പ്രമേഹപ്രതിരോധത്തിന് ഒലിവ് വീഞ്ഞ്

പ്രമേഹപ്രതിരോധത്തിന് ഒലിവ് വീഞ്ഞ്

പ്രമേഹം, അര്‍ബുദം എന്നിവ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ഒലിവിലകളില്‍ നിന്നു വാറ്റിയെടുക്കുന്ന വൈനിനു പേറ്റന്റിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജസ്ഥാന്‍ ഒലിവ് കള്‍ട്ടിവേഷന്‍ ലിമിറ്റഡ് (ആര്‍ഒസിഎല്‍). രാജസ്ഥാന്‍ മരുഭൂമിയില്‍ വളര്‍ത്തുന്ന ഒലിവുതളിരിലകളില്‍ നിന്ന് പുളിപ്പിച്ച മദ്യം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇസ്രായേല്‍, ഇറ്റലി, അര്‍ജന്റീന എന്നിവയുള്‍പ്പെടെ ഒലിവ് വളരുന്ന മറ്റ് രാജ്യങ്ങളൊന്നും ഇത് ഉണ്ടാക്കാത്ത പക്ഷം ഇത് രാജസ്ഥാനില്‍ നിന്നുള്ള ഒരു ഭൗമസൂചികപദവി ലഭിക്കാവുന്ന പാനീയമായിരിക്കും. ഒലിവ് വൈനിന്റെ ചികിത്സാ ഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിന് ത്രിപുര സര്‍വകലാശാല, ജിവാജി സര്‍വകലാശാല, മണിപ്പാല്‍ സര്‍വകലാശാല തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ ആര്‍ഒസിഎല്‍ പങ്കെടുത്തു.

വിവിധ രോഗങ്ങളെ സ്വാഭാവികമായി സുഖപ്പെടുത്തുന്ന വൈന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ സ്വഭാവമുള്ളതാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. ഇലകളില്‍ കാണപ്പെടുന്ന പോളിഫെനോളുകള്‍ കാന്‍സറിനും വീഴ്ചയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും മികച്ച് ഒരു പ്രതിരോധമാണ്. കോശങ്ങളുടെ പ്രായമാകല്‍ തടയുകയും പ്രമേഹത്തെ സുഖപ്പെടുത്തുന്നതുമായ ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഇത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനാല്‍ ഹൃദയാരോഗ്യത്തിനും ഒലിവെണ്ണ ഗുണകരമാണ്. പേറ്റന്റ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഒലിവ് വീഞ്ഞ് ഉല്‍പാദനം നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ മാറും. മെഡിറ്ററേനിയന്‍ മേഖലയില്‍ ഏറെ ഡിമാന്‍ഡ് കല്‍പ്പിക്കപ്പെടുന്ന ഉല്‍പ്പന്നം നാണ്യവിളകലില്‍ പ്രാമുഖ്യം നേടും. സംസ്ഥാനത്തെ പാവപ്പെട്ട കര്‍ഷകരുടെ ജീവിതത്തില്‍ ഇത് വലിയ മാറ്റം വരുത്തുമെന്നും ടൂറിസം അധിഷ്ഠിത പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ആര്‍ഒസിഎല്‍ ഒലിവ് കൃഷിയിലും എണ്ണ ഉല്‍പ്പാദനത്തിലും സാന്നിധ്യമുറിപ്പിച്ചിട്ട് 12 വര്‍ഷമായി. സംസ്ഥാനത്തെ 800 ഹെക്ടറില്‍ ഒലിവ് കൃഷ് നടത്തുന്നുണ്ട്.

Comments

comments

Categories: Health
Tags: Olive wine