ബിസിനസ് വിജയത്തിന് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്

ബിസിനസ് വിജയത്തിന് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്

സംരംഭകത്വത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകമാണ് വിപണി പിടിച്ചെടുക്കുക എന്നത്. മികച്ച ബ്രാന്‍ഡിംഗിലൂടെ മാത്രമേ ഏതൊരു സ്ഥാപനത്തിനും തങ്ങളുടെ വിപണി മൂല്യം വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. കാലഹരണപ്പെട്ട ബ്രാന്‍ഡിംഗ് രീതികള്‍ക്കും പരസ്യപ്രചരണങ്ങള്‍ക്കും ബൈ പറഞ്ഞുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ബ്രാന്‍ഡ് മൂല്യം ഉണ്ടാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുകയാണ് യുവത്വം. ഇക്കൂട്ടത്തില്‍ ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ബ്രാന്‍ഡിംഗ് രീതിയായാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്. ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡ് അവബോധം ഉണ്ടാക്കുക , കസ്റ്റമറുമായി ബന്ധം സ്ഥാപിക്കുക, കസ്റ്റമര്‍ സര്‍വീസ്, വെബ് സൈറ്റ് സന്ദര്‍ശകരെ കൂട്ടുക പോലുള്ള പല കാര്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി സാധിക്കും.ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സുലഭമായ ഇക്കാലത്ത് വിരല്‍ത്തുമ്പിലെ മൊബീലിലൂടെ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാന്‍ കൃത്യമായ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിലൂടെ സാധിക്കും എന്നതിനാല്‍ തന്നെ ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളും സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിനായി പ്രത്യേക ജീവനക്കാരെത്തന്നെ നിയമിച്ചിരിക്കുന്നു.കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തോളംപേര്‍ ഡിജിറ്റല്‍ സാക്ഷരത നേടിയവരാണ്. ഈ സാധ്യതയാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗില്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നതും.

ഫേസ്ബുക്കും ട്വിറ്ററും യുട്യുബുമെല്ലാം അടങ്ങുന്ന സോഷ്യല്‍ മീഡിയയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ് . 2018 ല്‍ കേരളം സാക്ഷിയായ മഹാപ്രളയത്തിന്റെ സമയത്തും നിലവിലെ പ്രളയത്തിലുമെല്ലാം സോഷ്യല്‍ മീഡിയയുടെ പവര്‍ എന്താണെന്ന് ലോകം ശരിക്കും തിരിച്ചറിഞ്ഞതാണ്. മൊബീല്‍ ഫോണുകളെ കണ്‍ട്രോള്‍ റൂമുകളാക്കിക്കൊണ്ടാണ് യുവാക്കള്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ രക്ഷാപ്രവര്‍ത്തനങ്ങളെ നേരിട്ടത്. വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാനും എന്ന് വേണ്ട എന്തിനും ഏതിനും മനുഷ്യര്‍ തേടിയത് സോഷ്യല്‍ മീഡിയയുടെ സഹായമായിരുന്നു. സോഷ്യല്‍ മീഡിയയുടെ വര്‍ധിച്ചു വരുന്ന പ്രസക്തി തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. ഇതുകൊണ്ടൊന്നും തീരുന്നതല്ല സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള പരാമര്‍ശം. കേവലം വിനോദോപാധി എന്ന നിലക്ക് പ്രവര്‍ത്തനം ആരംഭിച്ച ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ഇന്ന് ബിസിനസ് ലോകത്തിന്റെ അടിത്തറയായി മാറിയിരിക്കുകയാണ്.

കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയയുടെ ഭാഗമായതോടെ ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തിക്കുന്നതിനും ഉപഭോക്താക്കളിലേക്ക് ഇറങ്ങി ചെല്ലുന്നതിനും അനുയോജ്യമായ ഏറ്റവും മികച്ച മാര്‍ഗമായി സോഷ്യല്‍ മീഡിയ മാറിയിരിക്കുന്നു. അതിനാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയെ സംരംഭകത്വ ലോകം ഏറ്റവും മികച്ച ബ്രാന്‍ഡിംഗ് ടൂളായി കണക്കാക്കുന്നതും. ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന സ്ഥാപനങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. കണക്കുകള്‍ പ്രകാരം കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 70 ശതമാനത്തോളംപേര്‍ ഡിജിറ്റല്‍ സാക്ഷരത നേടിയവരാണ്.60 ശതമാനത്തിന് മുകളില്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്.ഇത് തന്നെയാണ് ഇത്തരത്തിലുള്ള ഒരു മാറ്റത്തിന്റെ പ്രധാനകാരണവും.

