സ്തനാര്‍ബുദനിര്‍ണ്ണയത്തിന് നിര്‍മ്മിതബുദ്ധി

സ്തനാര്‍ബുദനിര്‍ണ്ണയത്തിന് നിര്‍മ്മിതബുദ്ധി

സ്തനാര്‍ബുദം നിര്‍ണയിക്കാനെടുക്കുന്ന ബയോപ്‌സി റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ കൃത്യമായി വായിക്കാനും സ്തനാര്‍ബുദം കണ്ടെത്താനും വിദഗ്ധരെ സഹായിക്കുന്ന നിര്‍മിതബുദ്ധി സംവിധാനം ഗവേഷകര്‍ കണ്ടെത്തി. പുതിയ സംവിധാനത്തിലൂടെ സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന വൈദ്യശാസ്ത്ര ചിത്രങ്ങള്‍ വ്യാഖ്യാനിക്കാനായി. മനുഷ്യനേതൃങ്ങളാല്‍് വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായ ഇത്തരം രേഖകള്‍ പരിചയസമ്പന്നരായ വിദഗ്ധരേക്കാള്‍ കൃത്യമോ മികച്ചതോ ആയി മനസിലാക്കാന്‍ ഈ സംവിധാനത്തിനു കഴിയും.

സ്തനാര്‍ബുദചികിത്സയില്‍ തുടക്കം മുതല്‍ ശരിയായ രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്, അതിലൂടെ ഏറ്റവും ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്താനാകും. 2015 ലെ ഒരു പഠനത്തില്‍, പലപ്പോഴും സ്തനത്തിന്റെ ബയോപ്‌സികള്‍ സൂചിപ്പിക്കുന്ന വ്യാഖ്യാനങ്ങള്‍ കൃത്യമാകാതെ വരുന്നു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് സ്ത്രീകളില്‍ നടത്തുന്ന രോഗനിര്‍ണയരീതിയാണിത്. മുന്‍കാലഗവേഷണങ്ങളില്‍ ഓരോ വലിയൊരു ശതമാനം രോഗികളിലും രോഗനിര്‍ണയത്തില്‍ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും തെറ്റായ രോഗനിര്‍ണയം നടത്തിയെന്നും കണ്ടെത്തി. സ്തനാര്‍ബുദ ബയോപ്‌സികളുടെ ചിത്രങ്ങളില്‍ സങ്കീര്‍ണ്ണമായ ഡാറ്റകള്‍ അടങ്ങിയിട്ടുണ്ട്, അവ വ്യാഖ്യാനിക്കുന്നത് വളരെ സങ്കീര്‍ണമായ പ്രക്രിയാണ്. ഇതു വളരെ വലിയ വെല്ലുവിളിയാണ്. ചിലപ്പോള്‍, ഡോക്ടര്‍മാര്‍ അവരുടെ മുന്‍ രോഗനിര്‍ണയത്തോട് പോലും യോജിക്കാറില്ലെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. എന്നാല്‍ നിര്‍മ്മിതബുദ്ധിക്ക് കൂടുതല്‍ കൃത്യമായും സുസ്ഥിരമായും ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ വാദിച്ചു, കാരണം ഒരു വലിയ ഡാറ്റാ സെറ്റില്‍ നിന്ന് രോഗവുമായി ബന്ധപ്പെട്ട സാമ്പിളുകളിലെ പാറ്റേണുകള്‍ തിരിച്ചറിയാന്‍ കഴിയും, എന്നാലിത് മനുഷ്യര്‍ക്ക് കാണാന്‍ പ്രയാസമാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ ഗവേഷകര്‍ 87 പേരില്‍ നടത്തിയ സ്വതന്ത്ര രോഗനിര്‍ണയങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ ഇതര കേസുകളില്‍ നിന്ന് കാന്‍സറിനെ വേര്‍തിരിക്കുന്നതില്‍ നിര്‍മിതബുദ്ധിയും ഡോക്ടര്‍മാരും തമ്മില്‍ മാറ്റുരച്ചപ്പോള്‍ സ്തനാര്‍ബുദ രോഗനിര്‍ണയത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കപ്പെടുന്ന രോഗനിര്‍ണയത്തെ കൃത്യമായി കണക്കാക്കുന്നതില്‍ എഐ ഡോക്ടര്‍മാരെ മറികടന്നു.

Comments

comments

Categories: Health