ഔഡി എ8എല്‍ ഈ വര്‍ഷമെത്തും; ബുക്കിംഗ് ആരംഭിച്ചു

ഔഡി എ8എല്‍ ഈ വര്‍ഷമെത്തും; ബുക്കിംഗ് ആരംഭിച്ചു

ലോംഗ് വീല്‍ബേസ് മോഡലായിരിക്കും ഇന്ത്യയിലെത്തുന്നത്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഔഡി എ8എല്‍ സെഡാന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ലോംഗ് വീല്‍ബേസ് മോഡലായിരിക്കും ഇന്ത്യയിലെത്തുന്നത്. മെഴ്‌സേഡസ് ബെന്‍സ് എസ്-ക്ലാസ്, ബിഎംഡബ്ല്യു 7 സീരീസ് എന്നിവയാണ് എതിരാളികള്‍. സെഡാന്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നത് ഇതിനുമുമ്പ് കണ്ടെത്തിയിരുന്നു.

പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പുതിയ എ8 സെഡാനില്‍ നല്‍കിയിരിക്കുന്നു. വിര്‍ച്വല്‍ കോക്പിറ്റ് ഇപ്പോള്‍ സ്റ്റാന്‍ഡേഡ് ഫിറ്റ്‌മെന്റാണ്. ഇന്‍-കാര്‍ നിയന്ത്രണങ്ങള്‍ക്കായി നോബുകളോ ബട്ടണുകളോ ഇല്ല. സെന്റര്‍ കണ്‍സോൡ നല്‍കിയിരിക്കുന്ന രണ്ട് സ്‌ക്രീനുകളിലൂടെ എല്ലാം നിയന്ത്രിക്കാം. ഷോഫര്‍ ഡ്രൈവ് ചെയ്യേണ്ട കാറാണ് എ8, പ്രത്യേകിച്ച് എ8എല്‍. അഡ്ജസ്റ്റ്‌മെന്റ്, ഫൂട്ട്‌റെസ്റ്റ് എന്നിവ ഓപ്ഷണല്‍ റിലാക്‌സേഷന്‍ സീറ്റിന്റെ ഫീച്ചറുകളാണ്. പിന്‍ സീറ്റ് യാത്രക്കാര്‍ക്ക് ഫൂട്ട് മസാജ് ഫംഗ്ഷന്‍ കൂടി ലഭിക്കും.

ആഗോളതലത്തില്‍ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഔഡി എ8 ലഭിക്കുന്നത്. 3.0 ലിറ്റര്‍ വി6 പെട്രോള്‍, 3.0 ലിറ്റര്‍ വി6 ഡീസല്‍, 4.0 ലിറ്റര്‍ വി8 എന്നിവ. ഇന്ത്യയില്‍ ഈ മൂന്ന് എന്‍ജിനുകളും ലഭ്യമാക്കും. 2017 ജൂലൈയിലാണ് നാലാം തലമുറ ഔഡി എ8 അനാവരണം ചെയ്തത്. 2016 ല്‍ പ്രദര്‍ശിപ്പിച്ച പ്രോലോഗ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയാണ് പുതിയ ഔഡി എ8 നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments

Categories: Auto
Tags: Audi A8L