വേണം സോഷ്യല്‍ മീഡിയ വ്യക്തിത്വം

ഒരു ബിസിനസ് തുടങ്ങുവാന്‍ രെജിസ്‌ട്രേഷന്‍ അനിവാര്യമാണ് എന്നത് പോലെ തന്നെയാണ് ബ്രാന്‍ഡിംഗില്‍ സോഷ്യല്‍ മീഡിയയുടെ സ്ഥാനവും. ഒരു ഉല്‍പ്പന്നം വിപണിയില്‍ എത്തുന്ന കാലത്ത് തന്നെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ആരംഭിക്കും. സോഷ്യല്‍ മീഡിയ ഐഡന്റി ഇല്ലാത്ത ഒരു സ്ഥാപനത്തിന്റെ ഉല്‍പ്പന്നം എത്ര മികച്ചതാണെന്ന് പറഞ്ഞാലും ആളുകള്‍ വാങ്ങിക്കുവാന്‍ വിമുഖത കാണിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ മറ്റ് ഉപഭോക്താക്കള്‍ നല്‍കുന്ന അഭിപ്രായങ്ങള്‍ മാനിച്ചാണ് ഇന്ന് പലരും ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നത് തന്നെ. അതിനാലാണ് ബ്രാന്‍ഡ് ഐഡന്റിറ്റി എന്നത് വളരെ അനിവാര്യമായ ഘടകമായി മാറിയിരിക്കുന്നത്. ഒരുകാലത്ത് ബ്രാന്‍ഡിംഗിന്റെയും മാര്‍ക്കറ്റിംഗിന്റെയും കരുത്തുറ്റ സ്രോതസ്സുകളായി നിന്നിരുന്നത് റേഡിയോ, പ്രിന്റ് മാധ്യമങ്ങള്‍, ടെലിവിഷന്‍ എന്നിവയായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥാനമാണ് സോഷ്യല്‍ മീഡിയ കയ്യെത്തിപ്പിടിച്ചിരിക്കുന്നത്. ടെക്‌നോളജിയുടെ വളര്‍ച്ചയാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ഡയറക്റ്റ് ബ്രാന്‍ഡിംഗും ഇന്‍ഡയറക്റ്റ് ബ്രാന്‍ഡിംഗും ഇതിലൂടെ സാധ്യമാകുന്നു. മാത്രമല്ല, ഉപഭോക്താക്കളുടെ താല്‍പര്യപ്രകാരം മാത്രമാണ് അവര്‍ സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് പ്രോസസിന്റെ ഭാഗമാകുന്നത്. റേഡിയോ ടിവി പരസ്യങ്ങളെ പോലെ പരസ്യങ്ങള്‍ കാണാനോ കേള്‍ക്കാനോ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നില്ല. ഓതിനാലൊക്കെത്തന്നെയാണ് സോഷ്യല്‍ മീഡിയ ഐഡന്റിറ്റി എന്നത് സ്ഥാപനത്തിന്റെ അനിവാര്യമായ ഘടകമായി മാറുന്നത്.

