സംരംഭകര്‍ കാണണം ഈ 10 ഡോക്യുമെന്ററികള്‍

സംരംഭകര്‍ കാണണം ഈ 10 ഡോക്യുമെന്ററികള്‍

സംരംഭകര്‍ക്ക് മികച്ച സന്ദേശം പറഞ്ഞു നല്‍കുന്ന ഡോക്യുമെന്ററികളാണിവ. സംരംഭകര്‍ക്കുള്ള നല്ല പാഠങ്ങളും ഇരുത്തി ചിന്തിപ്പിക്കുന്ന നിമിഷങ്ങളുമുണ്ട്

ഡോക്യുമെന്ററികള്‍ പല തരത്തിലുണ്ട്, വിവിധ വിഷയങ്ങളിലുണ്ട്. അറിവും, വിജ്ഞാനവും വിനോദത്തിലൂടെ പകര്‍ന്നു നല്‍കി ഒരു മികച്ച സന്ദേശം പറഞ്ഞു ഫലിപ്പിക്കുന്നവയാണ് മികച്ച ഡോക്യുമെന്ററികള്‍. സംരംഭകര്‍, മേഖലയിലേക്ക് പ്രവേശിക്കുന്ന പുതു മുഖങ്ങള്‍, ഭാവിയില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവരെല്ലാം അത്യാവശ്യം കണ്ടിരിക്കേണ്ട ചില ഡോക്യുമെന്ററികളുണ്ട്. ഇവ നിങ്ങളുടെ സമയംകൊല്ലികളല്ല, മറിച്ച് സംരംഭകര്‍ക്കുള്ള നല്ല പാഠങ്ങളുണ്ട്, നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന സന്ദര്‍ഭങ്ങളുണ്ട്, നിങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്ന നിമിഷങ്ങളുണ്ട്.

Becoming Warren Buffett (2017)

ലോകത്ത് ഏറ്റവും മികച്ച വിജയം നേടിയ നിക്ഷേപകരില്‍ ഒരാളാണ് വാരന്‍ എഡ്വേര്‍ഡ് ബഫറ്റ് എന്ന അമേരിക്കന്‍ ബിസിനസുകാരന്‍. ഈ വര്‍ഷം ജൂലൈയിലെ കണക്കുകള്‍ പ്രകാരം 82 ബില്യണ്‍ ഡോളര്‍ മൊത്തം ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ ധനികന്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ആലരീാശിഴ ണമൃൃലി ആൗളളലേേ എന്ന ഡോക്യുമെന്ററിയിലൂടെ അദ്ദേഹത്തിന്റെ സംരംഭക അനുഭവങ്ങള്‍ മനസിലാക്കാനാകും. ഒമാഹയിലെ വീട്ടില്‍ നിന്നും 88ാം വയസിലും സ്വയം കാറോടിച്ച് ബെര്‍ക്‌ഷെയര്‍ ഹാത്‌വെ ഓഫീസിലേക്ക് പോകുന്ന ബഫറ്റിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണിത്. കോടീശ്വര പദവിയിലേക്ക് നടന്നു കയറിയ യാത്ര നിങ്ങള്‍ക്കതില്‍ നേരിട്ട് കാണാം.

generation Startup (2016)

ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്ന ആറ് ബിരുദധാരികളുടെ പരിശ്രമത്തിന്റെ കഥയാണിത്. 17 മാസങ്ങള്‍ കൊണ്ട് സംരംഭകരായ യുവാക്കളുടെ പരാജയത്തിന്റെ, അനിശ്ചിതത്വത്തിന്റെ, വിജയത്തിന്റെ മുഖം. അമേരിക്കന്‍ സംരംഭകത്വത്തിന്റെ കാഴ്ചകള്‍, നഗരവല്‍ക്കരണത്തിന്റെ ഊര്‍ജ്ജം എല്ലാം ഇതില്‍ കാണാം. ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിന് യുവാക്കള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന യാഥാര്‍ത്ഥ്യത്തിന്റെ ചിത്രമാണിത്.

