സിസിഡിയില്‍ നിന്ന് പണം കിട്ടാനില്ല: ടാറ്റാ കാപ്പിറ്റല്‍

സിസിഡിയില്‍ നിന്ന് പണം കിട്ടാനില്ല: ടാറ്റാ കാപ്പിറ്റല്‍

2017-18 കാലയളവില്‍ കഫേ കോഫി ഡേ ഗ്രൂപ്പിന് ടിസിഎഫ്എസില്‍ 165 കോടി രൂപയുടെ കടമുണ്ടായിരുന്നു

ന്യൂഡെല്‍ഹി: കടക്കെണിയെ തുടര്‍ന്ന് കഫേ കോഫി ഡേ (സിസിഡി) സ്ഥാപകന്‍ വി ജി സിദ്ധാര്‍ഥ ജീവിതം അവസാനിപ്പിച്ചതിനെ കുറഇച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ സിസിഡി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ എടുത്ത എല്ലാ വായ്പകളും തിരിച്ചടച്ചിട്ടുണ്ടെന്നും ഈയിനത്തില്‍ ഇനി ഒന്നും ലഭിക്കാനില്ലെന്നും വ്യക്തമാക്കി ടാറ്റ കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ടിസിഎഫ്എസ്) രംഗത്തെത്തി. 2017-18 കാലയളവില്‍ കഫേ കോഫി ഡേ ഗ്രൂപ്പിന് ടാറ്റ കാപ്പിറ്റല്‍ ഉപകമ്പനിയായ ടിസിഎഫ്എസില്‍ 165 കോടി രൂപയുടെ കടമുണ്ടായിരുന്നു. ഈ തുക മുഴുവന്‍ മാര്‍ച്ചില്‍ തിരിച്ചടച്ചെന്നാണ് കമ്പനിയുടെ വ്യക്തമാക്കിയത്.

മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കഫേ ശൃംഖലയുടെ കടബാധ്യത ഇരട്ടിയായി വര്‍ധിച്ച് 5,251 കോടി രൂപയിലെത്തിയിരുന്നു. ഒരു വര്‍ഷം മുന്‍പ് 2,457.3 കോടി രൂപയായിരുന്നു കടം. റിയല്‍റ്റി, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത അദ്ദേഹത്തിന്റെ സംരംഭങ്ങളും വിവിധ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തിട്ടുണ്ടെന്നാണ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തില്‍ നിന്നുള്ള വിവരം. സിഡിഇഎല്ലിന്റെ പ്രൊമോട്ടര്‍ കമ്പനികളായ ദേവദര്‍ശിനി ഇന്‍ഫോ ടെക്‌നോളജീസ്, കഫേ കോഫി കണ്‍സോളിഡേഷന്‍സ്, ഗോനിബെഡു കോഫി എസ്റ്റേറ്റ്, ശിവന്‍ സെക്യൂരിറ്റീസ് എന്നിവയും വലിയ വായ്പകളെടുത്തിട്ടുണ്ട്.

Categories: Business & Economy, Slider