്നു. എഗ്‌ഷെല്‍ മാലിന്യങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ബയോസെറാമിക്‌സ് മറ്റ് സിന്തറ്റിക് പൊടികളേക്കാള്‍ ജൈവവും പാര്‍ശ്വഫലങ്ങള്‍ പ്രകടിപ്പിക്കാത്തതുമാണ്. ഐഐടി ഹൈദരാബാദ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം പിഎച്ച്ഡി വിദ്യാര്‍ത്ഥി രൂപാവത് ഉദയ് കിരണ്‍,അംബേദ്കര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബയോടെക്‌നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മഹേഷ് കുമാര്‍ സാഹ എന്നിവരാണ് ഗവേഷണത്തിനു നേതൃത്വം വഹിച്ചത്.

Comments

comments

Categories: Health
Tags: Egg shell