Btur’s Buss (2013)

ബര്‍ട്ട് ഷാവിറ്റ്‌സ് എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്‍ഗ്രാം ബെര്‍ഗ് ഷാവിറ്റ്‌സ് എന്ന തേനീച്ച വളര്‍ത്തലുകാരന്റെ കഥ പറയുന്ന ഡോക്യുമെന്ററിയാണിത്. അമേരിക്കയിലെ പ്രശസ്ത ബിസിനസുകാരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ സംഭാവനകള്‍ കോര്‍ത്തിണക്കിയ ഡോക്യുമെന്ററിയില്‍ ആൗൃ’േ െആലല െഎന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകയായ റോക്‌സാന ക്യുംബിയുമായുള്ള സങ്കീര്‍ണത നിറഞ്ഞ ബന്ധത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ക്യുംബി ഈ സ്ഥാപനം പിന്നീട് 177 മില്യണ്‍ ഡോളറിന് ക്ലൊറോക്‌സ് കമ്പനിക്ക് വിറ്റിരുന്നു.

Betting On Zero (2107)

അമേരിക്കയിലെ പ്രശസ്ത പോഷകഉ ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായ ഹെര്‍ബലൈഫിനെ കുറിച്ചുള്ള ചിത്രമാണിത്. കമ്പനിയിലെ മുന്‍ നിര നിക്ഷേപകനും വിതരണക്കാരും കമ്പനിയുമായുള്ള പടലപ്പിണക്കത്തിന്റെ വിവാദങ്ങളുടെ നേര്‍സാക്ഷ്യം ഇതില്‍ കാണാം.

Tony Robbins: I Am Not Your Guru (2016)

അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ, വാക്ചാതുരിയിലൂടെ പ്രചോദനം നല്‍കുന്ന പ്രാസംഗികന്‍, സൈക്കോളജിസ്റ്റ്, പരിശീലകന്‍, ബിസിനസ് തന്തജ്ഞന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ടോണി റോബിന്‍സിനെ കുറിച്ച് ആ ചിത്രം പറയുന്നത്. ഫ്‌ളോറിഡയിലെ ബോക്കാ റാറ്റണില്‍ നടത്തിയ തല്‍സമയ വാര്‍ഷിക സെമിനാറിനായി മുന്നോടിയായി അദ്ദേഹം നടത്തിയ തയാറെടുപ്പുകള്‍ വളരെ ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടിതില്‍. 4500 പേര്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്. ഓരോ ദിവസവും സെമിനാറില്‍ അവതരിപ്പിക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ തയാറെടുപ്പും ആസൂത്രണ പരിപാടികളും വിശദമായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Freakonomics (2010)

സയന്‍സും സാമ്പത്തികശാസ്ത്രവും നമ്മുടെ ദൈനദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ വിശകലനം ചെയ്യുന്ന ഡോക്യുമെന്ററിയാണിത്. സ്റ്റീഫന്‍ ലെവിറ്റ്, സ്റ്റീഫന്‍ ഡബ്‌നര്‍ എന്നീ എഴുത്തുകാരുടെ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

Steve Jobs: One Last Thing (2011)

ആപ്പിള്‍ സഹസ്ഥാപകനായി പ്രശസ്ത അമേരിക്കന്‍ ബിസിനസുകാരനായ സ്റ്റീവ് ജോബ്‌സിന്റെ സംഭാവനകള്‍ കോര്‍ത്തിണക്കിയ ചിത്രമാണിത്. സ്റ്റീവ് ജോബ്‌സിന്റെ ലാളിത്യം നിറഞ്ഞ വ്യക്തിത്വം, ശൈലി, കഴിവുകള്‍, ബിസിനസ് ചാരുത എല്ലാം ചിത്രത്തില്‍ വരച്ചു കാട്ടുന്നുണ്ട്. സ്വന്തം പാഷനില്‍ ലോകം തന്നെ മാറ്റിയ സ്റ്റീവ് ജോബ്‌സിനെ അടുത്തറിയാനും അനുഭവങ്ങള്‍ പഠിക്കാനും ഇതുവഴി കഴിയും.

Food, Inc. (2008)

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അഴിമതിയും അവഗണ

Comments

comments

Categories: FK Special
Tags: Documentary