ജിയോയ്ക്ക് കേരളത്തില്‍ 80 ലക്ഷം വരിക്കാര്‍

ജിയോയ്ക്ക് കേരളത്തില്‍ 80 ലക്ഷം വരിക്കാര്‍

നെറ്റ്‌വര്‍ക്ക് ലഭ്യതയിലും കമ്പനി കേരളത്തില്‍ ഒന്നാമത്

കൊച്ചി: 80 ലക്ഷത്തിലധികം വരിക്കാരുമായി റിലയന്‍സ് ജിയോ കേരളത്തിലും മുന്‍നിരയിലേക്ക് കുതിക്കുന്നു. 331.3 ദശലക്ഷം വരിക്കാരുമായി വോഡഫോണ്‍ഐഡിയയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായി ജിയോ മാറിയത് കഴിഞ്ഞ മാസമാണ്. കേരളത്തിലെ മുന്നേറ്റവും ഇതിന് സഹായകരമായി. 8,500 മൊബൈല്‍ ടവറുകളുള്ള ജിയോ നെറ്റ് വര്‍ക്ക്, ഇപ്പോള്‍ തന്നെ നെറ്റ്‌വര്‍ക്ക് ലഭ്യതയില്‍ കേരളത്തില്‍ ഒന്നാമതാണ്.

രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റ്റര്‍നെറ്റും, മൊബൈല്‍ നെറ്റ്‌വര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 34 മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ, ആഗോള മൊബൈല്‍ ഡാറ്റ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ചു. ഏറ്റവും കൂടുതല്‍ സ്ഥലങ്ങളില്‍ നെറ്റ്‌വര്‍ക്ക് ലഭ്യമാക്കുന്ന ജിയോ സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ഷന്‍, ജിയോ ടിവി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകള്‍, അണ്‍ലിമിറ്റഡ് ഡാറ്റ തുടങ്ങിയവയാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തില്‍ നേടാന്‍ സഹായിച്ചതെന്ന് കമ്പനി ചൂണ്ടിക്കാട്ടി

Comments

comments

Categories: Business & Economy
Tags: Jio users