ആണവ റോക്കറ്റ് പരീക്ഷണത്തിനിടെ കൊല്ലപ്പെട്ട ശാസ്ത്രജ്ഞര്‍ ഹീറോകളെന്ന് റഷ്യ

ആണവ റോക്കറ്റ് പരീക്ഷണത്തിനിടെ കൊല്ലപ്പെട്ട ശാസ്ത്രജ്ഞര്‍ ഹീറോകളെന്ന് റഷ്യ

മോസ്‌കോ: റോക്കറ്റ് എന്‍ജിന്‍ പരീക്ഷണത്തിനിടെ കൊല്ലപ്പെട്ട അഞ്ച് ആണവ ശാസ്ത്രജ്ഞരെ റഷ്യ മരണാനന്തര ബഹുമതി നല്‍കി ആദരിക്കാനൊരുങ്ങുന്നു. നാഷണല്‍ ഹീറോ എന്ന് അഞ്ച് പേരെ വിശേഷിപ്പിക്കുകയും ചെയ്തു.പരീക്ഷണം നടത്തിയവര്‍ നാഷണല്‍ ഹീറോകളാണെന്ന് ആണവ സെന്റര്‍ തലവന്‍ വലെന്റിന്‍ കോസ്ത്യുകോവ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റഷ്യയുടെ വടക്കന്‍ പ്രദേശത്തുള്ള സൈനിക താവളത്തില്‍ അപകടമുണ്ടായത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ റഷ്യ വ്യക്തമാക്കിയിട്ടില്ല. മിസൈല്‍ പരീക്ഷണത്തിനിടെ റോക്കറ്റ് എന്‍ജിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു സമീപത്തുള്ള നഗരത്തില്‍ റേഡിയേഷന്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതില്‍ ഭയചകിതരായ പ്രദേശവാസികള്‍ റേഡിയേഷനെ തുടര്‍ന്നുണ്ടാകുന്ന ആഘാതം തടയുന്നതിനായി ഫാര്‍മസികളിലെത്തി അയഡിന്‍ ശേഖരിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിതിഗതികള്‍ പിന്നീട് സാധാരണ നിലയിലാവുകയായിരുന്നു. 1986-ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിനു ശേഷം അപകടങ്ങളെ കുറിച്ച് രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന സ്വഭാവം മോസ്‌കോയ്ക്കുണ്ട്. അതു തന്നെയാണ് ഇപ്പോള്‍ ഈ അപകടത്തിലും പ്രകടമാവുന്നത്. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ആണവ ദുരന്തമെന്നാണു ചെര്‍ണോബില്‍ ആണവ ദുരന്തത്തെ വിശേഷിപ്പിക്കുന്നത്. മുന്‍ സോവിയറ്റ് യൂണിയനില്‍, ഇപ്പോഴത്തെ ഉക്രൈനിലാണു ചെര്‍ണോബില്‍ സ്ഥിതി ചെയ്യുന്നത്.

Comments

comments

Categories: FK News