വൃക്കരോഗവും പരിചരണവും

വൃക്കരോഗവും പരിചരണവും

വൃക്കരോഗികളിലെ അണുബാധ കേവലം വീട്ടിലെ ചികില്‍സ കൊണ്ട് ഭേദമാകണമെന്നില്ലെന്ന് പഠനം

മൂത്രനാളിയിലെ അണുബാധകളില്‍ (യുടിഐ) ഏറ്റവും ഗുരുതരമായത് വൃക്ക അണുബാധയാണ്, കാരണം അവ വൃക്കകളെ തകരാറിലാക്കാനും മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. വൃക്കയില്‍ അധികമായി ഉണ്ടാകുന്ന ബാക്ടീരിയകളാണ് വൃക്ക അണുബാധയ്ക്ക് കാരണമാകുന്നത്. ഡോക്ടര്‍മാര്‍ അവരെ പൈലോനെഫ്രൈറ്റിസ് എന്നും വിളിക്കുന്നു. അണുബാധയെ തുടര്‍ന്ന് വൃക്കരോഗം ഗൗരവതരമാകുമ്പോള്‍ ചികിത്സിക്കാന്‍ ആശുപത്രിപ്രവേശനം അനിവാര്യമാകും. അതിനാല്‍ ചികിത്സിക്കാന്‍ നാട്ടുവൈദ്യം മാത്രം മതിയാകില്ലെന്നു പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മറ്റ് യുടിഐകള്‍ പിത്താശയത്തെയോ, മൂത്രാശയത്തെയോ, മൂത്രനാളിയെയോ ബാധിക്കാമെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കാനുള്ള സാധ്യത കുറവാണ്.

വൃക്കകളില്‍ പെരുകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാന്‍ മിക്ക ആളുകള്‍ക്കും ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണ്. എന്നിരുന്നാലും, ഇവയ്ക്കൊപ്പം തന്നെ നാട്ടുവൈദ്യങ്ങള്‍ വൃക്ക അണുബാധ എത്രയും വേഗം നീക്കംചെയ്യാന്‍ ശരീരത്തെ സഹായിക്കും. ഒരു വ്യക്തിക്ക് വൃക്ക അണുബാധയുണ്ടെന്ന് സംശയിക്കുന്നുവെങ്കില്‍, അവര്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയാണു വേണ്ടത്. വൃക്ക അണുബാധയ്ക്ക് നാട്ടുവൈദ്യവും ഒറ്റമൂലിയും സുരക്ഷിതമാണോ എന്ന് ചോദിച്ചാല്‍ ചികിത്സ എന്ന നിലയില്‍ നാട്ടുവൈദ്യങ്ങള്‍ മാത്രം സ്വീകരിക്കുകയെന്നത് അപകടകരമാണ്. വൃക്ക അണുബാധ കൂടുതല്‍ സങ്കീര്‍ണമായ രോഗങ്ങള്‍ക്കു കാരണമാകുകയും വൃക്ക തകരാറിലേയ്ക്ക് നയിക്കുകയും ചെയ്യും, അതിനാല്‍ രോഗിയെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ വേണ്ടി വരുന്നു.