കേരളത്തിലെ ശരാശരി കണക്കനുസരിച്ച്, ഫേസ്ബുക്കും ട്വിറ്ററും ലിങ്ക്ഡ് ഇന്നും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ യുവത്വം ദിവസം മൂന്നു മുതല്‍ നാല് മണിക്കൂര്‍ വരെ ചെലവഴിക്കുന്നുണ്ട്. ഈ വിഭാഗത്തില്‍പെടുന്ന ജനങ്ങളെ ലക്ഷ്യം വച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ് , മാര്‍ക്കറ്റിംഗ് തുടങ്ങിയ രംഗങ്ങള്‍ കൂടുതല്‍ സജീവമാകുന്നത്. സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ് എന്നിവ സജീവമായതോടെ പ്രിന്റ് മീഡിയ പോലുള്ള മാധ്യമങ്ങള്‍ക്ക് പോലും മുട്ടുമടക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. വിനോദത്തിനപ്പുറം ഒരു സ്ഥാപനത്തെ അല്ലെങ്കില്‍ ബ്രാന്‍ഡിനെ സംബന്ധിച്ച വാര്‍ത്തകള്‍ അറിയുന്നതിനും ബ്രാന്‍ഡിനെ പറ്റി കൂടുതല്‍ മനസിലാക്കുന്നതിനുമായി പൊതുജനങ്ങള്‍ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ തന്നെയാണ്.ആദ്യമായി ഒരു ബ്രാന്‍ഡിനെപ്പറ്റി കേള്‍ക്കുമ്പോള്‍ ഡീലറിനോട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു പതിവ്. എന്നാല്‍ ഇന്നത് മാറി. നേരെ സോഷ്യല്‍ മീഡിയയില്‍ ലോഗിന്‍ ചെയ്ത് വിവരങ്ങള്‍ ആരായുകയാണ് പുതിയ രീതി. ഇങ്ങനെ ചെയ്യുമ്പോള്‍ പേജ് ആക്റ്റിവ് അല്ലെങ്കില്‍ അപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ മറ്റ് ബ്രാന്‍ഡുകള്‍ തേടിപ്പോകുന്നു.ബ്രാന്‍ഡ് അവബോധം സൃഷ്ടിക്കാനും ബ്രാന്‍ഡ് പൊസിഷനിംഗ് രൂപപ്പെടുത്താനും ഉപഭോക്താക്കളിലെ വിശ്വാസ്യത നിലനിര്‍ത്താനുമെല്ലാം സോഷ്യല്‍ മീഡിയ അങ്ങേയററം ഗുണകരമാണെന്ന് കാലം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇതിനാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡ് വ്യക്തിത്വം എന്നത് ഏറെ അനിവാര്യമായ ഒരു ഘടകമായി മാറുന്നതും.

സോഷ്യല്‍ മീഡിയ വ്യക്തിത്വം എങ്ങനെ വര്‍ധിപ്പിക്കാം

തുടക്കം മുതല്‍ക്ക് ഏറെ പ്രാധാന്യത്തോടെ ചെയ്യേണ്ട ഒന്നാണ് സോഷ്യല്‍ മീഡിയ ഐഡന്റിറ്റി വളര്‍ത്തുക എന്നത്. ഒരു ഉപഭോക്താവ് ഇന്ന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഈ ഒരു കാര്യത്തിന് തന്നെയാണ്. മികച്ച സോഷ്യല്‍ മീഡിയ വ്യക്തിത്വം ഉണ്ടാക്കിയെടുക്കുക എന്നതിന്റെ ആദ്യപടി സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒരു പേജോ പ്രൊഫൈലോ ഉണ്ടാക്കിയെടുക്കുക എന്നതാണ്. അതിനുശേഷം അതിലേക് കൂടുതല്‍ ഉഓഭോക്താക്കളെ ചേര്‍ക്കണം. അതിനായി വിവിധ സാമൂഹിക പ്രശ്‌നങ്ങളിലുള്ള തുറന്ന അഭിപ്രായ പ്രകടനങ്ങള്‍, കമ്പനിയുടെ സുതാര്യത എന്നിവയെല്ലാം ഗുണകരമാകും.

ബ്രാന്‍ഡ് അവബോധം ഉണ്ടാക്കുക , കസ്റ്റമറുമായി ബന്ധം സ്ഥാപിക്കുക, കസ്റ്റമര്‍ സര്‍വീസ്, വെബ് സൈറ്റ് സന്ദര്‍ശകരെ കൂട്ടുക പോലുള്ള പല കാര്യങ്ങള്‍ക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കപ്പെടുന്നു.ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രീതികളില്‍ ഒന്നാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്ന തിരിച്ചറിവോടെയാണ് ഓരോ ബ്രാന്‍ഡ് ഉടമകളും സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിനെ സമീപിക്കേണ്ടത്. മാത്രമല്ല, ബ്രാന്‍ഡ് പ്രൊമോഷന്‍ നടക്കുന്ന കാലയളവില്‍ രണ്ടുവിധത്തില്‍ സോഷ്യല്‍ മീഡിയയെ ബ്രാന്‍ഡ് പ്രൊമോഷന് വേണ്ടി ഉപയോഗപ്പെടുത്താം.ഓര്‍ഗാനിക് ബ്രാന്‍ഡിംഗ് എന്ന രീതിയിലും പെയ്ഡ് ബ്രാന്‍ഡിംഗ് എന്ന രീതിയിലും.

