കൈലാസ യാത്രക്ക് വിസയില്ല

കൈലാസ യാത്രക്ക് വിസയില്ല

ന്യൂഡെല്‍ഹി: ലഡ്ഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിന്റെ പ്രതികാരമായി കൈലാസ് മാനസസരോവര തീര്‍ത്ഥ യാത്രക്ക് അപേക്ഷിച്ച ഇന്ത്യക്കാര്‍ക്ക് വിസ നിഷേധിച്ച് ചൈന. ഇന്നലെ രാവിലെ വിസ ലഭിക്കേണ്ടിയിരുന്ന സംഘത്തിന് ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലഭിച്ചില്ല. ഇതോടെ ഇവരുടെ യാത്ര മുടങ്ങി. ഉത്തരാഘണ്ടിലെ ലിപുലേഖയിലൂടെയും സിക്കിമിലെ നാഥുലാ പാസിലൂടെയും കടന്ന് ചൈനീസ് അതിര്‍ത്തിയിലെ പര്‍വത മേഖലയിലൂടെയാണ് തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കേണ്ടത്. ദോക്‌ലാം സംഘര്‍ഷത്തിനിടെയും തീര്‍ത്ഥയാത്രികര്‍ക്ക് വിസ നിഷേധിക്കപ്പെട്ടിരുന്നു. ലഡ്ഡാക്ക് മേഖലയിലെ ചൈനയുടെ അധികാരത്തെ ദുര്‍ബലപ്പെടുത്താനാണ് ഇന്ത്യ കേന്ദ്ര ഭരണ പ്രദേശം പ്രഖ്യാപിച്ചതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അധികാര പരിധിയിലുള്ള ലഡ്ഡാക്കിനെ സംബന്ധിച്ചുള്ള നിയമ നിര്‍മാണം ആഭ്യന്തര കാര്യമാണെന്നായിരുന്നു ഇന്ത്യ മറുപടി നല്‍കിയത്

Comments

comments

Categories: Current Affairs