എത്യോപ്യ ഒരു ദിവസം നട്ടത് 350 ദശലക്ഷം വൃക്ഷത്തൈകള്‍

എത്യോപ്യ ഒരു ദിവസം നട്ടത് 350 ദശലക്ഷം വൃക്ഷത്തൈകള്‍

ആഡിസ് അബാബ: ഈ വേനല്‍ക്കാലത്ത് (മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവാണ് എത്യോപ്യയില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്) 400 കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുകയെന്ന ലക്ഷ്യവുമായി എത്യോപ്യയില്‍ നടപ്പിലാക്കുന്ന ഗ്രീന്‍ ലെഗാസി ഉദ്യമത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു ദിവസം മാത്രം നട്ടത് 353,633,660 ദശലക്ഷം വൃക്ഷത്തൈകള്‍. വൃക്ഷത്തൈകള്‍ നട്ടതിന്റെ വിവരം രാജ്യത്തെ ഇന്നൊവേഷന്‍ & ടെക്‌നോളജി മന്ത്രി മേകുരിയയാണ് ട്വീറ്റ് ചെയ്തത്.

എത്യോപ്യയിലെ ഓരോ പൗരനും ചുരുങ്ങിയത് 40 ചെടികളെങ്കിലും നടണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്. വരള്‍ച്ചാ ബാധിത പ്രദേശം ഏറെയുള്ള രാജ്യമാണ് എത്യോപ്യ. ഇവിടെ കാലാവസ്ഥ വ്യതിയാനം, വനനശീകരണം എന്നിവയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുകയെന്നതിനാണു പദ്ധതി ലക്ഷ്യമിടുന്നത്. യുഎന്‍ കണക്ക്പ്രകാരം, എത്യോപ്യയുടെ വനവിസ്തൃതി 2000-കളില്‍ വെറും നാല് ശതമാനമായിരുന്നു. ഒരു നൂറ്റാണ്ട് മുമ്പ് 35 ശതമാനമുണ്ടായിരുന്ന സ്ഥാനത്താണ് നാല് ശതമാനമായി ചുരുങ്ങിയത്.
ഒരു ദിവസം 350 ദശലക്ഷം വൃക്ഷത്തൈകള്‍ നട്ടതിലൂടെ എത്യോപ്യ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.ഈ മാസം 29നാണ് 350 ചെടികള്‍ എത്യോപ്യയില്‍ നട്ടത്. 2016-ല്‍ ഇന്ത്യ ഇതു പോലെ ഒരൊറ്റ ദിവസം 50 ദശലക്ഷം ചെടികള്‍ നട്ടിരുന്നു.

Comments

comments

Categories: World
Tags: Planting, tree