ഓര്‍ഗാനിക് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്നത് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഒരു പേജോ പ്രൊഫൈലോ ഉണ്ടാക്കി അത് വഴി മാര്‍ക്കറ്റിംഗ് ചെയ്യുന്ന രീതിയാണ്. ഇനി നമ്മള്‍ ഇടുന്ന പോസ്റ്റുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പോസ്റ്റുകളുടെ റീച്ച് കൂടാന്‍ പേയ് ഡ് രീതിയില്‍ ഇതേ സൈറ്റുകളില്‍ ബൂസ്റ്റ് ചെയ്യും. ഇത് ഓര്‍ഗാനിക് റീച്ചിനേക്കാള്‍ മികച്ച ഗുണം തരും. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ചെയ്യാന്‍ നിരവധി മാധ്യമങ്ങള്‍ ഇന്ന് ലഭ്യമാണ്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് ചെയ്യാന്‍ നിരവധി പ്ലട്‌ഫോര്മുകള്‍ ലഭ്യമാണ്. ഫേസ്ബുക്ക് ,ട്വിറ്റര്‍;ഇന്‌സ്ടഗ്രാം ,ലിങ്ക്ഡ് ഇന്‍ എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ ഇത്തരം സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിന് ഉതകുന്ന സൈറ്റുകളൊക്കെ ഒന്ന് ഒന്നില്‍ നിന്നും വ്യത്യസ്തമാണ്.അത് കൊണ്ട് മാര്‍ക്കറ്റിംഗ് രീതിയും ഓരോന്നിലും വ്യത്യസ്തം ആയിരിക്കും.

സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിന്റെ ഗുണങ്ങള്‍

അമിതമായ നിക്ഷേപം ആവശ്യമില്ല എന്നതാണ് സോഷ്യല്‍ മീഡിയ ബ്രാന്‍ഡിംഗിന്റെ പ്രധാന പ്രത്യേകത. വളരെ കുറഞ്ഞ ചെലവില്‍ ബ്രാന്‍ഡ് ഐഡന്റിറ്റി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നു. ചെറിയ സമയത്തിനുള്ളില്‍ മികച്ച ഫലം നല്‍കുന്നു. മാത്രമല്ല, ആരാണോ നമ്മുടെ പ്രധാന ഉപഭോക്താക്കള്‍ അവരിലേക്ക് കൃത്യമായി എത്തിച്ചേരാന്‍ സാധിക്കുന്നു. വീഡിയോകള്‍ , ബ്ലോഗുകള്‍ , പോസ്റ്റുകള്‍ തുടങ്ങിയവയുടെ സാദ്യത കൃത്യമായി വിനിയോഗിക്കാനും സാധിക്കുന്നു. ചെറുകിട ബിസിനസുകാര്‍ക്കാണ് ഇത്തരം ബ്രാന്‍ഡിംഗ് കൂടുതല്‍ ഗുണകരമാകുക. സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുടെ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെടണം എങ്കില്‍ നിര്‍ബന്ധമായും ഒരു കോര്‍പ്പറേറ്റ് വെബ്‌സൈറ്റ് ഉണ്ടായിരിക്കണം. സ്ഥപനവുമായും ബ്രാന്‍ഡുമായും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സേവനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും പ്രാഥമിക വിവരങ്ങളും ഈ വെബ്‌സൈറ്റിലൂടെ ലഭ്യമാക്കാന്‍ കഴിയണം . അതായത് ഒറ്റനോട്ടത്തില്‍ സ്ഥാപനത്തിന്റെ ഏകദേശരൂപം ഉപഭോക്താവിന് ലഭിച്ചിരിക്കണം. അങ്ങനെയെങ്കില്‍ ഗുണം ഇരട്ടിക്കും. പുതിയ ബിസിനസ് അവസരങ്ങള്‍ തുറന്നു കിട്ടുന്നതിനും സെയ്ല്‍സ് വര്‍ധിക്കുന്നതിനും സോഷ്യല്‍ മീഡിയ കാംപെയ്‌നുകള്‍ കാരണമാകുന്നു. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗിന്റെ ഏറ്റവും മര്‍മ്മപ്രധാനമായ മറ്റൊരു ഘടകം ഇത് മാര്‍ക്കറ്റിംഗ് കോസ്റ്റ് 80 ശതമാനത്തോളം കുറയ്ക്കുന്നു .

Categories: FK Special, Slider