കൊഴുപ്പ് കത്തിക്കും ഹൃദയമിടിപ്പ്

കൊഴുപ്പ് കത്തിക്കും ഹൃദയമിടിപ്പ്

കൊഴുപ്പ് കത്തുന്ന ഹൃദയമിടിപ്പ് എന്നു പറയുന്നത് പരമാവധി കൊഴുപ്പ് കത്തിക്കുന്നതിന് ഒരു വ്യക്തിയുടെ ഹൃദയം മിനിറ്റില്‍ മിടിക്കേണ്ട നിരക്കാണ്. ഫിറ്റ്നെസ് പ്രൊഫഷണലുകളും ശരീരസൗന്ദര്യ മോഹികളും പലപ്പോഴും ഇതേക്കുറിച്ച് സംസാരിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ കൊഴുപ്പ് കത്തുന്ന ഹൃദയമിടിപ്പിനെ സദാ സ്വാഗതം ചെയ്യുന്നു. ഈ രീതി പ്രാഥമികമായി കൊഴുപ്പ് കത്തിക്കുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെങ്കിലും, പ്രവര്‍ത്തിക്കുമ്പോള്‍ ഒരു വ്യക്തി പരിഗണിക്കേണ്ട കൂടുതല്‍ ഘടകങ്ങളുണ്ട്.

ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് പലപ്പോഴും അവര്‍ ചെയ്യുന്ന വ്യായാമത്തിന്റെയോ കായിക പ്രവര്‍ത്തനത്തിന്റെയോ തീവ്രതയുടെ നല്ല സൂചകമാണ്.ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് സാധാരണയായി മിനിറ്റില്‍ 60 മുതല്‍ 100 വരെ സ്പന്ദിക്കുന്നു. ഈ നിരക്ക് ഒരു വ്യക്തിയുടെ വിശ്രമിക്കുന്ന ഹൃദയമിടിപ്പാണ്. ഒരു വ്യക്തി വ്യായാമം ചെയ്യുമ്പോള്‍ അവരുടെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങും. ഒരു വ്യക്തിയുടെ പരമാവധി ഹൃദയമിടിപ്പ് ഒരു വ്യക്തിക്ക് സുരക്ഷിതമായി നേടാന്‍ കഴിയുന്ന ഏറ്റവും ഉയര്‍ന്ന ഹൃദയമിടിപ്പാണ്, പലപ്പോഴും ഉയര്‍ന്ന തീവ്രതയോടെയുള്ള വ്യായാമങ്ങളിളാണ് ഇതു കൈവരിക്കാനാകുക. നന്നായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഈ തീവ്രതയില്‍ ഹൃദയം പ്രവര്‍ത്തിപ്പിക്കാനാകുന്നു. ഇത് പരിപാലിക്കുക പ്രയാസമാണ്. കൊഴുപ്പ് കത്തുന്ന ഹൃദയമിടിപ്പ് ഈ രണ്ട് തീവ്രതകള്‍ക്കിടയിലാണെന്ന് കരുതപ്പെടുന്നു. ഒരു വ്യക്തി അവരുടെ കൊഴുപ്പ് കത്തുന്ന ഹൃദയമിടിപ്പു കൈവരിക്കുമ്പോള്‍, അവരുടെ ശരീരം പഞ്ചസാരയില്‍ നിന്നും മറ്റ് കാര്‍ബോഹൈഡ്രേറ്റുകളിലും നിന്നും സംഭരിച്ച കൊഴുപ്പ് കത്തിക്കുന്നു. തല്‍ഫലമായി, കൊഴുപ്പ് പരമാവധി കത്തിക്കാനാകുന്നു. വ്യായാമം ചെയ്യുമ്പോള്‍ ആളുകള്‍ പലപ്പോഴും കൊഴുപ്പ് കത്തുന്ന മേഖലയിലെത്തുന്നതിനാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Comments

comments

Categories: Health
Tags: Burning fat