നിക്ഷേപ നടത്താം ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍

നിക്ഷേപ നടത്താം ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍

എന്തുകൊണ്ടാണ് ടാക്‌സ് സേവിംഗ്‌സ് ഫണ്ടുകളിലെ നിക്ഷേപം പ്രിയങ്കരമാകുന്നത്?

നിങ്ങളുടെ മാസവരുമാനത്തെ നികുതി വിഴുങ്ങുന്നതായി തോന്നുന്നുവോ? ഗവണ്‍മെന്റിന്റെ ആകര്‍ഷകമായ ടാക്‌സ് സേവിംഗ് അവസരങ്ങളെ, നമ്മള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താത്തതാണ് അതിന് കാരണം. ഉദാഹരണമായി, ആദായ നികുതി വകുപ്പ് സെക്ഷന്‍ 80സി, നികുതിയിനത്തില്‍ 46,800 രൂപവരെ ലാഭിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു, ഇതാണ് നികുതി ലാഭിക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗം.

നിര്‍ദ്ദിഷ്ട നിക്ഷേപങ്ങളും ചെലവുകളും ഉള്‍പ്പെടുത്തിക്കൊണ്ട്, എല്ലാ വര്‍ഷവും 1,50,000 വരെ വരുമാന നികുതിയില്‍ നിന്നും ഇളവ് നേടുന്നതിന് സെക്ഷന്‍ 80സിയിലൂടെ സാധ്യമാകുന്നു. നിങ്ങള്‍ 30% ടാക്‌സ് ബ്രായ്ക്കറ്റിനുള്ളിലാണെങ്കില്‍, നിങ്ങള്‍ക്ക് 46,800 വരെ നികുതിയിനത്തില്‍ ലാഭിക്കുന്നതിനാകും. (വിദ്യാഭ്യാസ സെസ്സിനുള്ള 4% ഉള്‍പ്പെടെ).

മികച്ച നിക്ഷേപങ്ങള്‍

സെക്ഷന്‍ 80സി്ക്ക് നിരവധി ഓപ്ഷനുകള്‍ നിലവിലുണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, പിപിഎഫ്, അഞ്ച് വര്‍ഷ ബാങ്ക് എഫ്ഡിയിലുള്ള നിക്ഷേപങ്ങള്‍… എങ്കിലും നികുതി ലാഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്ന് ടാക്‌സ് സേവിംഗ് ഫണ്ടുകളിലുള്ള നിക്ഷേപം തന്നെയാണ്.

15 വര്‍ഷ പിപിഎഫിനെയും 5 വര്‍ഷ ബാങ്ക് എഫ്ഡിയേയും താരതമ്യപ്പെടുത്തുമ്പോള്‍, ടാക്‌സ് സേവിംഗ് ഫണ്ടുകള്‍ക്ക് വെറും മൂന്നുവര്‍ഷത്തെ ലോക്ക്ഇന്‍ കാലാവധിയാണുള്ളത്. കൂടുതല്‍ നേട്ടം ലഭിക്കാനുള്ള സാധ്യതയുണ്ട്.

ഉദാഹരണമായി, കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് പ്രകാരം, പിപിഎഫിന് 8.7ശതമാനവും ബാങ്ക് എഫ്ഡികള്‍ക്ക് 8 ശതമനാവുമാണ് പ്രതിവര്‍ഷ വളര്‍ച്ചാനിരക്ക്. എന്നാല്‍ ടാക്‌സ് സേവിംഗ് ഫണ്ടുകള്‍ക്ക് ഇത് 13.28% ശതമാനമാണ്.

വെറും 500 രൂപ നിരക്കുമുതല്‍ നിങ്ങള്‍ക്ക് ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍ നിക്ഷേപം നടത്താനാകുന്നുവെന്നതും ശ്രദ്ധേയമാണ്. എപ്പോഴാണ് ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍ നിക്ഷേപം നടത്തേണ്ടത്?

കൂടുതല്‍ നിക്ഷേപകരും ചെയ്യുന്ന അബദ്ധമാണ്, ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് മാര്‍ച്ച് വരെ കാത്തിരിക്കുക എന്നത്. നിര്‍ഭാഗ്യവശാല്‍, മാര്‍ച്ച് മാസത്തോടെ അവരുടെ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയോ, അല്ലെങ്കില്‍ വളരെ കുറച്ച് മാത്രം നിക്ഷേപിക്കുകയോ നിക്ഷേപം നടത്താതിരിക്കുകയോചെയ്യുന്നു. വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ചെറിയ തുക വീതം നിക്ഷേപം നടത്തുന്നതാണ് ഏറ്റവും ഉചിതം.

എങ്ങനെ നിക്ഷേപം നടത്താം?

ഫോണ്‍പേ പോലുള്ള ആപ്പുകള്‍ വഴി അതിവേഗം ടാക്‌സ് സേവിംഗ് ഫണ്ടുകളില്‍ നിക്ഷേപം നടത്താനാകും.ഫോണ്‍പേ ആപ്പില്‍ ‘മൈ മണി’ എന്ന വിഭാഗത്തില്‍ ടാക്‌സ് സേവിംഗ്‌സ് ഐക്കണ്‍ ക്ലിക്ക് ചെയ്ത് ഇത് സാധ്യമാക്കാവുന്നതാണ്.

Comments

comments

Categories: FK News