യുവശക്തി പ്രയോജനപ്പെടുത്താനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്

യുവശക്തി പ്രയോജനപ്പെടുത്താനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: സാമ്പത്തിക വളര്‍ച്ച നേടുന്നതിന് യുവജനങ്ങളുടെ ശേഷി പ്രയോജനപ്പെടുത്താനുള്ള സമയം ഇന്ത്യയെ സംബന്ധിച്ച് അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് നിരീക്ഷണം. മറ്റേതു രാജ്യത്തെക്കാളും കൂടുതല്‍ യുവജന സമ്പത്തുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ മുന്നറിപ്പ് ലഭിക്കുമ്പോഴും യുവാക്കളെ ഭാവിയില്‍ മികച്ച വേതനം ലഭിക്കുന്ന അതിവിദഗ്ധ ജോലികള്‍ക്ക് യോജിച്ചവരായി വളര്‍ത്തിയെടുക്കാന്‍ പാകത്തിന് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം നവീകരിക്കാന്‍ ഇന്ത്യ തയാറായിട്ടില്ലെന്ന് ലോക ബാങ്ക് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നുമായ ഇന്ത്യ യുവജനങ്ങളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലുമുള്ള നിക്ഷേപം അളക്കുന്ന മനുഷ്യ മൂലധന സൂചകയില്‍ 157 രാജ്യങ്ങളില്‍ 115 ാം സ്ഥാനത്താണ്.

കേന്ദ്ര ബജറ്റില്‍ വാര്‍ഷിക ചെലവഴിക്കലിന്റെ 3.4 ശതമാനമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള എച്ചആര്‍ഡി മന്ത്രാലത്തിനായി വകയിരുത്തിയത്. 2015 ല്‍ ഇത് 3.8 ശതമാനമായിരുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ വ്യവസ്ഥയില്‍ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും അപര്യാപ്തയുണ്ടെന്നും അധ്യാപക പരിശീലനങ്ങള്‍ പ്രതീക്ഷിക്കൊത്ത് ഉയരുന്നില്ലെന്നും ഫണ്ട് ലഭ്യമാകുന്നതില്‍ കാലതാമസമുണ്ടെന്നുമാണ് സര്‍ക്കാര്‍ തന്നെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്.

Categories: FK News
Tags: Youth