ചൂടുകാലത്ത് ആത്മഹത്യാനിരക്ക് ഉയരും

ചൂടുകാലത്ത് ആത്മഹത്യാനിരക്ക് ഉയരും

ചൂടുള്ള കാലാവസ്ഥ ആത്മഹത്യാനിരക്കും സോഷ്യല്‍ മീഡിയയില്‍ വിഷാദ പോസ്റ്റുകളും വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനം. അര ബില്യണ്‍ ട്വീറ്റുകള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നത് ആത്മഹത്യകള്‍ വര്‍ധിപ്പിക്കുന്നതില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതം പോലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും വിനാശകരമായ പങ്ക് വഹിക്കുന്നുവെന്നാണ്. 2050 ഓടെ താപനില ഉയരുന്നത് യുഎസിലും മെക്‌സിക്കോയിലും 21,000 ആത്മഹത്യകള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ചൂടുള്ള മാസങ്ങളില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ നൂറ്റാണ്ടുകളായി കണ്ടെത്തിയ കര്യമാണ്. എന്നാല്‍ താപനിലയ്ക്കപ്പുറമുള്ള പല ഘടകങ്ങളും കാലാനുസൃതമായി വ്യത്യാസപ്പെടുന്നു.

തൊഴിലില്ലായ്മ നിരക്ക് അല്ലെങ്കില്‍ പകലിന്റെ ദൈര്‍ഘ്യം എന്നിങ്ങനെ മറ്റ് ഹാനികരമായ ഘടകങ്ങളില്‍ നിന്ന് താപനിലയുടെ പങ്ക് വേര്‍പെടുത്തുക ബുദ്ധിമുട്ടാണ്. ഇതിന് ഗവേഷകര്‍ മുന്‍കാലങ്ങളിലെ താപനിലയെയും ആത്മഹത്യാവിവരങ്ങളെയും താരതമ്യപ്പെടുത്തി. അര ബില്ല്യണ്‍ ട്വിറ്റര്‍ അപ്ഡേറ്റുകളിലോ ട്വീറ്റുകളും വിശകലനം ചെയ്തു, ചൂടുള്ള താപനില മാനസികാവസ്ഥയെ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു. ഉദാഹരണത്തിന്, ട്വീറ്റുകളില്‍ ഏകാന്തത, കുരുക്ക്, ആത്മഹത്യ തുടങ്ങിയ പദങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന് അവര്‍ വിശകലനം ചെയ്തു. ഇതില്‍ നിന്ന് താപനിലയെ ആത്മഹത്യാനിരക്കുകളുമായി ബന്ധിപ്പിക്കുന്നതിന് ശക്തമായ തെളിവുകള്‍ ഗവേഷകര്‍ കണ്ടെത്തി. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനം ആത്മഹത്യാ നിരക്കിനെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാന്‍, ആഗോള കാലാവസ്ഥാ മോഡലുകളില്‍ നിന്നുള്ള പ്രവചനങ്ങളും അവര്‍ ഉപയോഗിച്ചു. 2050 ഓടെ താപനില ഉയരുന്നത് അമേരിക്കയില്‍ ആത്മഹത്യാനിരക്ക് 1.4 ശതമാനവും മെക്‌സിക്കോയില്‍ 2.3 ശതമാനവും വര്‍ദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.

Comments

comments

Categories: Health