മാനസികാരോഗ്യത്തിന് കായികവ്യായാമം

മാനസികാരോഗ്യത്തിന് കായികവ്യായാമം

വിഷാദവും ഉത്കണ്ഠയും തടയാന്‍ കായികക്ഷമത സഹായിക്കും

മാനസികാരോഗ്യ പ്രശ്‌നങ്ങളായ വിഷാദരോഗവും ഉത്കണ്ഠയും ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു, അത് വര്‍ദ്ധിച്ചുവരുന്ന ആഗോള പ്രശ്‌നമായി മാറിയിരിക്കുകയുമാണ്. ഇവ ആളുകളുടെ ജീവിതത്തില്‍ അസ്വസ്ഥതയുണര്‍ത്തുകയും സംതൃപ്തി കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല, ഹൃദ്രോഗങ്ങള്‍ക്കുള്ള അപകടസാധ്യതയും തത്ഫലമായുള്ള മരണനിരക്കും വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൗണ്‍സിലിംഗും മരുന്നുകളും ഇവ ഭേദമാക്കാന്‍ സഹായിക്കുമെങ്കിലും എല്ലാവരിലും പ്രായോഗികമല്ല. മാനസികരോഗങ്ങള്‍ ചികിത്സിക്കാന്‍ ഫലപ്രദമായ പൊതുജനാരോഗ്യനയം ആവശ്യമാണ്. മാനസികപ്രശ്‌നങ്ങള്‍ രോഗങ്ങളിലേക്കു മാറും മുമ്പ് പിടിച്ചു നിര്‍ത്തുകയാണ് ഉചിതം.

മാനസികരോഗങ്ങളിലേക്കു നയിക്കുന്ന നിരവധി ഘടകങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ ഗവേഷകര്‍വിജയിച്ചിട്ടുണ്ട്. സാമൂഹിക, ജനിതക, പാരിസ്ഥിതിക, ശാരീരിക, ജീവശാസ്ത്രപരമായ ഘടകങ്ങളുടെ മാറ്റം കൊണ്ടാണ് മനസികരോഗങ്ങള്‍ ഉണ്ടാകുന്നത്. ഇതില്‍ പല ഘടകങ്ങളെയും നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ മാനസികരോഗങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ജനിതകപരമായ കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെങ്കിലും, ഭക്ഷണരീതിയും ശാരീരിക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെ ചില ജീവിതശൈലി ഘടകങ്ങള്‍ പരിഷ്‌കരിക്കാനാകുമെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയില്‍ ഏതൊക്കെയാണു മാനസികാരോഗ്യത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതെന്നു തിരിച്ചറിയാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല.

ചില ഗവേഷകര്‍ ശാരീരികക്ഷമതയ്ക്കു മുന്‍തൂക്കം കൊടുക്കുന്നു. കാര്‍ഡിയോവ്യായാമങ്ങളാണ് ഏറ്റവും ഫലപ്രദമെന്ന് അടുത്തിടെ നടത്തിയ ഒരു ഗവേഷണം സമര്‍ത്ഥിക്കുന്നു. വിവിധ കളികളിലും
കായികപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുക വഴി ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും വര്‍ദ്ധിക്കുന്നു. കായികപ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ കഴിയുന്നു തലച്ചോറില്‍ ഓക്‌സിജന്‍ ധാരാളമായി എത്തുമ്പോള്‍ മാനസികമായ ഒരു ഉണര്‍വും അവബോധവും ഉടലെടുക്കുന്നു. ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിക്കുന്നു. ശാരീരികപ്രവര്‍ത്തനങ്ങളുടെ ഏകോപനവും ഏകാഗ്രതയും കൈവരിക്കാനും ചിട്ടയായ കായികവ്യായാമത്തിലൂടെ സാധിക്കുന്നു.

