സൗദിയും ലുഫ്താന്‍സ ടെക്‌നിക്കും എഎംഇ അക്കാദമി ആരംഭിക്കുന്നു

സൗദിയും ലുഫ്താന്‍സ ടെക്‌നിക്കും എഎംഇ അക്കാദമി ആരംഭിക്കുന്നു

പ്രതിവര്‍ഷം 2,000 പേര്‍ക്ക് പരിശീലനം നല്‍കും

റിയാദ്: സൗദി അറേബ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സൗദി നാഷ്ണല്‍ കമ്പനി ഓഫ് ഏവിയേഷനും(എസ്എന്‍സിഎ) ലുഫ്താന്‍സ ടെക്‌നിക്കും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

പ്രതിവര്‍ഷം 2,000 പേര്‍ക്ക് ഈ അക്കാദമിയില്‍ പരിശീലനം നല്‍കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജര്‍മനിയിലെ ലുഫ്താന്‍സ കമ്പനിയുടെയും സൗദിയിലെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമെന്ന് എസ്എന്‍സിഎ സിഇഒ ലാറി വെയ്ഡ് അറിയിച്ചു.

സെപ്റ്റംബറില്‍ സിഎഇ അംഗീകൃത പരിശീലന കേന്ദ്രമായ ഓക്‌സ്‌ഫോഡ് സൗദിയ ദമാമില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സൗദി നാഷ്ണല്‍ കമ്പനി ഓഫ് ഏവിയേഷന്‍ ഫണ്ട് ചെയ്യുന്ന ദമാമിലെ ഈ പരിശീലന കേന്ദ്രത്തില്‍ പ്രതിവര്‍ഷം 400 പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശീലന രംഗത്ത് പേരെടുത്ത സിഎഇ ആഗോളതലത്തില്‍ പ്രതിവര്‍ഷം 220,000 വിമാന ജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതില്‍ 1,500 പേര്‍ പൈലറ്റുമാരാണ്.

Comments

comments

Categories: Arabia