കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്താന്‍ വരവേല്‍പ്പ് നല്‍കിയത് വ്യത്യസ്ത രീതിയില്‍

കാലാവസ്ഥ വ്യതിയാനത്തിന്റെ തീവ്രത ബോധ്യപ്പെടുത്താന്‍ വരവേല്‍പ്പ് നല്‍കിയത് വ്യത്യസ്ത രീതിയില്‍

ഫനാഫറ്റി(തുവാലു): തെക്ക് പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകളുടെ സമൂഹമാണു തുവാലു. ഇന്നു മുതല്‍ 16 വരെ തുവാലുവില്‍ പസഫിക് ഐലന്‍ഡ്‌സ് ഫോറം അരങ്ങേറുകയാണ്. പസഫിക് സമുദ്രത്തിലെ രാജ്യങ്ങളും പ്രദേശങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഇന്റര്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനാണു പസഫിക് ഐലന്റ്‌സ് ഫോറം.

ഈ കൂട്ടായ്മയില്‍ പാപ്പുവ ന്യൂ ഗുനിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഉള്‍പ്പെടെ 16 ചെറു ദ്വീപ് രാജ്യങ്ങളാണുള്ളത്. ഇന്നു ആരംഭിക്കാനിരിക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ കാലാവസ്ഥ മാറ്റമാണ് പ്രധാനമായും ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ഫനാഫറ്റി എയര്‍പോര്‍ട്ടിലെത്തിയ ലോക നേതാക്കളെ തുവാലുവിലെ കുട്ടികള്‍ വരവേറ്റത് വ്യത്യസ്ത രീതിയിലായിരുന്നു. ഒരു ദ്വീപിന്റെ മാതൃകയില്‍ നിര്‍മിച്ച വെള്ളം നിറഞ്ഞ കിടങ്ങില്‍ മുങ്ങിയ നിലയില്‍ ഇരുന്ന് കൊണ്ട് ‘തുവാലുവിനെ രക്ഷിക്കു, ലോകത്തെ രക്ഷിക്കൂ’ എന്ന പാട്ടുപാടി കൊണ്ടാണു കുട്ടികള്‍ ലോകനേതാക്കളെ വരവേറ്റത്. സമുദ്രനിരപ്പ് ഉയരുന്നത് ഏറ്റവുമധികം ബാധിക്കാന്‍ പോകുന്ന രാജ്യങ്ങളിലൊന്നാണു തുവാലു. വരും നൂറ്റാണ്ടില്‍ ഈ രാജ്യം വാസയോഗ്യമല്ലാതാകുമെന്നു യുഎന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ കാലാവസ്ഥ വ്യതിയാനത്തിനു പുറമേ മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനയുടെ സ്വാധീനവും ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്. പസഫിക് ഐലന്‍ഡ്‌സ് ഫോറത്തില്‍ അംഗമല്ല ചൈന. എങ്കിലും ഇന്നു തുവാലുവില്‍ നടക്കുന്ന സമ്മേളനത്തിന് ചൈന പ്രതിനിധിയെ അയയ്ക്കുന്നുണ്ട്. തുവാലുവിന് ചൈനയെക്കാളധികം നയതന്ത്ര ബന്ധമുള്ള തായ്‌വാനുമായിട്ടാണ്.

Comments

comments

Categories: FK News