മാന്ദ്യം തുടര്‍ന്നാല്‍ ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

മാന്ദ്യം തുടര്‍ന്നാല്‍ ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 18.4% ഇടിവ്

ന്യൂഡെല്‍ഹി: രാജ്യത്തെ ഓട്ടോമൊബീല്‍ മേഖലയില്‍ മാന്ദ്യം തുടരുന്ന പക്ഷം വാഹന ഘടക നിര്‍മാണ മേഖലയിലെ അഞ്ചിലൊന്ന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) പ്രസിഡന്റ് റാം വെങ്കടരമണി. അഞ്ച് ദശലക്ഷം പേര്‍ ജോലി ചെയ്യുന്ന ഓട്ടോമൊബീല്‍ ഘടക നിര്‍മാണ വ്യവസായത്തില്‍ ഒരു ദശലക്ഷത്തോളം ജീവനക്കാരെ പിരിച്ചു വിടേണ്ട സാഹചര്യമാണ് മാന്ദ്യം മൂലം സൃഷ്ടിക്കപ്പെടുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയിലെ ഓട്ടോമൊബീല്‍ വ്യവസായം അതിന്റെ ഏറ്റവും മോശം സമയത്തെയാണ് അഭിമുഖീകരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ആദ്യ പാദം യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 18.4% ഇടിവാണുണ്ടായത്. ജൂണ്‍ മാസത്തിലും വില്‍പ്പനയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 18 വര്‍ഷത്തെ ഏറ്റവും വലിയ മാന്ദ്യമാണിത്. വില്‍പ്പനയിലെ ഇടിവ്, വാഹനങ്ങളും അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്നവര്‍ അവരുടെ ഉല്‍പ്പാദനം കുറയ്ക്കാനും അങ്ങനെ തൊഴില്‍ നഷ്ടത്തിനും ഇടയാക്കുമെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്.

ഇലക്ട്രിക് വാഹന (ഇവി) നയത്തെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്താത്തതിനെ തുടര്‍ന്ന് ഓട്ടോമൊബീല്‍ മേഖലയിലെ നിക്ഷേപം മരവിച്ച അവസ്ഥയിലാണ്. ഇവി പദ്ധതി അതിവേഗത്തില്‍ നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി ഇറക്കുമതി വര്‍ധിപ്പിക്കുമെന്നും വാഹന നിര്‍മാണ കമ്പനികളുടെ ഭാവിയെ തകര്‍ക്കുമെന്നും വെങ്കടരമണ അഭിപ്രായപ്പെട്ടു.

Comments

comments

Categories: FK News