ശ്രദ്ധേയമായി സര്‍വ; ഒരു ആരോഗ്യ വിജയഗാഥ

ശ്രദ്ധേയമായി സര്‍വ; ഒരു ആരോഗ്യ വിജയഗാഥ

ഇന്ത്യന്‍ യോഗ വെല്‍നെസ് സ്റ്റാര്‍ട്ടപ്പായ സര്‍വയില്‍ നിക്ഷേപം നടത്തിയവരില്‍ ജെന്നിഫര്‍ ലോപ്പസും ഷാഹിദ് കപൂറും മീറകപൂറും രജനികാന്തിന്റെ മകള്‍ ഐശ്വര്യയുമെല്ലാം പെടും

ഇന്ത്യന്‍ യോഗ വെല്‍നെസ് സ്റ്റാര്‍ട്ടപ്പായ സര്‍വ (SARVA) ശ്രദ്ധേയ മുന്നേറ്റമാണ് നടത്തുന്നത്. ബോളിവുഡ് താരങ്ങളായ ഷാഹിദ് കപൂറും മീറകപൂറും രജനികാന്തിന്റെ മകള്‍ ഐശ്വര്യ ആര്‍ ധനുഷുമെല്ലാം അടുത്തിടെ ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തുകയുണ്ടായി.

ആഗോള പോപ്പ് താരമായ ജെന്നിഫര്‍ ലോപസ്, അമേരിക്കന്‍ ബേസ്‌ബോള്‍ ഇതിഹാസം അലക്‌സ് റോഡ്രിഗീസ്, ബോളിവുഡ് സുന്ദരി മലായ്ക അറോറ, ലോകത്തിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് ബ്രാന്‍ഡ് ആയ സുംബണ്ണ എന്നിവരും ഇന്ത്യയിലെ ഈ യോഗ, വെല്‍നെസ്സ് സ്റ്റാര്‍ട്ടപ്പില്‍ നേരത്തെ നിക്ഷേപം നടത്തിയിരുന്നു. ലോകത്തെ ഏറ്റവും വിജയസാധ്യതയുള്ള സംരംഭങ്ങളില്‍ ഒന്നായി തങ്ങള്‍ മാറുകയാണെന്ന് സര്‍വ അവകാശപ്പെടുന്നു.

കേരളത്തില്‍ വേരുകളുള്ള സര്‍വേഷ് ശശി തന്റെ 23മത്തെ വയസിലാണ് സര്‍വ എന്ന ആശയം രൂപപ്പെടുത്തിയത്. ശാരീരികവും മാനസികവും വൈകാരികവുമായി ആരോഗ്യവാന്മാരായ വ്യക്തികളുടെ ഒരു ആഗോള സമൂഹത്തെ യോഗ, ശ്രദ്ധ തുടങ്ങിയ വഴികളിലൂടെ വളര്‍ത്തിയെടുക്കുകയാണ് സര്‍വയുടെ ലക്ഷ്യം.

ആധുനിക സജീകരണങ്ങള്‍, സാങ്കേതിക വിദ്യ, ലൈഫ്‌സ്‌റ്റൈല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടുകൂടിയ 91 വെല്‍നെസ്സ് സ്റ്റുഡിയോകളാണ് ഇതിനായി രാജ്യത്തുടനീളം സര്‍വ തയാറാക്കിയിരിക്കുന്നത്. 2016 മാര്‍ച്ചില്‍ ആരംഭിച്ച സര്‍വ, 35വയസ്സില്‍ താഴെവരുന്ന രാജ്യത്തെ 600ദശലല്‍ഷത്തിലധികം ചെറുപ്പക്കാരുടെ മാനസിക പരിവര്‍ത്തനത്തിലാണ് ശ്രദ്ധയൂന്നുന്നത്. സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ്, അമിതവണ്ണം തുടങ്ങിയ പോലുള്ള ആഗോള വ്യാധികളെ ചെറുക്കാനും സമൂഹത്തെ ഒരു സാംസ്‌കാരിക മാറ്റത്തിലേക്ക് നയിക്കാനും യോഗ അടിസ്ഥാനമാക്കിയുള്ള ശാരീരിക സ്വാസ്ഥ്യം ആധുനിക ജീവിതശൈലിയുടെ ഒരു ഭാഗമാക്കി മാറ്റാനുമാണ് സര്‍വ ആഗ്രഹിക്കുന്നത്.

യോഗയുടെ ആധികാരിക അടിത്തറയില്‍ നിര്‍മിച്ച ഒരു വെല്‍നസ് ഇക്കോസിസ്റ്റമാണ് സര്‍വ. യോഗയെ അടിസ്ഥാനമാക്കിയുള്ള ക്ഷേമത്തെ ആധുനിക ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനായി ഒരു സാംസ്‌കാരികമാറ്റം സൃഷ്ടിക്കുന്നതിന് സര്‍വ ലക്ഷ്യമിടുന്നു. ഷാഹിദിന്റേയും മീറയുടേയും പിന്തുണ ഞങ്ങളുടെ കാഴ്ചപ്പാടിലുള്ള അവരുടെ വിശ്വാസത്തിന്റെ തെളിവാണ്, ഈ പുതിയ ബന്ധം സര്‍വയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കും-സര്‍വ സ്ഥാപകനും സിഇഒയുമായ സര്‍വേഷ് ശശി പറഞ്ഞു,

ഇന്ത്യയില്‍ മുംബൈ, ഡെല്‍ഹി, ബംഗളൂരു എന്നിവിടങ്ങളിലായി സര്‍വയ്ക്ക് 91 സ്റ്റുഡിയോകള്‍ ഉണ്ട്. തുടര്‍ വിപുലീകരണത്തിന്റെ ഭാഗമായി രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും.

2022 ആകുമ്പോഴേക്കും രാജ്യത്തൊട്ടാകെ 15 നഗരങ്ങളിലായി 500 സ്റ്റുഡിയോകളും സര്‍വ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ 100 ദശലക്ഷം അംഗങ്ങളുള്ള ഒരു ഡിജിറ്റല്‍ കമ്മ്യൂണിറ്റിയും രൂപീകരിക്കാനാണ് ആണ് അണിയറക്കാരുടെ ശ്രമം.

Comments

comments

Categories: FK News

Related Articles