വ്യായാമ സമയത്ത് ശരീരത്തിന് ഓക്‌സിജന്‍ നല്‍കാനുള്ള ഹൃദയ, ശ്വസനവ്യവസ്ഥയുടെ ശേഷിയുടെ അളവുകോലാണ് കാര്‍ഡിയോസ്പിറേറ്ററി ഫിറ്റ്‌നസ്. വിശകലനത്തിന്റെ ഫലങ്ങള്‍ അടുത്തിടെ ജേണല്‍ ഓഫ് എഫക്റ്റീവ് ഡിസോര്‍ഡേഴ്‌സില്‍ പ്രസിദ്ധീകരിച്ചു. മുന്‍കാലപഠനങ്ങള്‍ കുറഞ്ഞ കായികക്ഷമതയും മാനസികരോഗവുമായി ബന്ധമുണ്ടെന്ന് വിശദീകരിക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടന്നത് കാര്‍ഡിയോ ക്ഷമതയുടെ പങ്കു വിലയിരുത്താനായിരുന്നു. വലിയൊരു ഗണം ജനങ്ങളുടെ കാര്‍ഡിയോക്ഷമത പരിശോധന ചെലവേറിയതും അളക്കാന്‍ അപ്രായോഗികവുമാണെന്നതാണ് കാരണം. നിയന്ത്രിത പരിതസ്ഥിതിയില്‍ പ്രത്യേക ഉപകരണങ്ങളുടെ ഉപയോഗം ആവശ്യമായ ഘടനാപരമായ വ്യായാമ പരിശോധനകള്‍ ഉപയോഗിച്ചാണ് ഇത് അളക്കുന്നത്.

ഇതു സംബന്ധിച്ച ഗവേഷണങ്ങളില്‍ പഠനവിധേയരാക്കുന്നവരുടെ കാര്‍ഡിയോക്ഷമതയും വിഷാദം, ഉത്കണ്ഠ എന്നിവയും വിലയിരുത്തി. പഠനത്തിന്റെ തുടക്കത്തില്‍, ആര്‍ക്കും മാനസികരോഗങ്ങളില്ലായിരുന്നു. മാത്രമല്ല, ഇവര്‍ക്ക് എന്തെങ്കിലും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് നിശ്ചിതകാലത്തേക്ക് നിരീക്ഷിക്കുകയും ചെയ്തിരുന്നു. എല്ലാ പരീക്ഷണങ്ങളിലും അവരുടെ ഗുണപരമായ സമന്വയത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് പഠനങ്ങളും അവരുടെ മെറ്റാ അനാലിസിസില്‍ പ്രവേശിക്കാന്‍ കഴിയുന്ന നാല് പഠനങ്ങളും മാത്രമാണ് തിരിച്ചറിഞ്ഞത്. കാര്‍ഡിയോക്ഷമതയെ ഉയര്‍ന്നത്, താഴ്ന്നത്, ഇടത്തരം എന്നു തരംതിരിക്കുകയും ഇവയെ മാനസികാരോഗ്യ തകരാറുമായി താരതമ്യപ്പെടുത്തുകയും ചെയ്തു.

ശാരീരികക്ഷമതയും മാനസികരോഗങ്ങളും തമ്മിലുള്ള ആശ്രിതത്വത്തിന്റെ തെളിവുകള്‍ അവര്‍ കണ്ടെത്തി. കാര്‍ഡിയോ ക്ഷമത നേടിയവരുടെ എണ്ണത്തിലെ ക്രമാനുഗതമായ വര്‍ദ്ധനവ് മാനസികരോഗസാധ്യതയില്‍ ആനുപാതികമായ കുറഞ്ഞതായി കണ്ടെത്തി. ഗവേഷകരുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിട്ടായിരുന്നു ഫലങ്ങള്‍. കായികവ്യായാമമാണ് കാര്‍ഡിയോസ്പിറേറ്ററി ഫിറ്റ്‌നസിന്റെ ഏറ്റവും വലിയ നിര്‍ണ്ണയഘടകം. സാധാരണ മാനസികാരോഗങ്ങള്‍ക്കു വ്യായാമം ഗുണംചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യജീവിതത്തിലുടനീളം മാനസികാരോഗ്യത്തില്‍ വ്യായാമവും ശാരീരികക്ഷമതയും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനും ഈ ബന്ധത്തിന് അടിസ്ഥാനമായേക്കാവുന്ന സംവിധാനങ്ങള്‍ തിരിച്ചറിയുന്നതിനുമായി നിരവധി പഠനങ്ങളില്‍ ഗവേഷണം നടക്കുന്നുണ്ട്.

Comments

comments

Categories: Health