മാംസാഹാരം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലത്

മാംസാഹാരം ഉപേക്ഷിക്കുന്നത് ആരോഗ്യത്തിനു നല്ലത്

പോഷണങ്ങള്‍ക്കു കുറവു വരുത്താതെ മാംസാഹാരം കുറയ്ക്കുന്നത് ആരോഗ്യത്തിനും പരിസ്ഥ്തിക്കും ഗുണം ചെയ്യുമെന്ന് പഠനം. മാംസഭക്ഷണത്തിനു ബദലായി സസ്യാഹാരശീലം വളര്‍ത്തുന്നത് മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ഒരേപോലെ നേട്ടമുണ്ടാക്കുമെന്ന് ഗവേഷകര്‍ കണക്കാക്കുന്നു. പല പഠനങ്ങളും വെജിറ്റേറിയന്‍ ഭക്ഷണരീതികള്‍ ഭൂമിയോട് കാണിക്കുന്ന ദയാവായ്പിലേക്കു വിരല്‍ ചൂണ്ടുന്നു.

കന്നുകാലികളെ വളര്‍ത്തുന്നതിനും തീറ്റുന്നതിനും ധാരാളം സ്ഥലം അപഹരിക്കപ്പെടുന്നതിനൊപ്പം മലിനീകരണത്തോത് വര്‍ധിക്കുന്നതും മാംസോത്പാദനത്തില്‍ വലിയ വില കൊടുക്കേണ്ടി വരുന്ന കാര്യങ്ങളാണ്. എന്നാല്‍ കൃഷിക്കുവരുന്ന ഊര്‍ജ്ജ ഉപയോഗം താരതമ്യേന കുറവാണ്, അതേപോലെ ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ പുറന്തള്ളലും കുറവാണ്. എന്നാല്‍ ജനങ്ങളില്‍ വലിയൊരു വിഭാഗം മാംസാഹാരത്തെ ഒരു പ്രധാന പോഷക ഉറവിടമായി കണക്കാക്കുന്നു. അതിനാല്‍ സസ്യഭക്ഷണങ്ങള്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇതേക്കുറച്ച് കാര്യമായ പഠനം നടത്തുകയുണ്ടായി. അമേരിക്കന്‍ ഗവേഷകസംഘം സാധാരണ അമേരിക്കന്‍ ഭക്ഷണത്തില്‍ 500 സസ്യാധിഷ്ഠിത ഭക്ഷണരീതികളിലൂടെ മാംസം മാറ്റിസ്ഥാപിക്കുന്നതിന്റെ ഫലങ്ങള്‍ കണക്കാക്കാന്‍ ഒരു കമ്പ്യൂട്ടര്‍ മോഡല്‍ ഉപയോഗിച്ചു. മാട്ടിറച്ചിയോ എല്ലാത്തരം മാംസം തന്നെയും ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണക്രമമാണ് ആവിഷ്‌കരിച്ചത്. ഓരോ ഭക്ഷണക്രമത്തിലും 35 സസ്യഭക്ഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്, പച്ചക്കറികള്‍, പഴങ്ങള്‍, ബീന്‍സ്, പരിപ്പ്, ധാന്യങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുത്തത്. ഇതില്‍ സോയ, ബക്ക് വീറ്റ് ശതാവരി, പച്ചമുളക്, സ്‌ക്വാഷ് എന്നിവ ഉള്‍പ്പെടെ കുറച്ച് ഭക്ഷണങ്ങള്‍ പ്രധാനമായിരുന്നു. സോയയും ബക്ക്‌വീറ്റും ചേര്‍ന്ന് ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ മൊത്തം പ്രോട്ടീന്റെ മൂന്നിലൊന്ന് നേടിത്തരുന്നു. ഭൂവിനിയോഗം, കാര്‍ബണ്‍ പുറന്തള്ളല്‍, ജലവിനിയോഗം, രാസവളം, മലിനീകരണ സ്രോതസ്സ് എന്നിവ ഗവേഷകര്‍ കണക്കാക്കി. എല്ലാ അമേരിക്കക്കാരും ബദല്‍ സസ്യാഹാരത്തിനായി കൃഷിയെ ആശ്രയിച്ചാല്‍ അത് മേച്ചില്‍സ്ഥലങ്ങളുടെ ആവശ്യകത ഇല്ലാതാക്കുമെന്നാണു ഗവേഷകരുടെ നിഗമനം. ഇതിലൂടെ രാജ്യത്തിന്റെ ഭക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ 35% മുതല്‍ 50% വരെ കുറയ്ക്കാനും കഴിയും.

Comments

comments

Categories: Health