നാട്ടുവൈദ്യം, രോഗം പുറംതള്ളാന്‍ സഹായിക്കുന്ന നാടന്‍ ഭക്ഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് രോഗം ഭേദമാക്കാനുള്ള അവസരങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇതിന് അര്‍ത്ഥമില്ല. രോഗാവസ്ഥയെ കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും വൃക്ക അണുബാധ തിരികെ വരാനുള്ള സാധ്യത കുറയ്ക്കാനും ഇത്തരം ചില ചികിത്സാരീതികള്‍ക്ക് കഴിയും. എങ്കിലും നാട്ടുമരുന്നുകള്‍ എടുക്കുന്നതിന് മുമ്പ്, ഡോക്ടറുനായി സംസാരിച്ച് കഴിക്കുന്ന മറ്റ് മരുന്നുകള്‍ക്ക് വിരുദ്ധമായി ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. വൃക്ക അണുബാധയുടെ പ്രത്യാഘാതം കുറയ്ക്കാന്‍ സഹായിക്കുന്ന ചില നാട്ടുചികില്‍സകളും സ്വയം പരിചരണ ടിപ്പുകളും ഇവയാണ്. ധാരാളം വെള്ളം കുടിക്കുക, വൃക്ക അണുബാധ ഉണ്ടാകുമ്പോള്‍ വൃക്കയില്‍ നിന്ന് ബാക്ടീരിയകള്‍ പുറംതള്ളുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്‌നി ഡിസീസസിന്റെ കണക്കനുസരിച്ച് ഒരു ദിവസം കുറഞ്ഞത് ആറ് മുതല്‍ എട്ട് വരെ, ഔണ്‍സ് ഗ്ലാസ് വെള്ളം കുടിക്കുന്നത് ഇതിനു സഹായിക്കും. വൃക്ക തകരാറുണ്ടെങ്കില്‍, ഡോക്ടറുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയാകണം അവര്‍ വെള്ളവും മറ്റു പാനീയങ്ങളും കുറയ്‌ക്കേണ്ടതുണ്ട്. ധാരാളം വിശ്രമം ലഭിക്കുന്നത് വൃക്ക അണുബാധയ്ക്ക് ശേഷം ശരീരം സുഖപ്പെടുത്താന്‍ അനുവദിക്കുന്നു. ചൂടുപിടിക്കുന്നത് വേദനയുള്ള സ്ഥലങ്ങളില്‍ ഞരമ്പുകളെ ഉണര്‍ത്താനും വേദന കുറയ്ക്കാനും സഹായിക്കും. ഗ്രീന്‍ ടീ യുടിഐകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെ പ്രതിരോധിക്കുമെന്ന് 2013-ല്‍ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഇതു പരീക്ഷിച്ചറിയാന്‍ ഗവേഷകര്‍ ഗ്രീന്‍ ടീ സത്ത് എടുത്ത് ലബോറട്ടറിയില്‍ ബാക്ടീരിയകളില്‍ പ്രയോഗിച്ചു. കാലക്രമേണ, ഗ്രീന്‍ ടീ ബാക്ടീരിയയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതായി അവര്‍ കണ്ടെത്തി. യുടിഐ ഉള്ള ഒരു വ്യക്തിക്ക് ഗ്രീന്‍ ടീയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യാനിടയുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു.

എന്നാല്‍ വൃക്കരോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ഡോക്ടറെ സന്ദര്‍ശിക്കുകയാണ് ഏറ്റവും പ്രധാനം. വൃക്ക അണുബാധയ്ക്ക് ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ സാധാരണയായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കും. ഒരു വ്യക്തിക്ക് കടുത്ത ലക്ഷണങ്ങളുണ്ടെങ്കില്‍, ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് ആശുപത്രിപ്രവേശനം ആവശ്യമായി വന്നേക്കാം. രോഗം ഭേദപ്പെട്ടതായി തോന്നിയാലും അവരുടെ ആന്റിബയോട്ടിക്കുകളുടെ കോഴ്‌സ് പൂര്‍ത്തിയാക്കണം. ഇത് അണുബാധ തിരികെ വരുന്നത് തടയാന്‍ ശേഷി നല്‍കും. ഒരു വ്യക്തിക്ക് ആവര്‍ത്തിച്ചുള്ള വൃക്ക അണുബാധയുണ്ടെങ്കില്‍, കാരണം തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധന ആവശ്യപ്പെടാം. ഉദാഹരണത്തിന്, ചില പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് പ്രശ്ങ്ങള്‍ ഉണ്ടാകാം, അത് മൂത്രനാളിയില്‍ തടസം സൃഷ്ടിക്കുകയും ബാക്ടീരിയകള്‍ പെരുകാന്‍ കാരണമാകുകയും ചെയ്യും. മറ്റുള്ളവര്‍ക്ക് മൂത്രത്തില്‍ കല്ല് ഉണ്ടാകാം, അത് മൂത്രപ്രവാഹം തടയുന്നു.

Comments

comments

Categories: Health