വൈദ്യനിര്‍ദേശമില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം അപകടകരം

വൈദ്യനിര്‍ദേശമില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം അപകടകരം

മരുന്നു കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും നിന്ന് ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുന്ന പ്രവണത കൂടുന്നു

മഴയുള്ള ദിവസം പുറത്തേക്കിറങ്ങാനുള്ള മടിയും ചെറിയ രോഗത്തിന് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാനും സ്വയം ചികില്‍സയെ ആശ്രയിക്കുന്ന പ്രവണത കൂടുതലാണ്. പകരം ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുകയോ അടുത്തുള്ള മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്ന് വാങ്ങുകയോ ആണു പലരും ചെയ്യുന്നത്.

എന്നാല്‍ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് അപകടകരമാണെന്ന് ഡോക്റ്റര്‍മാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ഇതിന്റെ അപകടം രോഗികളില്‍ മാത്രം ഒതുങ്ങുന്നതല്ല, ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള സൂപ്പര്‍ബഗ്ഗുകളുടെ വികസനത്തെ പ്രോത്സാഹിപ്പിക്കുകും ചെയ്യുന്നു.

ആളുകള്‍ ആന്റിബയോട്ടിക്കുകള്‍ കുറിപ്പടിയില്ലാതെ കഴിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്. രോഗികള്‍ ക്ലിനിക്കിലോ ഡോക്റ്ററുടെ അടുത്തോ പോയാല്‍ കുറിപ്പടിയില്ലാത്ത ആന്റിബയോട്ടിക് ഉപയോഗിക്കാന്‍ വഴിയില്ല. എന്നാല്‍ ഒരു ശതമാനം ആളുകള്‍ മാത്രമേ അങ്ങനെ ചെയ്യാന്‍ സാധ്യതയുള്ളൂവെന്ന് ബെയ്ലര്‍ കോളേജ് ഓഫ് മെഡിസിന്‍ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, മറ്റ് വിവിധ പഠനങ്ങളില്‍ ഭാവിയിലെ ഉപയോഗത്തിനായി ആന്റിബയോട്ടിക്കുകള്‍ സൂക്ഷിക്കുന്ന ആളുകള്‍ ജനസംഖ്യയുടെ 14 മുതല്‍ 48 ശതമാനം വരെയാണ്. ഇക്കാര്യങ്ങളെല്ലാം അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍ ട്രസ്റ്റഡ് സോഴ്സ് ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

വൈദ്യനിര്‍ദ്ദേശമില്ലാത്ത ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഏറ്റവും അറിയപ്പെടുന്ന അപകടം ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള സൂപ്പര്‍ബഗ്ഗുകളെ വികസിപ്പിക്കുന്നതിനിത് തുടക്കമിടുന്നുവെന്നതാണ്. ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന ആന്റിബയോട്ടിക്കുകള്‍ പൂര്‍ണ്ണമായും കഴിക്കണം. അല്ലാത്തപക്ഷം, തുരത്താനുദ്ദേശിക്കുന്ന ബാക്ടീരിയകള്‍ തന്നെ അതിനെ പ്രതിരോധിക്കും. ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കിനേക്കാള്‍ പ്രതിരോധശേഷി ആര്‍ജ്ജിച്ച് കൂടുതല്‍ ശക്തമാവുകയും അടുത്ത തവണ കൊല്ലപ്പെടാതിരിക്കുകയും ചെയ്യും. ആ ചെറുത്തുനില്‍പ്പിന്റെ അപകടം കൂടുതലാണ്.

കുറിപ്പടി ഇല്ലാതെ ഒരു പ്രത്യേക അണുബാധയ്ക്കുള്ള ശരിയായ ആന്റിബയോട്ടിക്കാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെന്ന കാര്യം ഉറപ്പാക്കാനാകില്ല. വൈറസ് ബാധിക്കാത്തപ്പോഴും ആന്റിബയോട്ടിക്കുകള്‍ കഴിച്ചേക്കാം. എന്നാലത് പലതരം പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. ഗുരുതരമായ അലര്‍ജിയും പ്രതിപ്രവര്‍ത്തനങ്ങളും മറ്റ് അണുബാധകളും ഉണ്ടാകാം, കാരണം ആന്റിബയോട്ടിക്കുകള്‍ക്ക് ശരീരത്തിലെ നല്ല ബാക്ടീരിയകളെയും ഇല്ലാതാക്കാന്‍ കഴിയും. ഡോക്റ്റര്‍ നിങ്ങളുടെ രോഗത്തിന് ഉചിതമായ മരുന്നാണ് കുറിച്ചു നല്‍കുക. അതിന്റെ അളവും കാലദൈര്‍ഘ്യവും നിഷ്ഫലമാകുന്ന പക്ഷം മറുമരുന്നു അദ്ദേഹം നിശ്ചയിക്കും. എന്നാല്‍ സ്വയം ചികില്‍സയില്‍ ഇതിനു സാധ്യതയില്ലെന്നറിയുക.

ഭാവി ഉപയോഗത്തിനായി വലിയ ആന്റിബയോട്ടിക് ശേഖരമുണ്ടെങ്കില്‍പ്പോലും അവ ഉപയോഗിക്കാനാകണമെന്നില്ല. ഉപയോഗിക്കാത്ത ആന്റിബയോട്ടിക്കുകളുടെ ശേഖരം വളരെ വേഗം നശിക്കും. കുട്ടികള്‍ക്ക് നല്‍കുന്നപല ലിക്വിഡ് ആന്റിബയോട്ടിക്കുകളുടെ കാര്യത്തിലും ഇത് സംഭവിക്കാറുണ്ട്. അവ ശീതീകരിച്ച് സൂക്ഷിക്കേണ്ടവയും ഉടനടി ഉപയോഗിച്ചു തീര്‍ക്കേണ്ടവയുമാണ്. പല ആന്റിബയോട്ടിക് ഗുളികകളും അധികം വായുസമ്പര്‍ക്കമില്ലാത്ത തണുത്ത അന്തരീക്ഷത്തില്‍ സൂക്ഷിക്കേണ്ടി വരുന്നു. ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഗ്രേ മാര്‍ക്കറ്റ് ആന്റിബയോട്ടിക്കുകളുടെ പ്രശ്‌നവും സമാനമാണ്.

നിയന്ത്രണവും മേല്‍നോട്ടവും ഇല്ലാതെ എടുക്കുന്നവയില്‍ പറയുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പില്ല. ഇവ പലപ്പോഴും കാലഹരണപ്പെട്ടതും ഫലപ്രദമല്ലാത്തതും നിലവാരമില്ലാത്ത ഡോസിംഗ് ഉപയോഗിക്കുന്നതുമാണ്. സ്വയം രോഗനിര്‍ണയം നടത്താനും ചികിത്സിക്കാനും ശ്രമിക്കുന്നത് പല രോഗികള്‍ക്കും വലിയ സാമ്പത്തിക ബാധ്യതകളുണ്ടാക്കും. ഭാഗിക ചികിത്സകള്‍ ആന്റിബയോട്ടിക് പ്രതിരോധം വര്‍ദ്ധിപ്പിക്കുമെങ്കിലും. രോഗലക്ഷണങ്ങള്‍ പരിഹരിച്ചാലുടന്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നതു നിര്‍ത്താന്‍ രോഗികള്‍ക്ക് ഒരു പ്രവണതയുണ്ടാകാറുണ്ട്. ഇത് രോഗം കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു തിരികെ വരാനിടയാക്കുന്നു.

Comments

comments

Categories: Health
Tags: Antibiotic