‘ഡൈന്‍ ഔട്ട്’ആഘോഷമാക്കാന്‍ കൊച്ചിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്ററന്റ് ഫെസ്റ്റിവല്‍

‘ഡൈന്‍ ഔട്ട്’ആഘോഷമാക്കാന്‍ കൊച്ചിയില്‍ ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്ററന്റ് ഫെസ്റ്റിവല്‍

തുറമുഖ നഗരത്തിലെ 165 ലധികം പ്രമുഖ റെസ്റ്ററന്റുകളുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍

ഏഴു വര്‍ഷത്തോളമായി ശ്രദ്ധേമായ പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യയിലെ പ്രമുഖ ഡൈനിംഗ് ഔട്ട് റെസ്റ്ററന്റ് പ്ലാറ്റ്‌ഫോമായ ഡൈന്‍ ഔട്ട് വിപണി വിപുലീകരിക്കുന്നു. ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തെ പ്രധാന തുറമുഖ നഗരമായ കൊച്ചിയില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പ്ലാറ്റ്‌ഫോമിലൂടെ.

സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാര കേന്ദ്രമായ കൊച്ചിയിലെ അതിവേഗം വളരുന്ന ഭക്ഷ്യ സംസ്‌കാരം നഗരത്തില്‍ ഭക്ഷ്യവിഭവങ്ങളുടെ പറുദീസ എന്ന നിലയിലുള്ള അസാധാരണമായ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കൊച്ചിയില്‍ മാറുന്ന ഭക്ഷണപ്രേമികളുടെ ആവശ്യം നിറവേറ്റുന്നതിനായി റെസ്റ്ററന്റ് ടെക് സേവനങ്ങളുടെ വര്‍ധന അനിവാര്യമാണ്.

റെസ്റ്ററന്റ് ഡിസ്‌കൗണ്ടുകളുടെയും ക്യാഷ്ബാക്കിന്റെയും സവിശേഷ സംയോജനം അവതരിപ്പിക്കുന്ന ഡൈന്‍ ഔട്ട് ഭക്ഷണപ്രേമികള്‍ക്ക് പ്രിയങ്കരമാകും. മലബാറി, ഫ്രഞ്ച്, ബ്രിട്ട്, അറേബ്യന്‍, തീരദേശ വിഭവങ്ങളുടെ രുചിക്കൂട്ടുകള്‍ അനായാസവും കുറഞ്ഞ നിരക്കിലും ആസ്വദിക്കാന്‍ ഡൈന്‍ഔട്ടിന്റെ സേവനങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണി ഭക്ഷണപ്രേമികള്‍ക്ക് സഹായകരമാകും.

റെസ്റ്ററന്റ് കണ്ടെത്തല്‍, ടേബിള്‍ റിസര്‍വ് ചെയ്യുക, ഓഫറുകളുടെ വിശാലനിര, പെയ്‌മെന്റ് ഫീച്ചറായ ഡൈന്‍ഔട്ട് പേ ഉപയോഗിക്കുമ്പോള്‍ 20% ക്യാഷ്ബാക്ക് ലാഭം എന്നിവയടക്കമുള്ള ഫീച്ചറുകളാണ് ആപ്പ് അവതരിപ്പിക്കുന്നത്. വേഗത്തിലുള്ളതും വിശ്വസിനീയവുമായ ഇടപാടുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന എഫ്&ബി വിപണിയിലെ പ്രഥമ പെയ്‌മെന്റ് സൊലൂഷനാണിതെന്ന് കമ്പനി.

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്ററന്റ് ഫെസ്റ്റിവലിന്’ തീരദേശ നഗരം ഓഗസ്റ്റ് ഒന്നു മുതല്‍ ആരംഭിച്ചു.

സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി താജ് മലബാര്‍ റിസോര്‍ട്ട്&സ്പാ, റാഡിസണ്‍ ബ്ലൂ, റമദ റിസോര്‍ട്ട്&സ്പാ, ട്രൈഡന്റ് കൊച്ചി, നൊവോട്ടെല്‍ ഹോട്ടല്‍, പാരഗണ്‍ മാരിയറ്റ് തുടങ്ങിയ 165 ലധികം പ്രമുഖ റെസ്റ്ററന്റുകളുടെയും ഹോട്ടല്‍ ശൃംഖലകളുടെയും പിന്തുണയും ഭക്ഷണപ്രേമികളെ ആകര്‍ഷിക്കാനായി ഡൈന്‍ഔട്ട് നേടിയിട്ടുണ്ട്. സന്ദര്‍ശകരുടെ എണ്ണത്തിലെ വര്‍ധനയിലൂടെ റെസ്റ്ററന്റുകളുടെ വരുമാനത്തിലും വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ എഡിഷനിലൂടെ 2.5 ദശലക്ഷം ഭക്ഷണപ്രേമികള്‍ ഡീലുകള്‍ സ്വന്തമാക്കി വലിയ പ്രതികരണമുണ്ടാകുകയും പങ്കാളികളായ റെസ്റ്ററന്റുകള്‍ക്ക് 350 കോടിയിലധികം രൂപയുടെ വരുമാനമുണ്ടാക്കാന്‍ കഴിയുകയും ചെയ്തു.

ചെറുകിട മെട്രോ നഗരങ്ങളിലേക്കിറങ്ങിച്ചെല്ലുകയും തടസരഹിതവും സവിശേഷവും വ്യത്യസ്തവുമായ അനുഭവം ഭക്ഷണപ്രിയര്‍ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡൈന്‍ഔട്ട് സിഇഒയും സഹസ്ഥാപകനുമായ അങ്കിത് മെഹ്‌റോത്ര പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ ഡൈനിംഗ്ഔട്ട് ആന്‍ഡ് റെസ്റ്ററന്റ് ടെക് സൊലൂഷന്‍സ് പ്ലാറ്റ്‌ഫോമാണ് ഡൈന്‍ഔട്ട്. 17 നഗരങ്ങളിലായി 40,000 റെസ്റ്ററന്റ് ശൃംഖലയിലുടനീളമുള്ള പങ്കാളി റെസ്റ്ററന്റുകള്‍ക്കായി 800 ദശലക്ഷം ഡോളറിന്റെ ഇടപാടുകള്‍ കമ്പനി നിര്‍വഹിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ 20 നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തയാറെടുക്കുകയാണ്. അങ്കിത് മെഹ്‌റോത്ര, വിവേക് കപൂര്‍, സാഹില്‍ ജെയിന്‍, നിഖില്‍ ബക്ഷി എന്നിവര്‍ ചേര്‍ന്ന് 2012ലാണ് ഡൈന്‍ഔട്ട് ആരംഭിച്ചത്. 2014 ഏപ്രിലില്‍ ടൈംസ് ഇന്റര്‍നെറ്റ് ഡൈന്‍ഔട്ടിനെ ഏറ്റെടുത്തു.

Comments

comments

Categories: Business & Economy