വായു മലിനീകരണം: വാഹനത്തിന്റെ ഇന്ധനനികുതി വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാമെന്ന് നിര്‍ദേശം

വായു മലിനീകരണം: വാഹനത്തിന്റെ ഇന്ധനനികുതി വര്‍ധിപ്പിച്ചാല്‍ പ്രതിസന്ധി പരിഹരിക്കാമെന്ന് നിര്‍ദേശം

ലണ്ടന്‍: ഡീസലിന് അധികനികുതി ഈടാക്കുന്നതടക്കം വാഹനത്തിന്റെ ഇന്ധന നികുതി വര്‍ധിപ്പിച്ചാല്‍ വായു മലിനീകരണത്തിനു പരിഹാരമാകുമെന്ന് ബ്രൈറ്റ് ബഌ എന്ന ബ്രിട്ടനിലെ കണ്‍സര്‍വേറ്റീവ് തിങ്ക്ടാങ്ക് അഭിപ്രായപ്പെട്ടു. യുകെയിലെ ഭൂരിഭാഗം നഗരങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണു വായു മലിനീകരണം. നൈട്രജന്‍ ഡയോക്‌സൈഡ് അനിയന്ത്രിത അളവിലാണു നഗരങ്ങളില്‍ കാണപ്പെടുന്നത്. ഇത് ഭൂരിഭാഗവും പുറന്തള്ളുന്നത് വാഹനങ്ങളില്‍നിന്നാണ്. ഈ സാഹചര്യം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തിലാണു നഗരവാസികള്‍. മലിന വായു യുകെയില്‍ ഓരോ വര്‍ഷവും 40,000 അകാലമരണങ്ങള്‍ക്കു കാരണമാകുന്നതായിട്ടാണു പഠനങ്ങള്‍ പറയുന്നത്. 2016-ല്‍ ഈ പ്രശ്‌നത്തെ എംപിമാരുടെ ഒരു സമിതി ‘പൊതുജനാരോഗ്യ അടിയന്തരാവസ്ഥ’ എന്നു വിളിച്ചിരുന്നു. വായു മലിനീകരണം ശ്വാസകോശത്തിനും ഹൃദയത്തിനും ഉണ്ടാക്കുന്ന ദോഷങ്ങള്‍ ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നത് വായു മലിനീകരണം ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോശങ്ങളെയും നശിപ്പിക്കുമെന്നാണ്.
‘ വായു മലിനീകരണത്തിന്റെ തോതും അത് വായുവില്‍ ഉണ്ടാക്കുന്ന ആഘാതവും വര്‍ധിച്ചുവരികയാണ്, അത് ഭയപ്പെടുത്തുന്നതാണ്. യുകെ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തു പോകാന്‍ തയാറെടുത്തിരിക്കുന്ന സാഹചര്യത്തില്‍ വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമുള്ള നിയമനിര്‍മാണം നടത്തുന്നതിനും നയങ്ങളും രൂപീകരിക്കുന്നതിനുമുള്ള അവസരമാണു കൈവരുന്നതെന്ന്’ ബ്രൈറ്റ് ബ്ലൂ സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് റയാന്‍ ഷോര്‍ട്ട് ഹൗസ് പറഞ്ഞു.

Comments

comments

Categories: FK News