മത്സ്യങ്ങളില്‍ മുമ്പില്ലാത്തവിധം രാസവസ്തുക്കള്‍

മത്സ്യങ്ങളില്‍ മുമ്പില്ലാത്തവിധം രാസവസ്തുക്കള്‍

വിവിധതരം മത്സ്യങ്ങളില്‍ വിഷാംശം ഉള്ള മീഥൈല്‍മെര്‍ക്കുറിയുടെ അളവ് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് ലോകത്തൊട്ടാകെ ജനപ്രിയമായ മത്സ്യവിഭവങ്ങളെ മുന്‍പില്ലാത്ത വിധം വിഷലിപ്തമാക്കിത്തീര്‍ത്തു. ശരീരത്തിന് ഏറെ ഹാനികരമായ മെര്‍ക്കുറി അഥവാ രസത്തിന്റെ ഒരു രൂപമായ മീഥൈല്‍മെര്‍ക്കുറി വലിയൊരു വിഷ സംയുക്തമാണ്. വ്യത്യസ്ത പരിതസ്ഥിതികളില്‍ നിന്നുള്ള ബാക്ടീരിയകളുമായുള്ള മെര്‍ക്കുറിയുടെ സമ്പര്‍ക്കത്തിലൂടെയാണ് ഇത് രൂപം കൊള്ളുന്നത്.

മിക്കപ്പോഴും, മത്സ്യവും മറ്റു സമുദ്രവിഭവങ്ങളും കഴിക്കുന്നതിലൂടെ ആളുകളുടെ ശരീരത്തില്‍ മീഥൈല്‍മെര്‍ക്കുറി പ്രവേശിക്കുന്നു. കടലില്‍ വസിക്കുന്ന പല മത്സ്യങ്ങള്‍ക്കും ഭക്ഷണത്തിലൂടെ മീഥൈല്‍മെര്‍ക്കുറിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനാലാണിത്. സമുദ്രസസ്യങ്ങളായ ആല്‍ഗകളും മീഥൈല്‍മെര്‍ക്കുറിയെ ആഗിരണം ചെയ്യുന്നതിനാല്‍ ഇവ കഴിക്കുന്ന ചെറിയ മത്സ്യങ്ങളും ഈ വിഷ പദാര്‍ത്ഥത്തെ ആഗിരണം ചെയ്യും. വലിയ മത്സ്യങ്ങള്‍ ഈ മത്സ്യങ്ങളെ ഭക്ഷിക്കുമ്പോള്‍ അവയില്‍ മീഥൈല്‍മെര്‍ക്കുറി അടിഞ്ഞു കൂടുന്നു. ഈ രീതിയില്‍, ഭക്ഷണ ശൃംഖലയുടെ മുകളിലുള്ള മത്സ്യങ്ങളും മറ്റ് ജീവികളും ഈ വിഷ സംയുക്തം കൂടുതല്‍ കൂടുതല്‍ ശേഖരിക്കുന്നു. മത്സ്യം, കക്കയിറച്ചി എന്നിവയിലൂടെ മീഥൈല്‍മെര്‍ക്കുറിയുമായി മനുഷ്യരും സമ്പര്‍ക്കം പുലര്‍ത്തുമെന്നത് എല്ലായ്‌പ്പോഴും ആശങ്കാജനകമാണ്, ചില ഗവേഷകര്‍ വിശ്വസിക്കുന്നത് ലോകമെമ്പാടുമുള്ള പല പാചകരീതികളുടെയും പ്രധാന ഘടകമായ വിഷ സംയുക്തങ്ങളുടെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. സമീപകാല ഗവേഷണമനുസരിച്ച്, യുഎസിലെ ഉപഭോക്താക്കള്‍ക്ക് കഴിക്കുന്ന മീഥൈല്‍മെര്‍ക്കുറിയുടെ 82% വരുന്നത് സമുദ്രവിഭവങ്ങളിലൂടെയാണ്.

കോഡ്, അറ്റ്‌ലാന്റിക് ബ്ലൂഫിന്‍ ട്യൂണ, വാള്‍ഫിഷ് തുടങ്ങിയ മത്സ്യങ്ങളില്‍ മീഥൈല്‍മെര്‍ക്കുറിയുടെ അളവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവിധ ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ട്യൂണ, വാള്‍ഫിഷ് തുടങ്ങിയ സമുദ്രത്തിലെ വേട്ടക്കാര്‍ എങ്ങനെ, എന്തുകൊണ്ട് മെര്‍ക്കുറി ശേഖരിക്കുന്നുവെന്ന് മനസിലാക്കുന്നതിനുള്ള ഗവേഷണഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളിലേക്കാണെന്ന് ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: Health