ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

ബജാജ് ഡോമിനറിന്റെ വില വര്‍ധിപ്പിച്ചു

6,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1.8 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ബജാജ് ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന്റെ വില 6,000 രൂപ വര്‍ധിപ്പിച്ചു. ഇതോടെ 1.8 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നേരത്തെ 1.74 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിലാണ് 2019 മോഡല്‍ ബജാജ് ഡോമിനര്‍ 400 വിപണിയില്‍ അവതരിപ്പിച്ചത്. പ്രാരംഭ വിലയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.

മുന്‍ മോഡലിനേക്കാള്‍ വലിയ മാറ്റങ്ങളോടെയാണ് 2019 മോഡല്‍ ഡോമിനര്‍ 400 ഈ വര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തിയത്. മുമ്പത്തെപ്പോലെ 373.3 സിസി എന്‍ജിനാണ് ഇപ്പോഴും ഉപയോഗിക്കുന്നതെങ്കിലും 2019 മോഡലില്‍ എത്തിയപ്പോള്‍ ഡിഒഎച്ച്‌സി സംവിധാനം നല്‍കുകയും കരുത്ത് 39.9 കുതിരശക്തിയായി വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ ടോര്‍ക്ക് 35 ന്യൂട്ടണ്‍ മീറ്ററായി തുടര്‍ന്നു.

വൈബ്രേഷന്‍ കുറയ്ക്കുന്നതിനും ബജാജിന് സാധിച്ചു. ബൈക്കിന്റെ ടൂറിംഗ് ശേഷി വര്‍ധിപ്പിക്കുന്ന പരിഷ്‌കാരങ്ങളും വരുത്തിയിരുന്നു. 2019 മോഡലിന് പുതുതായി അറോറ ഗ്രീന്‍ പെയിന്റ് നല്‍കിയിരുന്നു. പുതിയ ഗ്ലോസ് റെഡ് കളര്‍ ഓപ്ഷന്‍ ഈ വര്‍ഷം നല്‍കിയേക്കും.

Comments

comments

Categories: Auto